ഐ.ഐ.ടി ഗുവാഹത്തിയില്‍ ജപ്പാനില്‍ നിന്നുള്ള വിദ്യാര്‍ത്ഥിനിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. വ്യാഴാഴ്ച മൂന്നിനും മൂന്നരയ്ക്കും ഇടയിലാണ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തതെന്ന് ഐഐടി ഗുവാഹത്തി പബ്ലിക് റിലേഷന്‍ ഓഫീസര്‍ അറിയിച്ചു. ജപ്പാനിലെ ജിഫു യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥിനിയായ ഇവര്‍ മൂന്ന് മാസത്തെ എക്സ്ചേഞ്ച് പ്രോഗ്രാമിന്റെ ഭാഗമായാണ് ഐഐടി ഗുവാഹത്തിയില്‍ എത്തിയത്. ഈ നവംബറില്‍ പ്രോഗ്രാം കഴിഞ്ഞിരുന്നു.
ഹോസ്റ്റലിലെ വിദ്യാര്‍ത്ഥിനിയുടെ മുറി അകത്തുനിന്ന് പൂട്ടിയ നിലയില്‍ കണ്ടതോടെ സുഹൃത്തുകള്‍ വാതിലില്‍ മുട്ടിവിളിച്ചെങ്കിലും പ്രതികരണം ഉണ്ടായില്ല. ഇതോടെ ഇവര്‍ ഐ.ഐ.ടി മേധാവികളെ വിവരം അറിയിക്കുകയായിരുന്നു. പൊലീസിന്റെ സഹായത്തോടെ അധികൃതര്‍ വാതില്‍ തകര്‍ത്ത് അകത്ത് കടന്നപ്പോള്‍ തൂങ്ങിമരിച്ച നിലയില്‍ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
കേന്ദ്ര ആഭ്യന്തര- വിദേശകാര്യ മന്ത്രാലയങ്ങളില്‍ ഐ.ഐ.ടി മേധാവികള്‍ സംഭവം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. രാജ്യത്തെ മികച്ച ടെക്നിക്കല്‍ യൂണിവേഴ്സിറ്റികളില്‍ ഒന്നായ ഐഐടി ഗുവാഹത്തിയില്‍ നേരത്തെയും വിദ്യാര്‍ത്ഥിനികള്‍ ആത്മഹത്യ ചെയ്തിട്ടുണ്ട്. 2019 ജനുവരിയില്‍ ആന്ധ്രാപ്രദേശില്‍ നിന്നുള്ള ബിടെക് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തിരുന്നു.