ജീവനക്കാരുടെ ശമ്പളം പോലും കൃത്യമായി കൊടുക്കാന്‍ സാധിക്കുന്നില്ല; ഇതു വേട്ടയാടലിന്റെ ഭാഗം; ആദായ നികുതി വകുപ്പിന്റെ നടപടിക്കെതിരെ ന്യൂസ് ക്ലിക്ക്

തങ്ങളുടെ ബാങ്ക് അക്കൗണ്ടുകള്‍ ആദായ നികുതി വകുപ്പ് മരവിപ്പിച്ചതിനെതിരെ രൂക്ഷവിമര്‍ശനവുമായി ന്യൂസ് ക്ലിക്ക്. ആദായ നികുതി വകുപ്പിന്റെ നടപടിയിലൂടെ ജീവനക്കാരുടെ ശമ്പളം പോലും കൃത്യമായി കൊടുക്കാന്‍ സാധിക്കുന്നില്ല. ബാങ്ക് ഇടപാടുക നടത്താനാവാത്തതോടെ വലിയ പ്രതിസന്ധിയാണ് സ്ഥാപനം നേരിടുന്നത്. ഇതു വേട്ടയാടലിന്റെ ഭാഗമാണെന്നും ന്യൂസ് ക്ലിക്ക് വ്യക്തമാക്കുന്നു.

അന്യായമായ ഈ നടപടിക്കെതിരെ നിയമ നടപടികള്‍ എത്രയും വേഗം ആരംഭിക്കുമെന്നും ന്യൂസ് ക്ലിക്ക് പ്രസ്താവനയില്‍ പറഞ്ഞു. കഴിഞ്ഞ 18 നാണ് ന്യൂസ് ക്ലിക്കിന്റെ ബാങ്ക് അക്കൗണ്ടുകള്‍ ആദായ നികുതി വകുപ്പ് മരവിപ്പിച്ചത്. ഇഡി, ഡല്‍ഹി പൊലീസ് വേട്ടയാടലിന്റെ തുടര്‍ച്ചയാണ് നടപടികളെന്നാണ് സ്ഥാപനം നല്‍കുന്ന വിശദീകരണം.

അറസ്റ്റിലായ ന്യൂസ്‌ക്ലിക്ക് സ്ഥാപകന്‍ പ്രബീര്‍ പുര്‍ക്കയസ്യും അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ അമിത് ചക്രവര്‍ത്തിയും ജയിലില്‍ കഴിയുകയാണ്. എല്ലാ നികുതി നിയമങ്ങളും പാലിച്ചാണ് ന്യൂസ് ക്ലിക്ക് പ്രവര്‍ത്തിക്കുന്നത്. ആദായനികുതി വകുപ്പ് ഉന്നയിക്കുന്ന അവകാശവാദങ്ങള്‍ അടിസ്ഥാനരഹിതമാണ്.

ന്യൂസ്‌ക്ലിക്കിന് അക്കൗണ്ടുകള്‍ മരവിപ്പിക്കുന്നതിനെക്കുറിച്ച് ഒരു അറിയിപ്പും ലഭിച്ചില്ല. പതിവ് ഇടപാടുകള്‍ നടത്തുന്നതിനിടെ ജീവനക്കാരാണ് ഇത് ശ്രദ്ധയില്‍പ്പെടുത്തിയത്. ഇതിലൂടെ ജീവനക്കാര്‍ക്ക് ഡിസംബറിലെ 19 ദിവസത്തെ ശമ്പളം ഉള്‍പ്പെടെ നല്‍കാന്‍ കഴിയാത്ത സ്ഥിതിയാണ്. വര്‍ഷാവസാന ഉത്സവ സീസണില്‍, പെട്ടെന്നുള്ള ഈ നടപടി ജീവനക്കാരെ മുഴുവന്‍ ഞെട്ടിച്ചിരിക്കുകയാണെന്ന് ന്യൂസ്‌ക്ലിക്ക് പ്രസ്താവനയില്‍ വ്യക്തമാക്കി.

ഓണ്‍ലൈന്‍ മാധ്യമമായ ‘ന്യൂസ്‌ക്ലിക്കി’നെതിരെ ‘ന്യൂയോര്‍ക്ക് ടൈംസ്’ല വാറത്ത വന്നതോടെയാണ് കേന്ദ്ര സര്‍ക്കാര്‍ നടപടി ആരംഭിച്ചത്. അമേരിക്കന്‍ ദിനപത്രമായ ‘ന്യൂയോര്‍ക്ക് ടൈംസ്’ പ്രസിദ്ധീകരിച്ച വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തുന്നത്. ചൈനയില്‍നിന്ന് പണം പറ്റുന്ന യുഎസ് വ്യവസായിയില്‍നിന്ന് ന്യൂസ്‌ക്ലിക്കടക്കം പല മാധ്യമങ്ങള്‍ക്കും ഫണ്ട് ലഭിക്കുന്നുവെന്ന വാര്‍ത്തയാണ് ദിവസം അവര്‍ പ്രസിദ്ധീകരിച്ചത്.

അന്തര്‍ദേശീയതലത്തില്‍ ചൈനക്ക് പ്രാമുഖ്യം ലഭിക്കുന്നതിനായി ഈ മാധ്യമസ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുവെന്നും റിപ്പോര്‍ട്ട് ആരോപിക്കുന്നു. ഐടി കണ്‍സള്‍ട്ടിങ് സ്ഥാപനമായ ‘തോട്ട്വര്‍ക്ക്‌സി’ന്റെ സ്ഥാപകനും ചെയര്‍മാനുമായ ശ്രീലങ്കന്‍ വംശജന്‍ നെവില്ലെ റൊയ് സിങ്കത്തെയാണ് ചൈനീസ് ഏജന്റായി മാധ്യമം ആരോപിച്ചത്.

