പാകിസ്ഥാന് വേണ്ടി ചാരവൃത്തി; വ്യോമസേന സൈനികന്‍ അറസ്റ്റില്‍

പാകിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയ വ്യോമസേന സൈനികന്‍ അറസ്റ്റിലായി. തന്ത്രപ്രധാന വ്യോമസേനാ വിവരങ്ങള്‍ ചോര്‍ത്തിയതിനെ തുടര്‍ന്ന് ദേവേന്ദ്ര ശര്‍മ എന്ന ഉദ്യോഗസ്ഥനാണ് ഡല്‍ഹി പൊലീസിന്റെ പിടിയിലായത്. ഇയാള്‍ ഹണിട്രാപ്പില്‍ കുടുക്കി വിവരങ്ങള്‍ ചോര്‍ത്തുകയായിരുന്നു എന്നാണ് അന്വേഷണസംഘം കണ്ടെത്തിയിരിക്കുന്നത്.

പ്രതിക്ക് പാക് ചാരസംഘടന ഐഎസ്ഐഐയുമായി ബന്ധമുണ്ടെന്നും പൊലീസ് സംശയിക്കുന്നു. കുറച്ച് മാസങ്ങളായി പാകിസ്ഥാനിലെ ഒരു പെണ്‍കുട്ടിയുടെ പ്രൊഫൈലിലേക്ക് ദേവേന്ദ്ര ശര്‍മ ബന്ധപ്പെട്ടിരുന്നു. രാജ്യ സുരക്ഷയെ ബാധിക്കുന്ന തരത്തിലുള്ള പല രഹസ്യങ്ങളും ഉന്നത ഉദ്യോഗസ്ഥരുടെ വിവരങ്ങളും ഈ അക്കൗണ്ടിലേക്ക് കൈമാറിയിട്ടുണ്ടെന്നാണ് ഡല്‍ഹി ക്രൈംബ്രാഞ്ച് കണ്ടെത്തിയിരിക്കുന്നത്.

ഇയാളുടെ ഭാര്യയുടെ ബാങ്ക് അക്കൗണ്ടിലേക്ക് നടന്ന നിരവധി ഇടപാടുകളില്‍ അന്വേഷണ സംഘത്തിന് സംശയമുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. അന്വേഷണത്തില്‍ ലഭിച്ച വിവരങ്ങള്‍ മിലിട്ടറി ഇന്റലിജന്‍സിന്റെ ക്രൈംബ്രാഞ്ചിനും കൈമാറി.

Latest Stories

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം