കുംഭ മേളയ്ക്കിടെ കുഴഞ്ഞുവീണ് സ്റ്റീവ് ജോബ്സിന്റെ ഭാര്യ

ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജില്‍ നടക്കുന്ന കുംഭ മേളയ്ക്കിടെ കുഴഞ്ഞുവീണ് ആപ്പിള്‍ സഹസ്ഥാപകന്‍ സ്റ്റീവ് ജോബ്സിന്റെ ഭാര്യ ലോറീന്‍ പവല്‍ ജോബ്‌സ്. ഹിന്ദു മത വിശ്വാസങ്ങളിലാകൃഷ്ടയായ ലോറീന്‍ നേരത്തെ കമല എന്ന പേര് സ്വീകരിച്ചിരുന്നു. കനത്ത ജനത്തിരക്കിനെ തുടര്‍ന്നാണ് ലോറീന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.

കൈലാഷാനന്ദ് ഗിരിയുടെ ആശ്രമത്തിന്റെ ഭാഗമായുള്ള ക്യാമ്പിലാണ് നിലവില്‍ ലോറീന്‍ പവല്‍. വന്‍ ജനത്തിരക്കാണ് അനുഭവപ്പെടുന്നതെന്ന് ലോറീന് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിന് പിന്നാലെ കൈലാഷാനന്ദ് ഗിരി വ്യക്തമാക്കി. വളരെ ലാളിത്യമുള്ള വ്യക്തിത്വത്തിനുടമയാണവര്‍. നമ്മുടെ ആചാരങ്ങളെക്കുറിച്ച് അറിയാനാണിവര്‍ കുംഭമേളയ്‌ക്കെത്തിയതെന്നും കൈലാഷാനന്ദ് പറഞ്ഞു.

ഇപ്പോള്‍ അവര്‍ തന്റെ ക്യാമ്പില്‍ വിശ്രമിക്കുകയാണ്. ആരോഗ്യവതിയാവുമ്പോള്‍ ത്രിവേണി സംഗമത്തില്‍ മുങ്ങിനിവരുന്ന ചടങ്ങില്‍ പങ്കുചേരുമെന്നും കൈലാഷാനന്ദ് ഗിരി അറിയിച്ചു. ഞായറാഴ്ച വൈകുന്നേരമാണ് കുംഭമേളയില്‍ പങ്കെടുക്കുന്നതിനായി ് പ്രയാഗ്രാജിലെ സ്വാമി കൈലാഷാനന്ദ് ഗിരി ആശ്രമത്തിലെത്തിയത്.