ശക്തിയാര്‍ജ്ജിച്ച പ്രതിപക്ഷം, സ്പീക്കര്‍ പദവിയുറപ്പിക്കാന്‍ ബിജെപി നീക്കം; ടിഡിപിയ്ക്ക് ഡെപ്യൂട്ടി സ്പീക്കര്‍ പദവി നല്‍കാന്‍ ആലോചന

18ാം ലോക്‌സഭയിലേക്കുള്ള സ്പീക്കര്‍ പദവി പിടിക്കാന്‍ പദ്ധതിയുമായി ബിജെപി. ലോക്‌സഭ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ എന്‍ഡിഎയുടെ സഖ്യകക്ഷിയായ തെലുങ്ക് ദേശം പാര്‍ട്ടി മുന്നോട്ടുവച്ച വ്യവസ്ഥയനുസരിച്ച് സ്പീക്കര്‍ പദവി സഖ്യകക്ഷിയ്ക്കായിരുന്നു. എന്നാല്‍ സ്പീക്കര്‍ പദവി നിലനിറുത്താനാണ് ബിജെപിയുടെ നീക്കം.

2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ 303 സീറ്റുകള്‍ നേടിയ ബിജെപിയ്ക്ക് ഇത്തവണ നേടാനായത് 240 സീറ്റുകളാണ്. പ്രതിപക്ഷം കൂടുതല്‍ ശക്തിയാര്‍ജ്ജിച്ച ഇത്തവണ ലോക്‌സഭയില്‍ ബിജെപിയ്ക്ക് സ്പീക്കര്‍ പദവി നിലനില്‍പ്പിന്റെ കൂടി വിഷയമാണ്. സഖ്യകക്ഷിയായ ടിഡിപിയ്ക്ക് സ്പീക്കര്‍ പദവിയ്ക്ക് പകരം ഡെപ്യൂട്ടി സ്പീക്കര്‍ പദവി നല്‍കാനാണ് ആലോചന.

ഇതിനായി ടിഡിപി ഉള്‍പ്പെടെയുള്ള സഖ്യകക്ഷികളുമായി അനുനയന ചര്‍ച്ചകള്‍ നടത്താന്‍ കേന്ദ്ര പ്രതിരോധ മന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ രാജ്‌നാഥ് സിംഗിനെയാണ് പാര്‍ട്ടി ചുമതലപ്പെടുത്തിയിട്ടുള്ളത്. അതേസമയം കൂടിയാലോചനയിലൂടെ സ്പീക്കര്‍ സ്ഥാനാര്‍ത്ഥിയെ തിരഞ്ഞെടുക്കാമെന്ന നിലപാടിലാണ് ടിഡിപി.

എന്നാല്‍ ബിജെപി എന്ത് തീരുമാനിച്ചാലും തങ്ങള്‍ ഒപ്പമുണ്ടാകുമെന്ന നിലപാടിലാണ് നിതീഷ് കുമാറിന്റെ ജെഡിയു. അതേസമയം ഡെപ്യൂട്ടി സ്പീക്കര്‍ പദവി നല്‍കിയില്ലെങ്കില്‍ സ്പീക്കര്‍ പദവിയിലേക്ക് സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കുമെന്ന നിലപാടിലാണ് ഇന്ത്യ സഖ്യം. നിലവില്‍ ലോക്‌സഭ പ്രോ ടേം സ്പീക്കറായി കോണ്‍ഗ്രസ് എംപി കൊടിക്കുന്നില്‍ സുരേഷിനെ തിരഞ്ഞെടുത്തു.

മാവേലിക്കര മണ്ഡലത്തില്‍ നിന്ന് ജനവിധി തേടിയ കൊടിക്കുന്നില്‍ സുരേഷ് എംപിമാരുടെ സത്യപ്രതിജ്ഞ നിയന്ത്രിക്കും. ജൂണ്‍ 24ന് രാഷ്ട്രപതി ഭവനില്‍ നടക്കുന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു കൊടിക്കുന്നില്‍ സുരേഷിന് സത്യവാചകം ചൊല്ലിക്കൊടുക്കും. തുടര്‍ന്ന് കൊടിക്കുന്നില്‍ സുരേഷ് മന്ത്രിസഭയ്ക്കും മറ്റ് എംപിമാര്‍ക്കും സത്യവാചകം ചൊല്ലിക്കൊടുക്കും.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