അദാനിയുമായുള്ള ബന്ധം പിരിഞ്ഞ് തമിഴ്‌നാട്; 82 ലക്ഷം സ്മാര്‍ട്ട് മീറ്ററുകള്‍ സ്ഥാപിക്കുന്നതടക്കമുള്ള റെന്‍ഡറുകള്‍ റദ്ദാക്കി; ബിസനസ് ഭീമന് വലിയ തിരിച്ചടി

അദാനിയുമായുള്ള കരാറുകള്‍ റദ്ദാക്കി തമിഴ്‌നാട് സര്‍ക്കാര്‍. വൈദ്യുതി സ്മാര്‍ട്ട് മീറ്ററുകള്‍ വാങ്ങാനുള്ള ആഗോള ടെന്‍ഡറാണ് സര്‍ക്കാര്‍ റദ്ദാക്കി. ഏറ്റവും കുറഞ്ഞ തുകക്ക് സ്മാര്‍ട്ട് മീറ്റര്‍ നല്‍കാനുള്ള ടെന്‍ഡറാണ് അദാനി എനര്‍ജി സൊല്യൂഷന്‍സ് ലിമിറ്റഡ് നല്‍കിയിരുന്നത്. എന്നാല്‍, സര്‍ക്കാര്‍ കരാര്‍ റദ്ദാക്കിയത് അദാനിയെയും അത്ഭുതപ്പെടുത്തിയിട്ടുണ്ട്.

82 ലക്ഷം സ്മാര്‍ട്ട് മീറ്ററുകള്‍ സ്ഥാപിക്കുന്നതിനുള്ള 19,000 കോടി രൂപയുടെ കേന്ദ്ര സഹായ പദ്ധതിയാണ് ചെന്നൈ, കാഞ്ചീപുരം, ചെങ്കല്‍പെട്ട് എന്നിവ അടക്കം എട്ടു ജില്ലകളില്‍ നടപ്പാക്കുന്നത്. ആഗോള ടെന്‍ഡറില്‍ കുറഞ്ഞ തുക ക്വോട്ട് ചെയ്ത അദാനി ഗ്രൂപ്പിനാണ് കരാര്‍ നല്‍കിയിരുന്നത്. എന്നാല്‍, ഉയര്‍ന്ന ചെലവാണ് ടെന്‍ഡര്‍ റദ്ദാക്കാന്‍ കാരണമായി പറയുന്നത്. തുക കുറയ്ക്കാനായി പല ചര്‍ച്ചകള്‍ നടത്തിയെങ്കിലും അദാനി എനര്‍ജി സൊല്യൂഷന്‍സ് കാണിച്ച തുക കുറക്കാന്‍ തയാറായില്ലെന്ന് തമിഴ്‌നാട് ഊര്‍ജോത്പാദന-വിതരണ കോര്‍പറേഷന്‍ വ്യക്തമാക്കി.

അദാനി എനര്‍ജി സൊല്യൂഷന്‍സ് സമാനമായ പദ്ധതികള്‍ മഹാരാഷ്ട്രയിലും ബിഹാറിലും നടപ്പാക്കി വരുന്നുണ്ട്. ഇവിടങ്ങളില്‍ നല്‍കിയതിനേക്കാള്‍ ഉയര്‍ന്ന നിരക്കാണ് തമിഴ്‌നാട്ടില്‍ സ്മാര്‍ട്ട് മീറ്റര്‍ ടെന്‍ഡറിന് ക്വോട്ട് ചെയ്ത്. ഇതാണ് കരാര്‍ റദ്ദാക്കുന്നതില്‍ കലാശിച്ചതെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

Latest Stories

പാലക്കാട് സ്വദേശി നിമിഷപ്രിയയുടെ വധശിക്ഷ യമൻ പ്രസിഡന്റ് അഗീകരിച്ചിട്ടില്ലെന്ന് യമൻ എംബസി

രോഹിത് ശർമ്മ കാരണം എട്ടിന്റെ പണി കിട്ടി നടി വിദ്യ ബാലന്; സംഭവം വിവാദത്തിൽ

ഇരുപതുവര്‍ഷമായി ആള്‍താമസമില്ലാത്ത വീടിന്റെ ഫ്രിഡ്ജിനുള്ളില്‍ തലയോട്ടിയും അസ്ഥികളും, സംഭവം എറണാകുളം ചോറ്റാനിക്കരയില്‍

"ഓരോ ദിവസം കൂടും തോറും മെസിയുടെ ലെവൽ കൂടുകയാണ്"; അർജന്റീനൻ താരത്തിന്റെ വാക്കുകൾ വൈറൽ

എച്ച്എംപി വൈറസ്: ആശങ്കപ്പെടേണ്ട സാഹചര്യമില്ല, മാസ്‌ക് ധരിക്കുന്നത് അഭികാമ്യം: മന്ത്രി വീണാ ജോര്‍ജ്

"ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വഴി ആണ് ഞാൻ പിന്തുടരുന്നത്"; ചെൽസി താരത്തിന്റെ വാക്കുകൾ വൈറൽ

'മനുഷ്യത്വം എന്നൊന്നില്ലേ...' ; ഉമ തോമസ് പരിക്കേറ്റു കിടക്കുമ്പോഴും സംഘാടകര്‍ പരിപാടി തുടര്‍ന്നതിനെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി

പുഷ്പ 2 ന്റെ ബോക്സ് ഓഫീസ് റെക്കോർഡ് തകർക്കുമോ ഈ സിനിമകൾ?

" മെസി കാണിച്ചത് മോശമായ പ്രവർത്തി "; തുറന്നടിച്ച് മുൻ യുണൈറ്റഡ് സ്റ്റേറ്റ്സ് മെൻസ് നാഷണൽ സോക്കർ ടീം താരം

ഡല്‍ഹി തിരിച്ചുപിടിക്കാന്‍ 'പ്യാരി ദീദി യോജന'യുമായി കോണ്‍ഗ്രസ്; കര്‍ണാടക മോഡലില്‍ സ്ത്രീകള്‍ക്ക് മാസം 2500 രൂപ പ്രഖ്യാപനം