വന്ദേഭാരത് എക്‌സ്പ്രസിനെ മൈസൂരുവില്‍ കല്ലെറിഞ്ഞ തകര്‍ത്ത സംഭവം; അന്വേഷണം സ്വകാര്യബസ് ലോബിയിലേക്കും; മൂന്നു ചില്ലുകള്‍ മാറ്റി വീണ്ടും സര്‍വീസ്

ഇന്ത്യയിലെ അതിവേഗ ട്രെയിനായ വന്ദേഭാരത് എക്‌സ്പ്രസിന് നേരെ മൈസൂരില്‍ ഉണ്ടായ കല്ലേറില്‍ അന്വേഷണം വ്യാപിപ്പിച്ചു. റെയില്‍വേ പൊലീസും മൈസൂര്‍ പൊലീസും സംയുക്തമായാണ് അന്വേഷണം നടത്തുന്നത്. കഴിഞ്ഞ ദിവസമാണ് മൈസൂരു-ചെന്നൈ വന്ദേഭാരത് എക്‌സ്പ്രസിന് നേരെ കല്ലേറ് ഉണ്ടായത്. കല്ലേറില്‍ ട്രെയിനിന്റെ മൂന്നു ചില്ലുകള്‍ പൂര്‍ണമായും തകര്‍ന്നിരുന്നു. ഇവ മാറ്റിയാണ് ട്രെയിന്‍ ഇപ്പോള്‍ സര്‍വീസ് നടത്തുന്നത്. കഴിഞ്ഞ ദിവസംഉച്ചയ്ക്ക് ബെംഗളൂരു കന്റോണ്‍മെന്റ് കെആര്‍ പുരം സ്റ്റേഷനുകള്‍ക്കിടയിലാണ് സംഭവം. മൈസൂരുവില്‍ നിന്ന് ചെന്നൈയിലേക്ക് പോകുന്ന ട്രെയിന്‍ കെഎസ്ആര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പുറപ്പെട്ട് 10 മിനിറ്റിനുള്ളിലായിരുന്നു കല്ലേറ്.

നവംബറില്‍ സര്‍വീസ് ആരംഭിച്ച മൈസൂരുചെന്നൈ വന്ദേഭാരത് എക്‌സ്പ്രസിന് നേരെ ആദ്യമായാണ് കല്ലേറുണ്ടാകുന്നത്. ദക്ഷിണ പശ്ചിമ റെയില്‍വേ ബെംഗളൂരു ഡിവിഷന് കീഴില്‍ കഴിഞ്ഞ മാസം മാത്രം ട്രെയിനുകള്‍ക്ക് നേരെ കല്ലേറിഞ്ഞതിന് 21 കേസുകളാണ് ആര്‍പിഎഫ് റജിസ്റ്റര്‍ ചെയ്തത്. വന്ദേഭാരത് എക്‌സ്പ്രസിന് നേരെയുള്ള കല്ലേറിന് പിന്നില്‍ സ്വകാര്യ ബസ് ലോബിയാണെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. ട്രെയിനുകള്‍ക്ക് നേരെ കല്ലെറിയുന്നത് വര്‍ധിച്ചതോടെ ശിക്ഷാ നടപടികളും കര്‍ശനമാക്കിയിട്ടുണ്ട്. ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കും. യാത്രക്കാര്‍ക്ക് പരുക്കേല്‍ക്കുന്ന കേസുകളില്‍ ജീവപര്യന്തം തടവ് വരെ ശിക്ഷ ലഭിക്കും.

ബെംഗളൂരു നഗരത്തില്‍ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനുകള്‍ക്ക് നേരെ കല്ലേറ് വ്യാപകമായിട്ടുണ്ട്. കഴിഞ്ഞ 2 മാസത്തിനിടെ ദക്ഷിണ പശ്ചിമ റെയില്‍വേ ബെംഗളൂരു ഡിവിഷന് കീഴില്‍ റജിസ്റ്റര്‍ ചെയ്തത് 34 കേസുകള്‍. ഇന്നലെ ചെന്നൈമൈസൂരു വന്ദേഭാരത് എക്‌സ്പ്രസിന് നേരെയുണ്ടായ കല്ലേറാണ് ഒടുവിലത്തേത്. ലൊട്ടഗോലഹള്ളികോടിഗേഹള്ളി, ബയ്യപ്പനഹള്ളിചന്നസന്ദ്ര, ചന്നസന്ദ്രയെലഹങ്ക, ചിക്കബാനവാരയശ്വന്ത്പുര എന്നീ റൂട്ടുകളിലാണ് കല്ലേറ് കൂടുതല്‍.

കെആര്‍ പുരം, ബയ്യപ്പനഹള്ളി, തുമക്കൂരു, ബാനസവാടി, കര്‍മലാരാം, കന്റോണ്‍മെന്റ് മേഖലകളിലാണ് കൂടുതല്‍ കേസുകള്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
നേരത്തെ രാത്രിയിലാണ് കൂടുതല്‍ കല്ലേറ് ഉണ്ടായിരുന്നതെങ്കിലും ഇപ്പോള്‍ പകല്‍ സമയങ്ങളിലും കല്ലേറിന് കുറവില്ല. റെയില്‍വേ ട്രാക്കുകള്‍ കേന്ദ്രീകരിച്ചുള്ള ലഹരിമാഫിയ സംഘങ്ങളുടെ പങ്കും റെയില്‍വേ സുരക്ഷ സേന (ആര്‍പിഎഫ്) പരിശോധിക്കുന്നുണ്ട്. സമാനമായ സംഭവങ്ങളില്‍ നേരത്തെ ഇത്തരം സംഘങ്ങളില്‍പെട്ടവരെ പിടികൂടിയിരുന്നു.

Latest Stories

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി