പത്മാവത് ആഘോഷിക്കേണ്ട സിനിമയാണ്, വിവാദത്തിലാക്കേണ്ടതല്ല-ശ്രീ ശ്രീ രവിശങ്കര്‍

ആഘോഷമാക്കേണ്ട സിനമയാണ് പത്മാവത് എന്ന് ശ്രീ ശ്രീ രവിശങ്കര്‍. തിങ്കളാഴ്ച ബംഗ്ലൂരുവിലെ ആര്‍ട്ട് ഓഫ് ലിവിങ് ആശ്രമത്തില്‍വെച്ച് മടത്തിയ പത്മാവതിന്റെ സ്പെഷ്യല്‍ സ്‌ക്രീനിങ് കണ്ടതിനു ശേഷമാണ് രവി ശങ്കറിന്റെ പ്രതികരണം. ചിത്രത്തിന്റെ സംവിധായകന്‍ സജ്ജയ് ലീലാ ബെന്‍സാലിക്കൊപ്പമാണ് രവിശങ്കര്‍ ചിത്രം കണ്ടത്.

ചിത്രത്തില്‍ അസ്വാഭാവികമായി ഒന്നുമില്ല. ഈ ചിത്രം ജനങ്ങള്‍ക്ക് അഭിമാനവും ആഘോഷവും പകരുന്നതാണെന്ന് ശ്രീ ശ്രീ രവിശങ്കര്‍ പറഞ്ഞു. ചിത്രത്തിലെ ദീപിക പദുക്കോണിന്റെയും ഷാഹിത് കപൂറിന്റെയും റണ്‍വീര്‍ സിംങിന്റെയും അഭിനയവും നന്നായിരുന്നെന്നും അദ്ദേഹം വിലയിരുത്തി. ഈ ചിത്രം നിരോധിക്കണമെന്ന് പറയുന്നതിന്റെ ഔചിത്യം എന്താണെന്ന് മനസിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ചിത്രത്തിനെതിരെ വന്‍ പ്രതിക്ഷേധം ഉയര്‍ന്ന സാഹചര്യത്തില്‍ രാജസ്ഥാന്‍, ഹരിയാന, ഗുജറാത്ത്, മധ്യ പ്രദേശേ എന്നിവിടങ്ങളില്‍ ചിത്രം നിരോധിച്ചിരുന്നു. എന്നാല്‍ നിരോധനം നീക്കണമെന്ന ആവശ്യപ്പെട്ട് നിര്‍മാതാക്കളായ വിയകോം നല്‍കിയ ഹര്‍ജി പരിഗണിച്ച സൂപ്രീം കോടതി ഈ നിരോധനം സ്റ്റേ ചെയ്തിട്ടുണ്ട്. ജനുവരി 25 ന് ചിത്രം റിലീസ് ചെയ്യും.