ഗോദയില്‍ കീഴടങ്ങി കേന്ദ്ര സര്‍ക്കാര്‍, താരങ്ങളുടെ പ്രതിഷേധത്തില്‍ മുട്ടുമടക്കേണ്ടി വന്നു; കരണം മറിച്ചിലുകള്‍ക്ക് ഒടുവില്‍ ഗുസ്തി ഫെഡറേഷനെ സസ്‌പെന്റ് ചെയ്ത് കായിക മന്ത്രാലയം

ഗുസ്തി താരങ്ങളുടെ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട സമിതിയെ കേന്ദ്ര കായിക മന്ത്രാലയം സസ്‌പെന്‍ഡ് ചെയ്തു. താരങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് തീരുമാനം. പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് റദ്ദാക്കി. കൃത്യമായ നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് തിരഞ്ഞെടുപ്പ് നടന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

പുതുതായി തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് സഞ്ജയ് കുമാര്‍ സിംഗ് ബ്രിജ് ഭൂഷന്‍ സിംഗിന്റെ അടുത്ത അനുയായി ആണ്. വ്യാഴാഴ്ചയാണ് സഞ്ജയ് സിംഗ് ഫെഡറേഷന്റെ തലപ്പത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ഇതേ തുടര്‍ന്ന് ഗുസ്തി താരങ്ങള്‍ പ്രതിഷേധിച്ചിരുന്നു. പദ്മശ്രീ പുരസ്‌കാരങ്ങളടക്കം തിരിച്ചേല്‍പ്പിച്ചായിരുന്നു താരങ്ങളുടെ പ്രതിഷേധം.

ബ്രിജ് ഭൂഷന്റെ അടുപ്പക്കാര്‍ ഗുസ്തി ഫെഡറേഷനില്‍ തുടരില്ലെന്ന ഉറപ്പ് കേന്ദ്രസര്‍ക്കാര്‍ പാലിച്ചില്ലെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. കഴിഞ്ഞ ദിവസം നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് സാക്ഷി മാലിക് തന്റെ കരിയര്‍ അവസാനിപ്പിച്ചതായി പ്രഖ്യാപിച്ചത്. വികാര നിര്‍ഭരമായ സംഭവങ്ങളായിരുന്നു വാര്‍ത്താ സമ്മേളനത്തിലൂടെ രാജ്യം കണ്ടത്. ബജ്രംഗ് പൂനിയ തനിക്ക് ലഭിച്ച പദ്മ പുരസ്‌കാരം തിരിച്ച് നല്‍കിയും പ്രതിഷേധം അറിയിച്ചിരുന്നു.

അതേ സമയം നിലവില്‍ കേന്ദ്ര കായിക മന്ത്രാലയം സസ്‌പെന്റ് ചെയ്ത ഫെഡറേഷന്‍ അധ്യക്ഷന്‍ സഞ്ജയ് കുമാര്‍ താരങ്ങള്‍ക്കെതിരെ വിമര്‍ശനം ഉന്നയിച്ച് രംഗത്തെത്തിയതും വലിയ ചര്‍ച്ചയായിരുന്നു. അത്ലറ്റുകള്‍ ഗുസ്തിക്കായി തയാറെടുക്കുന്നുണ്ടെന്നും രാഷ്ട്രീയത്തില്‍ ഇടപെടേണ്ടവര്‍ക്ക് അതാകാമെന്നുമായിരുന്നു സഞ്ജയ് സിങിന്റെ കഴിഞ്ഞ ദിവസത്തെ പ്രതികരണം.

Latest Stories

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം

കടുത്ത പരിഹാസം നേരിട്ടു, കടലില്‍ ചാടി മരിക്കാന്‍ ശ്രമിച്ചു; പിതാവ് എഎന്‍ആറിനെ കുറിച്ച് നാഗാര്‍ജുന

റൊണാൾഡോ മെസി താരങ്ങളെയല്ല, അദ്ദേഹത്തെ മാതൃകയാക്കിയതാണ് എന്റെ വിജയത്തിന് കാരണമാണ്; അപ്രതീക്ഷിത പേരുമായി സ്ലാറ്റൻ ഇബ്രാഹിമോവിച്ച്

തിലക് വർമ്മ കാരണം സൂര്യ കുമാർ യാദവിന് കിട്ടിയത് മുട്ടൻ പണി; സംഭവം ഇങ്ങനെ

മകള്‍ക്ക് വേണ്ടി അച്ഛന്‍ ചെയ്യുന്ന ത്യാഗം ആരും കാണുന്നില്ല, രഹസ്യമായിട്ടാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നത്: അഭിഷേക് ബച്ചന്‍

വയനാട്ടിൽ നോട്ടക്ക് കിട്ടിയ വോട്ട് പോലും കിട്ടാതെ 13 സ്ഥാനാർത്ഥികൾ