അദാനി ഗ്രൂപ്പിനെതിരെ ശ്രീലങ്കയില്‍ വന്‍ പ്രതിഷേധം. ശ്രീലങ്കയിലെ വടക്കു കിഴക്കന്‍ മാന്നാറില്‍ 50 മെഗാവാട്ടിന്റെ കാറ്റാടിപ്പാടം നിര്‍മിക്കാനുള്ള കരാർ അദാനി ഗ്രൂപ്പ് സ്വന്തമാക്കിയതിനെ തുടർന്നാണ് പ്രതിഷേധം ശക്തമായത്. ആയിരക്കണക്കിനാളുകളാണ് കോളംബോയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷൻ ഓഫിസിലേക്കു മാര്‍ച്ച് നടത്തിയത്.
തന്ത്രപ്രധാന മേഖലയിലെ കരാര്‍ ഇന്ത്യന്‍ കമ്പനിക്കു നല്‍കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതബായ രജപക്സെയ്ക്കു മേല്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന വെളിപ്പെടുത്തലാണ് പ്രതിഷേധങ്ങള്‍ക്കു കാരണം.
പാര്‍ലമെന്ററി മേല്‍നോട്ട സമിതി മുന്‍പാകെ സിലോണ്‍ വൈദ്യുതി ബോര്‍ഡ് ചെയര്‍മാന്‍ ഫെര്‍ണ്ടിനാന്റോയാണു വെളിപ്പെടുത്തല്‍ നടത്തിയത്.
എന്നാൽ പ്രസിഡന്റ് ഗോതബായ രജപക്സെ തള്ളിപ്പറഞ്ഞതിനു പിന്നാലെ ഫെര്‍ണ്ടിനാന്റോയ്ക്കു ചെയർമാൻ സ്ഥാനം നഷ്ടമായി.
ഇതോടെ, വിഷയം ഗോള്‍ഫേസില്‍ പ്രസിഡന്റിന്റെ രാജിയാവശ്യപ്പെട്ട് സമരം ചെയ്യുന്ന ജനകീയപ്രക്ഷോഭകര്‍ ഏറ്റെടുക്കുകയായിരുന്നു. അതേ സമയം ശ്രീലങ്കയുടെ ആവശ്യം പരിഗണിച്ചാണ് നിക്ഷേപത്തിനു തയാറായത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ ഭാഗമാണ് പദ്ധതിയെന്നും അദാനി ഗ്രൂപ്പ് പ്രതികരിച്ചു.