യുദ്ധത്തെ തുടര്‍ന്ന് ഉക്രൈനില്‍ പഠനം മുടങ്ങിയ വിദ്യാര്‍ഥികള്‍ക്ക് റഷ്യയില്‍ പഠനം തുടരാം. വിദ്യാര്‍ഥികള്‍ക്ക് റഷ്യന്‍ യൂണിവേഴ്‌സിറ്റികളില്‍ പ്രവേശനം നല്‍കുമെന്ന് ഇന്ത്യയിലെ റഷ്യന്‍ ഉപസ്ഥാനപതി അറിയിച്ചു. ധനനഷ്ടമുണ്ടാകാതെ പഠനം പൂര്‍ത്തീകരിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് റഷ്യ അവസരം നല്‍കും.
വിദ്യാര്‍ത്ഥികള്‍ക്ക് വര്‍ഷങ്ങള്‍ നഷ്ടമാകാതെ തുടര്‍ പഠനത്തിന് അവസരമൊരുക്കുമെന്ന് റഷ്യന്‍ ഡെപ്യുട്ടി ചീഫ് ഓഫ് മിഷന്‍ റോമന്‍ ബാബുഷ്‌കിന്‍ വ്യക്തമാക്കി. റഷ്യന്‍ യൂണിവേഴ്‌സിറ്റികളില്‍ പ്രവേശനം നല്‍കുമെന്നാണ് അറിയിച്ചിരിക്കുന്നത്.
ധനനഷ്ടമുണ്ടാകാതെ വിദ്യാഭ്യാസം പൂര്‍ത്തീകരിക്കാന്‍ റഷ്യ അവസരം നല്‍കും. ഇത് സംബന്ധിച്ച് നോര്‍ക്ക സിഇഒയുമായി പ്രാഥമിക ചര്‍ച്ചകള്‍ നടത്തിയെന്ന് റഷ്യന്‍ എംബസി അറിയിച്ചു.
പഠനം മുടങ്ങിയ മലയാളി വിദ്യാര്‍ത്ഥികള്‍ റഷ്യന്‍ ഹൗസില്‍ ബന്ധപ്പെടണം എന്ന് നോര്‍ക്കാ റൂട്‌സും റഷ്യന്‍ എംബസിയും അറിയിച്ചു.