ശ്രീനഗറില്‍ ഞായറാഴ്ച ചന്തയില്‍ ഗ്രനേഡ് ആക്രമണം; 12 പേര്‍ക്ക് പരിക്ക്; സാധാരണക്കാര്‍ക്ക് നേര്‍ക്കുള്ള ആക്രമണം അവസാനിപ്പിക്കാന്‍ സുരക്ഷസേന ശക്തമായ നടപടിയെടുക്കണമെന്ന് ഒമര്‍ അബ്ദുള്ള

ജമ്മുകശ്മീരിലെ ശ്രീനഗറില്‍ ഞായറാഴ്ച ചന്തയ്ക്കിടെ ഉണ്ടായ ഭീകരാക്രമണത്തില്‍ 12 പേര്‍ക്ക് പരിക്ക്. ലാല്‍ചൗക്കിന് സമീപം ഞായറാഴ്ച നടക്കാറുള്ള ചന്തയ്ക്കിടെയാണ് ഗ്രനേഡ് ആക്രമണം ഉണ്ടായത്. പരിക്കേറ്റവരില്‍ ഭൂരിഭാഗവും സാധാരണക്കാരായ നാട്ടുകാരാണ്. പരിക്കേറ്റവരെ ശ്രീ മഹാരാജാ ഹരി സിംഗ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവരില്‍ ജമ്മു കശ്മീര്‍ പോലീസിലെയും സിആര്‍പിഎഫിലെയും രണ്ടുപേര്‍ കൂടിയടങ്ങിയിട്ടുണ്ട്.

ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള ഗ്രനേഡ് ആക്രമണത്തെ ‘ആഴത്തില്‍ അസ്വസ്ഥതപ്പെടുത്തുന്നതെന്നാണ്’ വിശേഷിപ്പിച്ചത്., സാധാരണക്കാരെ ലക്ഷ്യമിട്ട് നടത്തുന്ന ആക്രമണത്തിന് ഒരു ന്യായീകരണവുമില്ലെന്ന് ഒമര്‍ അബ്ദുള്ള പറഞ്ഞു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി താഴ്വരയുടെ ചില ഭാഗങ്ങളില്‍ ആക്രമണങ്ങളുടെയും ഏറ്റുമുട്ടലുകളുടെയും തലക്കെട്ടുകള്‍ കൊണ്ട് നിറയുകയാണെന്നും മുഖ്യമന്ത്രി സൂചിപ്പിച്ചു.

ശ്രീനഗറിലെ ‘സണ്‍ഡേ മാര്‍ക്കറ്റില്‍’ നിരപരാധികളായ കച്ചവടക്കാര്‍ക്ക് നേരെ നടന്ന ഗ്രനേഡ് ആക്രമണത്തെക്കുറിച്ചുള്ള ഇന്നത്തെ വാര്‍ത്ത വളരെ അസ്വസ്ഥതപ്പെടുത്തുന്നതാണ്്. നിരപരാധികളായ സാധാരണക്കാരെ ലക്ഷ്യം വച്ചതിന് ഒരു ന്യായീകരണവുമില്ല. ആക്രമണങ്ങളുടെ ഈ വര്‍ധന എത്രയും പെട്ടെന്ന് അവസാനിപ്പിക്കാന്‍ സുരക്ഷാ സംവിധാനങ്ങള്‍ സാധ്യമായതെല്ലാം ചെയ്യണം. അതിലൂടെ മാത്രമേ ജനങ്ങള്‍ക്ക് ഒരു ഭയവുമില്ലാതെ ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയുകയുള്ളു.

എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയാണ് തന്റെ ആവലാതി ജമ്മുകശ്മീര്‍ മുഖ്യമന്ത്രി പങ്കുവെച്ചത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഭീകരരും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മില്‍ തുടര്‍ച്ചയായി വെടിവയ്പ് പലയിടങ്ങളിലുമുണ്ടായിരുന്നു. ഇന്നലെ ശ്രീനഗറിലെ ഖന്‍യാര്‍ മേഖലയില്‍ ഒരു ലഷ്‌കര്‍ ഇ തൊയ്ബ ഭീകരനെ സൈന്യം വെടിവച്ചു കൊന്നിരുന്നു. ഇന്ന് ഞായറാഴ്ച മാര്‍ക്കറ്റില്‍ നടന്ന ഗ്രനേഡ് ആക്രമണം സിആര്‍പിഎഫിന്റെ വാഹനം കൂടി ലക്ഷ്യംവെച്ചായിരുന്നു. സിആര്‍പിഎഫിന്റെ വാഹനം പാര്‍ക്ക് ചെയ്തിരുന്ന സ്ഥലത്തിന് സമീപമുള്ള വഴിയോരക്കച്ചവടക്കാരന്റെ ഉന്തുവണ്ടിയിലേക്കാണ് ഗ്രനേഡ് വീണു പൊട്ടിത്തെറിച്ചത്.

Latest Stories

ദുരന്തമേഖലയിലെ ജനങ്ങളോടുള്ള ഹർത്താൽ നിരുത്തരവാദപരമായ സമീപനം; പെട്ടെന്നുള്ള ഹർത്താൽ അംഗീകരിക്കാനാവില്ലെന്ന് ഹൈക്കോടതി

കാഞ്ചന മൊയ്തീന് ഉള്ളതാണെങ്കിൽ കോഹ്‌ലി ഹേസൽവുഡിന് ഉള്ളതാ, ഇനിയെങ്കിലും ഒന്ന് വിരമിച്ച് പോകണം എന്ന് ആരാധകർ; അതിദയനീയം ഈ കണക്കുകൾ

അദാനിക്ക് അടുത്ത തിരിച്ചടി; അമേരിക്കയിലെ കേസിന് പിന്നാലെ എല്ലാ കരാറുകളും റദ്ദാക്കി കെനിയ; നയ്‌റോബിയിലെ വിമാനത്താവള നടത്തിപ്പ് നടക്കില്ല

ഇന്ത്യൻ നാവികസേനാ കപ്പൽ മത്സ്യബന്ധന ബോട്ടിൽ ഇടിച്ച് അപകടം; രണ്ട് പേരെ കാണാതായി

തര്‍ക്കങ്ങള്‍ക്കിടെ ഒരേ വേദിയില്‍, മുഖം തിരിച്ച് ധനുഷും നയന്‍താരയും; വീഡിയോ

വായു ഗുണനിലവാര സൂചിക 500-ന് മുകളിൽ; പുകമഞ്ഞിൽ പുതഞ്ഞ് ഡല്‍ഹി, ജനജീവിതം ദുസഹം

എതിർ ടീമുകളെ നിരാശരാക്കി, പെപ് ഗാർഡിയോള മാൻ സിറ്റിയിൽ തുടരും

മുകേഷ്, ജയസൂര്യ ഉൾപ്പെടെയുള്ള നടൻമാർക്കെതിരായ കേസുകളിൽ ട്വിസ്റ്റ്; പീഡന പരാതികൾ പിൻവലിക്കുന്നതായി നടി

IND VS AUS: പെർത്തിൽ തുടക്കം തന്നെ പണി പാളി, ഇന്ത്യക്ക് മോശം തുടക്കം; നിരാശപ്പെടുത്തി ടോപ് ഓർഡർ

മാറ്റ് ഗെയ്റ്റ്‌സ് പിന്മാറി, പാം ബോണ്ടി യുഎസ് അറ്റോണി ജനറല്‍; നിയമനങ്ങള്‍ ആരംഭിച്ച് നിയുക്ത പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്