രാഹുലിനും സോണിയയ്ക്കും ഇ.ഡി നോട്ടീസ് വൈകിപ്പിച്ചത് മോദി സര്‍ക്കാര്‍: സുബ്രഹ്മണ്യം സ്വാമി

നാഷണൽ ഹെറാൾഡ് കേസിൽ സോണിയാ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും ഇ.ഡി നോട്ടീസ് നൽകിയത് നല്ല കാര്യമെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി. കേസിലെ നടപടികൾ ഇത്രയും വൈകിയത് മോദി സർക്കാർ അനാവശ്യ തടസങ്ങൾ സൃഷ്ടിച്ചത് കാരണമാണ്. അഴിമതിക്ക് എതിരെ പ്രസംഗിക്കാനല്ലാതെ ശരിയായ നടപടിയെടുക്കാനുള്ള ഇച്ഛാശക്തി സർക്കാരിനില്ല എന്നും സുബ്രഹ്മണ്യം സ്വാമി മനോരമ ന്യൂസിനോട് വ്യക്തമാക്കിയിരുന്നു.

പണമിടപാടുമായി ബന്ധപ്പെട്ട് കേസ് റജിസ്റ്റർ ചെയ്യുകയല്ലാതെ ഇ.ഡിക്ക് മുൻപിൽ മറ്റ് വഴികൾ ഇല്ലന്നും സുബ്രഹ്മണ്യം സ്വാമി പറഞ്ഞു. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും നാഷണൽ ഹെറാൾഡ് കേസിൽ ഇന്ന് രാവിലെയാണ് ഇഡി നോട്ടിസ് അയച്ചത്. രാഹുൽ ഗാന്ധി നാളെയും സോണിയ ​ഗാന്ധി ജൂൺ എട്ടിനും ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടാണ് ഇഡി നോട്ടീസ് നൽകിയത്.

നാഷണൽ ഹെറാൾഡ് പത്രത്തിന്റെ ഉടമകളായ അസോസിയേറ്റഡ് ജേണൽസിനെ യങ് ഇന്ത്യൻ കമ്പനി ഏറ്റെടുത്തതിൽ അഴിമതിയുണ്ടെന്ന ആരോപണവുമായി ബന്ധപ്പെട്ടാണിത്. സോണിയായും രാഹുലും അടുത്ത അനുയായികളും ചേർന്ന് യങ് ഇന്ത്യ ലിമിറ്റഡ് നാഷണൽ വഴി ഹെറാൾഡിനെ ഏറ്റെടുത്തത് നിയമവിരുദ്ധമാണെന്നും കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടോയെന്നുമാണ് ഇഡി അന്വേഷിക്കുന്നത്.

സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയുമാണ് യങ് ഇന്ത്യ ലിമിറ്റഡിൻറെ ഡയറക്ടർമാർ. സ്വത്ത് കൈക്കലാക്കുന്നതിനായി ഉണ്ടാക്കിയ കമ്പനി മാത്രമാണ് യങ് ഇന്ത്യൻ എന്നും ആരോപണം ഉയർന്നിരുന്നു. അതേസമയം കേന്ദ്രസർക്കാർ രാഷ്ട്രീയ വൈരാഗ്യം തീർക്കുകയാണെന്നാണ് കോൺഗ്രസ് പ്രതികരിച്ചത്.

കേസിനെ രാഷ്ട്രീയപരമായും നിയമപരമായും നേരിടുമെന്നും കോൺഗ്രസ് വ്യക്തമാക്കി. നാഷണൽ ഹെറാൾഡിനെതിരായ കേസ് സ്വാതന്ത്ര്യ സമര സേനാനികളെ അപമാനിക്കാനാണെന്നും രാഷ്ടീയ എതിരാളികളെ അന്വേഷണ ഏജൻസികളെ കൊണ്ട് നിശബ്ദരാക്കുകയാണെന്നും കോൺഗ്രസ് നേതാക്കൾ ആരോപിച്ചു.

Latest Stories

ജസ്പ്രീത് ബുംറയും ഷഹീന്‍ ഷാ അഫ്രീദിയും ഒരു ടീമിനായി കളിക്കും!

'തമിഴ്‌നാട്ടിലെ തെലുങ്ക് സംസാരിക്കുന്ന വ്യക്തികൾക്കെതിരെ നടത്തിയ വിവാദ പരാമർശം'; നടി കസ്തൂരിക്കെതിരെ കേസ്

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി: യശസ്വി ജയ്സ്വാളിന് പുതിയ ബാറ്റിംഗ് പങ്കാളി!, നിര്‍ദ്ദേശം

'കണ്ടത് ബിജെപി-സിപിഎം സംഘനൃത്തം'; കേരളത്തിലെ പൊലീസ് കള്ളന്മാരേക്കാൾ മോശമെന്ന് ഷാഫി പറമ്പിൽ

പാലക്കാട്ടെ റെയ്‌ഡ്‌ സിപിഎം-ബിജെപി നാടകം; ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

സൗത്ത് കരോലിനയിലും ഫ്‌ലോറിഡയുമടക്കം പിടിച്ചടക്കി ട്രംപ്; 14 സ്റ്റേറ്റുകളില്‍ ആധിപത്യം; ഒന്‍പതിടത്ത് കമലാ ഹാരിസ്

പാതിരാ പരിശോധന സിപിഎം-ബിജെപി തിരക്കഥ; തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പോലും അറിയാതെയുള്ള നാടകമെന്ന് ഷാഫി പറമ്പിൽ

ട്രംപ് മുന്നിൽ; അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ ആദ്യ ഫലസൂചനകൾ പുറത്ത്

സംസ്ഥാനത്തെ ട്രെയിനുകള്‍ക്ക് ബോംബ് ഭീഷണി; എല്ലാ റെയില്‍വേ സ്റ്റേഷനുകളിലും ട്രെയിനുകളിലും ജാഗ്രത നിര്‍ദേശം; പത്തനംതിട്ട സ്വദേശിക്കായി തിരച്ചില്‍

അമേരിക്കയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് അവസാനഘട്ടത്തില്‍; ആദ്യഫല സൂചനകള്‍ മണിക്കൂറുകള്‍ക്കുള്ളില്‍; പെന്‍സില്‍വാനിയയില്‍ റിപ്പബ്ലിക്കന്‍ ക്യാമ്പിന് പ്രതീക്ഷ