സൗജന്യ അരിവിതരണ പദ്ധതി നിര്‍ത്തലാക്കരുത്, ആവശ്യം ഉന്നയിച്ച് സംസ്ഥാനങ്ങള്‍

സൗജന്യ അരിവിതരണ പദ്ധതി നിര്‍ത്തലാക്കരുതെന്ന് ആവശ്യപ്പെട്ട് സംസ്ഥാനങ്ങള്‍. പ്രധാനമന്ത്രി കല്യാണ്‍ യോജനയുടെ കാലാവധി സെപ്റ്റംബറില്‍ അവസാനിക്കുന്ന സാഹചര്യത്തിലാണ് സംസ്ഥാനങ്ങള്‍ ആവശ്യമുന്നയിച്ചിരിക്കുന്നത്.

ഗുജറാത്ത് മധ്യപ്രദേശ് രാജസ്ഥാന്‍ അടക്കമുള്ള പത്തോളം സംസ്ഥാനങ്ങളാണ് കേന്ദ്രസര്‍ക്കാരിനെ സമീപിച്ചിരിക്കുന്നത്. പദ്ധതി അവസാനിക്കുന്ന സാഹചര്യമുണ്ടായാല്‍ വലിയ ഭക്ഷ്യധാന്യ വിലവര്‍ധനയ്ക്ക് അത് കാരണമാകുമെന്ന് സംസ്ഥാനങ്ങള്‍.

Read more

പദ്ധതി തങ്ങളുടെ സംസ്ഥാനത്ത് എങ്കിലും തുടരാന്‍ തയ്യാറാകണമെന്ന് കേന്ദ്രത്തോട് സംസ്ഥാനങ്ങള്‍. കേന്ദ്രത്തിന് കത്ത് നല്‍കിയ സംസ്ഥാനങ്ങളുടെ കൂട്ടത്തില്‍ കേരളം ഇല്ല.