അദാനിയുമായുള്ള കരാറുകള്‍ റദ്ദാക്കി തമിഴ്‌നാട് സര്‍ക്കാര്‍. വൈദ്യുതി സ്മാര്‍ട്ട് മീറ്ററുകള്‍ വാങ്ങാനുള്ള ആഗോള ടെന്‍ഡറാണ് സര്‍ക്കാര്‍ റദ്ദാക്കി. ഏറ്റവും കുറഞ്ഞ തുകക്ക് സ്മാര്‍ട്ട് മീറ്റര്‍ നല്‍കാനുള്ള ടെന്‍ഡറാണ് അദാനി എനര്‍ജി സൊല്യൂഷന്‍സ് ലിമിറ്റഡ് നല്‍കിയിരുന്നത്. എന്നാല്‍, സര്‍ക്കാര്‍ കരാര്‍ റദ്ദാക്കിയത് അദാനിയെയും അത്ഭുതപ്പെടുത്തിയിട്ടുണ്ട്.
82 ലക്ഷം സ്മാര്‍ട്ട് മീറ്ററുകള്‍ സ്ഥാപിക്കുന്നതിനുള്ള 19,000 കോടി രൂപയുടെ കേന്ദ്ര സഹായ പദ്ധതിയാണ് ചെന്നൈ, കാഞ്ചീപുരം, ചെങ്കല്‍പെട്ട് എന്നിവ അടക്കം എട്ടു ജില്ലകളില്‍ നടപ്പാക്കുന്നത്. ആഗോള ടെന്‍ഡറില്‍ കുറഞ്ഞ തുക ക്വോട്ട് ചെയ്ത അദാനി ഗ്രൂപ്പിനാണ് കരാര്‍ നല്‍കിയിരുന്നത്. എന്നാല്‍, ഉയര്‍ന്ന ചെലവാണ് ടെന്‍ഡര്‍ റദ്ദാക്കാന്‍ കാരണമായി പറയുന്നത്. തുക കുറയ്ക്കാനായി പല ചര്‍ച്ചകള്‍ നടത്തിയെങ്കിലും അദാനി എനര്‍ജി സൊല്യൂഷന്‍സ് കാണിച്ച തുക കുറക്കാന്‍ തയാറായില്ലെന്ന് തമിഴ്‌നാട് ഊര്‍ജോത്പാദന-വിതരണ കോര്‍പറേഷന്‍ വ്യക്തമാക്കി.
Read more
അദാനി എനര്‍ജി സൊല്യൂഷന്‍സ് സമാനമായ പദ്ധതികള്‍ മഹാരാഷ്ട്രയിലും ബിഹാറിലും നടപ്പാക്കി വരുന്നുണ്ട്. ഇവിടങ്ങളില്‍ നല്‍കിയതിനേക്കാള്‍ ഉയര്‍ന്ന നിരക്കാണ് തമിഴ്‌നാട്ടില്‍ സ്മാര്‍ട്ട് മീറ്റര്‍ ടെന്‍ഡറിന് ക്വോട്ട് ചെയ്ത്. ഇതാണ് കരാര്‍ റദ്ദാക്കുന്നതില്‍ കലാശിച്ചതെന്ന് റിപ്പോര്‍ട്ടുകളുണ്ട്.