ദളിത് സ്ത്രീ പാചകം ചെയ്ത ഭക്ഷണം കഴിക്കാന്‍ വിസമ്മതിച്ച് വിദ്യാര്‍ത്ഥികള്‍; സ്‌കൂള്‍ കുട്ടികള്‍ക്കൊപ്പമിരുന്ന് ഭക്ഷണം കഴിച്ച് കനിമൊഴിയുടെ മറുപടി

തമിഴ്‌നാട്ടിലെ ഉസിലെപെട്ടി പ്രൈമറി സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പമിരുന്ന് ഭക്ഷണം കഴിച്ച് കനിമൊഴി എംപി. ദളിത് സ്ത്രീ പാചകം ചെയ്യുന്നതിനാല്‍ ഭക്ഷണം കഴിക്കാന്‍ വിദ്യാര്‍ത്ഥികള്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് കനിമൊഴി വിദ്യാര്‍ത്ഥികള്‍ക്കൊപ്പമിരുന്ന് ഭക്ഷണം കഴിച്ചത്. മാതാപിതാക്കളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് 11 കുട്ടികള്‍ ഭക്ഷണം കഴിക്കാതിരുന്നത്.

ഇതോടെയാണ് കനിമൊഴി എംപി ഉള്‍പ്പെടെയുള്ളവര്‍ സ്‌കൂളിലെത്തി വിദ്യാര്‍ത്ഥികള്‍ക്കൊപ്പമിരുന്ന് ദളിത് സ്ത്രീ പാചകം ചെയ്ത ഭക്ഷണം കഴിച്ചത്. മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ സംസ്ഥാനത്ത് നടപ്പിലാക്കിയ സൗജന്യ പ്രഭാതഭക്ഷണ പരിപാടിക്ക് ഉസിലെപെട്ടി പഞ്ചായത്ത് പ്രൈമറി സ്‌കൂളില്‍ പാചക്കാരിയായി നിയമിച്ചിരുന്നത് ദളിത് വിഭാഗത്തില്‍പ്പെട്ട മുനിയസെല്‍വിയെ ആയിരുന്നു.

സ്‌കൂളില്‍ പരിശോധനയ്‌ക്കെത്തിയ ഉദ്യോഗസ്ഥര്‍ അരിയും മറ്റ് സാധനങ്ങളും ചിലവാകാത്തത് കണ്ടെത്തിയിരുന്നു. ഇതേ കുറിച്ച് മുനിയസെല്‍വിയോട് ചേദിച്ചപ്പോഴാണ് താന്‍ പാചകം ചെയ്ത ഭക്ഷണം വിദ്യാര്‍ത്ഥികള്‍ കഴിക്കാന്‍ വിസമ്മതിക്കുന്നുവെന്ന് ഉദ്യോഗസ്ഥരെ അറിയിച്ചത്.
താന്‍ ദളിത് വിഭാഗത്തില്‍പ്പെട്ടയാളായതിനാല്‍ കുട്ടികളോട് ഭക്ഷണം കഴിക്കരുതെന്ന് മാതാപിതാക്കള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന് മുനിയസെല്‍വി പരിശോധനയ്‌ക്കെത്തിയ ഉദ്യോഗസ്ഥരെ അറിയിച്ചു.

വിവരം പുറത്തുവന്നതിന് പിന്നാലെ കനിമൊഴി എംപി, സാമൂഹിക ക്ഷേമ-വനിതാവകാശ വകുപ്പ് മന്ത്രി പി ഗീതാ ജീവന്‍, ജില്ലാ കളക്ടര്‍ കെ സെന്തില്‍രാജ് തുടങ്ങിയവര്‍ സ്‌കൂളിലെത്തി വിദ്യാര്‍ത്ഥികളുമായും മാതാപിതാക്കളുമായി സംസാരിച്ചിരുന്നു. വിദ്യാര്‍ത്ഥികള്‍ക്കൊപ്പം സ്‌കൂളിലിരുന്ന് ഭക്ഷണം കഴിച്ച ശേഷമാണ് സംഘം മടങ്ങിയത്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം