തെരുവുകളില്‍ മൃതദേഹങ്ങള്‍ കാണുന്നില്ല എന്നത് കശ്മീര്‍ സാധാരണ നിലയിലായെന്നാണോ അര്‍ത്ഥമാക്കുന്നത്?; കേന്ദ്രത്തിനെതിരെ ശ്രീനഗര്‍ മേയര്‍

ജമ്മു കശ്മീര്‍ ശാന്തമാണെന്നും എല്ലാം സാധാരണ നിലയിലാണെന്നുമുള്ള കേന്ദ്ര സര്‍ക്കാര്‍ വാദത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ശ്രീനഗര്‍ മേയര്‍ ജുനൈസ് അസീം മട്ടു. കശ്മീര്‍ തെരുവുകളില്‍ മൃതദേഹങ്ങള്‍ കാണുന്നില്ല എന്നതു കൊണ്ട് മാത്രം കശ്മീര്‍ ശാന്തമാണെന്ന് പറയരുത്. അത് യാഥാര്‍ത്ഥ്യത്തിന് നിരക്കുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.

നേതാക്കന്മാരെ തടവിലാക്കി കൊണ്ട് സംസ്ഥാനത്തെ വിഭജിക്കുക എന്ന ബി.ജെ.പി സര്‍ക്കാരിന്റെ തീരുമാനം  അവര്‍ പൂര്‍ണമായി നടപ്പിലാക്കി കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.

നരേന്ദ്ര മോദി സര്‍ക്കാര്‍ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുകയും സംസ്ഥാനത്തെ രണ്ട് വ്യത്യസ്ത കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്ത ശേഷം ശേഷം ശ്രീനഗര്‍, ജമ്മു മേയര്‍മാര്‍ക്ക് കേന്ദ്ര ഉത്തരവിലൂടെ ‘സംസ്ഥാന മന്ത്രി’ എന്ന പദവി സര്‍ക്കാര്‍ നല്‍കിയിരുന്നു.

ജമ്മു കശ്മീരിലെ കേന്ദ്രനീക്കത്തിനെതിരെ തുടക്കം മുതല്‍ വിമര്‍ശനം ഉന്നയിച്ച വ്യക്തി കൂടിയാണ് ജുനൈസ് അസീം. ജമ്മു കശ്മീരിലെ ജനങ്ങള്‍ക്ക് നേരെ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചു പോന്ന നടപടികള്‍ക്കെതിരെ തുടക്കം മുതല്‍ തന്നെ അദ്ദേഹം രംഗത്തെത്തിയിരുന്നു.

ജമ്മു കശ്മീര്‍ പീപ്പിള്‍സ് കോണ്‍ഫറന്‍സിന്റെ വക്താവ് കൂടിയാണ് ശ്രീനഗര്‍ മേയര്‍. ജമ്മുവിലെ പ്രധാന നേതാക്കന്മാരെയെല്ലാം വീട്ടുതടങ്കലിലാക്കിയ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു. ” കഴിഞ്ഞ മൂന്ന് വര്‍ഷത്തനിനിടെ ജമ്മു കശ്മീരിലെ പ്രധാന നേതാക്കന്മാര്‍ തീവ്രവാദികളില്‍ നിന്നും വലിയ ഭീഷണിയും അക്രമവും നേരിട്ടു. അതിനോട് പോരാടിയാണ് അവര്‍ പ്രവര്‍ത്തിച്ചത്. എന്നാല്‍ ഇന്ന് അവര്‍ കേന്ദ്ര സര്‍ക്കാരിനാല്‍ നിര്‍ദയം വേട്ടയാടപ്പെട്ടിരിക്കുന്നു. – അദ്ദേഹം പറഞ്ഞു

തങ്ങളുടെ പ്രിയപ്പെട്ടവരുമായി സംസാരിക്കാന്‍ പോലും കഴിയാതെ നിരവധി കുടുംബങ്ങളാണ് കശ്മീരില്‍ ഉള്ളത്. തീവ്രവാദികളില്‍ നിന്നുള്ള ഭീഷണിയായിരുന്നു ജനങ്ങളെ അലട്ടിയിരുന്ന ഒരു കാര്യം. എന്നാല്‍ ഇന്ന് കേന്ദ്രസര്‍ക്കാര്‍ ചെയ്ത കാര്യമെന്താണ് ? ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങള്‍ വരെ അവര്‍ ഇല്ലാതാക്കിയിരിക്കുന്നു. കശ്മീരിനെ അന്യവത്കരിച്ചിരിക്കുന്നു. – അദ്ദേഹം പറഞ്ഞു.

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതിന് മുന്നോടിയായി ജെ.കെ.പി.എസിന്റെ അദ്ധ്യക്ഷന്‍ സജാദ് ലോണിനെ സര്‍ക്കാര്‍ വീട്ടുതടങ്കലിലാക്കിയിരുന്നു.

Latest Stories

ബില്‍ ക്ലിന്റണിനും ജോര്‍ജ്ജ് ബുഷിനും പിന്നാലെ നരേന്ദ്ര മോദിയും; മുബാറക് അല്‍ കബീര്‍ മെഡല്‍ സമ്മാനിച്ച് കുവൈത്ത് അമീര്‍

വിരാട് കോഹ്‌ലി അല്ല അവൻ ബുൾ, അനാവശ്യമായി മാസ് കാണിച്ച് ആളാകാൻ നോക്കുന്നു; സൂപ്പർ താരത്തിനെതിരെ ഓസ്‌ട്രേലിയൻ മാധ്യമപ്രവർത്തകൻ

അമ്മയ്ക്ക് ത്രീഡി കണ്ണട വച്ച് തിയേറ്ററില്‍ ഈ സിനിമ കാണാനാവില്ല, അതില്‍ സങ്കടമുണ്ട്: മോഹന്‍ലാല്‍

വയനാട് പുനരധിവാസം; പദ്ധതിയുടെ മേല്‍നോട്ടത്തിനായി പ്രത്യേക സമിതി; തീരുമാനം ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍

ആ വര്‍ക്കൗട്ട് വീഡിയോ എന്റേതല്ല, പലരും തെറ്റിദ്ധരിച്ച് മെസേജ് അയക്കുന്നുണ്ട്: മാല പാര്‍വതി

ഹെഡിനെ പൂട്ടാനുള്ള ഇന്ത്യയുടെ പദ്ധതി, അറിയാതെ വെളിപ്പെടുത്തി ആകാശ് ദീപ്; പറഞ്ഞിരിക്കുന്നത് ഇങ്ങനെ

'സെരുപ്പെ കളറ്റി അടിച്ച് പിന്നീട്ടേന്‍'; ജയിലറെ നടുറോഡില്‍ ചെരുപ്പൂരി തല്ലിയ പെണ്‍കുട്ടിയ്ക്ക് അഭിനന്ദന പ്രവാഹം

11 ദിവസത്തിനിടെ നൂറിലേറെ വ്യാജ ബോംബ് ഭീഷണികളെത്തിയത് വിപിഎന്‍ മറയാക്കി; ഡല്‍ഹി പൊലീസിന് തലവേദനയാകുന്ന ജെന്‍സി

ഹരിതട്രിബ്യൂണല്‍ അനുവദിച്ചത് മൂന്ന് ദിവസം മാത്രം; തമിഴ്‌നാട്ടില്‍ കേരളം തള്ളിയ മാലിന്യം നീക്കം ചെയ്യുന്നു

യുവനടന്മാര്‍ ഉണ്ണിയെ കണ്ടു പഠിക്കണം.. ഒരു പാന്‍ ഇന്ത്യന്‍ താരം ഉദിക്കട്ടെ..: വിനയന്‍