സബ്‌സിഡിയുള്ള പാചക വാതക വിതരണവും റിലയന്‍സിന് നല്‍കിയേക്കും, പൊതുമേഖലാ സ്ഥാപനങ്ങളുടെ 'കുത്തക' അവസാനിപ്പിക്കുക ലക്ഷ്യം

റിലയന്‍സ് ഉള്‍പ്പെടെയുള്ള സ്വകാര്യകമ്പനികള്‍ക്ക് സബ്സിഡി നിരക്കിലുള്ള പാചകവാതക വിതരണത്തിന് അനുമിതി നല്‍കിയേക്കും. രാജ്യത്തെ സ്വകാര്യകമ്പനികളുടെ ഏറെ നാളായുള്ള ആവശ്യമാണിത്.

ഈ രംഗത്തെ നിവലിവെ പൊതുമേഖല കുത്തക അവസാനിപ്പിച്ച് റിലയന്‍സ് അടക്കമുള്ള വരെ ഈ മേഖലയിലേക്ക്് കൊണ്ടുവരാനാണ് നീക്കം. ഈ പൊതുമേഖലാ സ്ഥാപനങ്ങളാകട്ടെ വിപണി വിലയ്ക്ക് സബ്‌സിഡിയില്ലാതെ ഉപഭോക്താവിന് നല്‍കുന്ന സിലിണ്ടറിന് സബ്‌സിഡി അക്കൗണ്ടിലൂടെ കൈമാറുകയാണ്.

ആഗോള തലത്തിലെ തന്നെ വലിയ എണ്ണശുദ്ധീകരണശാലയായ ജാംനഗറിലെ റിലയന്‍സിന്റെ പ്ലാന്റില്‍ വന്‍തോതിലാണ് പാചക വാതകം ഉത്പാദിപ്പിക്കുന്നത്. ഇവരുടെ നേതൃത്വത്തില്‍ സബ്സിഡി സിലിണ്ടര്‍ വിതരണത്തിന് സര്‍ക്കാരില്‍ വന്‍ സമ്മര്‍ദം ചെലുത്തിവരികയായിരുന്നു.

സാമ്പത്തിക വിദഗ്ധന്‍ കിരിത് പരീഖ്, മുന്‍ പെട്രോളിയം സെക്രട്ടറി ജിസി ചതുര്‍വേദി തുടങ്ങിയവര്‍ ഉള്‍പ്പെട്ട സമിതി ഇക്കാര്യത്തില്‍ റിപ്പോര്‍ട്ട് ഉടന്‍ സര്‍ക്കാരിന് സമര്‍പ്പിക്കും.
ലോകത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ എല്‍പിജി ഉപഭോക്താവാണ് ഇന്ത്യ. പകുതിയും ഇറക്കുമതി ചെയ്യുകയാണ്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം