കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തിന് രണ്ടില ചിഹ്നം അനുവദിച്ച തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിന് സ്റ്റേ. ഡൽഹി ഹൈക്കോടതിയാണ് ഒരു മാസത്തേക്ക് സ്റ്റേ അനുവദിച്ചത്. പി.ജെ ജോസഫിന്റെ ഹര്‍ജിയിലാണ് നടപടി.
രണ്ടില ചിഹ്നം ജോസ് കെ മാണിക്ക് ഉപയോഗിക്കാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാണിച്ച് പി.ജെ ജോസഫ് നൽകിയ ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചു. വര്‍ക്കിംഗ് ചെയര്‍മാനായിരുന്ന താനും കൂടി ഉള്‍പ്പെടുന്നതാണ് കേരള കോണ്‍ഗ്രസ് മാണി പാര്‍ട്ടി.
രണ്ടില ചിഹ്നത്തില്‍ തനിക്കും അവകാശമുണ്ട്. ചിഹ്നവും പാര്‍ട്ടി പേരും ജോസ് കെ മാണിക്ക് അനുവദിച്ച തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം വസ്തുതകള്‍ പരിശോധിക്കാതെയാണ്. ഇക്കാര്യത്തില്‍ അടിയന്തര ഇടപെടല്‍ വേണമെന്നും ജോസഫ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. പി ജെ ജോസഫിന്റെ കേരള കോണ്‍ഗ്രസ് എം വര്‍ക്കിംഗ് ചെയര്‍മാന്‍ സ്ഥാനം ഹൈക്കോടതി നേരത്തേ അംഗീകരിച്ചിരുന്നു.