ചൈനീസ് പണം പറ്റി ന്യൂസ്‌ക്ലിക്ക് കോണ്‍ഗ്രസിനെയും രാഹുല്‍ ഗാന്ധിയെയും സഹായിക്കുകയാണെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ഉയര്‍ത്തിക്കാട്ടി വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് സിങ് ഠാക്കൂര്‍ ആരോപിച്ചു. ഇന്നലെ ഇതേ ആരോപണം ലോക്‌സഭയില്‍ ബിജെപി എംപി നിഷികാന്ത് ദൂബെയും ഉന്നയിച്ചു. ദൂബെയുടെ അടിസ്ഥാനരഹിതമായ ആരോപണം രേഖകളില്‍നിന്ന് നീക്കണം എന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് ലോക്‌സഭാ നേതാവ് അധിര്‍രഞ്ജന്‍ ചൗധരി സ്പീക്കര്‍ക്ക് കത്തുനല്‍കിയിട്ടുണ്ട്.

സിങ്കത്തിന്റെ ഒരു സ്ഥാപനത്തില്‍നിന്ന് 2018ല്‍ നേരിട്ടുള്ള വിദേശനിക്ഷേപമായി (എഫ്ഡിഐ) 9.59 കോടി രൂപ ന്യൂസ്‌ക്ലിക്കിന് ലഭിച്ചിരുന്നു. സിങ്കവുമായി ബന്ധമുള്ള വിവിധ എന്‍ജിഒകളില്‍ നിന്നായി 2018 മുതല്‍ 2021 വരെയുള്ള കാലയളവില്‍ 28.29 കോടി രൂപ സേവനങ്ങള്‍ക്ക് പ്രതിഫലമായും ലഭിച്ചിട്ടുണ്ട്.

2021ല്‍ ‘ന്യൂസ്‌ക്ലിക്കി’ന്റെ ഓഫീസുകളിലും എഡിറ്റര്‍മാരുടെയും ഉടമയുടെയും വീടുകളിലും എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) റെയിഡ് നടത്തിയിരുന്നു. റെയിഡില്‍ നിരവധി രേഖകളും പിടിച്ചെടുത്തു. ഇതിന്റെ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് പുതിയ വെളിപ്പെടുത്തല്‍ ന്യുയോര്‍ക്ക് ടൈംസ് നടത്തിയിരിക്കുന്നത്.

Latest Stories

സമരം അട്ടിമറിക്കാനുള്ള സര്‍ക്കാര്‍ നീക്കം; ഹെല്‍ത്ത് മിഷന്റെ പരിശീലന പരിപാടി ബഹിഷ്‌കരിക്കാന്‍ ആഹ്വാനവുമായി ആശാ പ്രവര്‍ത്തകര്‍

കാസ ക്രിസ്ത്യാനികള്‍ക്കിടയിലുള്ള വര്‍ഗീയ പ്രസ്ഥാനം; ആര്‍എസ്എസിന്റെ മറ്റൊരു മുഖമെന്ന് എംവി ഗോവിന്ദന്‍

കെഎസ്‌യു മലപ്പുറം ജില്ലാ സെക്രട്ടറിയ്ക്ക് മര്‍ദ്ദനം; മര്‍ദ്ദിച്ചത് എറണാകുളം കെഎസ്‌യു ജില്ലാ പ്രസിഡന്റിന്റെ നേതൃത്വത്തിലെന്ന് പരാതി

കോട്ടയത്ത് പൊലീസ് ഉദ്യോഗസ്ഥന് കുത്തേറ്റു; ആക്രമണം കവര്‍ച്ച കേസിലെ പ്രതിയെ പിടികൂടുന്നതിനിടെ

കുട്ടനാട്ടില്‍ ക്രിക്കറ്റ് കളിക്കുന്നതിനിടെ യുവാവ് ഇടിമിന്നലേറ്റ് മരിച്ചു; ഒപ്പമുണ്ടായിരുന്ന സുഹൃത്തിനും പരിക്കേറ്റു

കോട്ടയം സിപിഎം ജില്ല സെക്രട്ടറിയായി ടിആര്‍ രഘുനാഥ്

ചെന്നൈയിലെ യോഗത്തില്‍ പിണറായി വിജയന്‍ പങ്കെടുക്കും; എഐസിസി അനുമതി ലഭിക്കാതെ രേവന്ത് റെഡ്ഡിയും ഡികെ ശിവകുമാറും

'എന്റെ രക്തം തിളയ്ക്കുന്നു', ഹൈദരാബാദിലെ മാധ്യമ പ്രവര്‍ത്തകരുടെ അറസ്റ്റില്‍ അപലപിച്ച ബിആര്‍എസിന് നേരെ രേവന്ത് റെഡ്ഡിയുടെ ആക്രോശം

ഡല്‍ഹിയില്‍ ക്രിസ്ത്യന്‍ പള്ളിയ്ക്ക് നേരെ ആക്രമണം; രൂപക്കൂട് തകര്‍ത്ത യുവാവിനെ തിരിച്ചറിഞ്ഞതായി റിപ്പോര്‍ട്ടുകള്‍

'എല്ലുകൾ ഒടിഞ്ഞേക്കാം, ബേബി ഫീറ്റ് എന്ന അവസ്ഥ...'; ഭൂമിയിലെത്തുന്ന സുനിത വില്യംസിനെയും ബുച്ച് വിൽമോറിനെയും കാത്തിരിക്കുന്നത് എന്തെല്ലാം?