'വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് കൊലപ്പെടുത്തണമെന്ന് നിർദേശം'; ഒൻപതാം ക്ലാസുകാരന് 100 രൂപയുടെ ക്വട്ടേഷൻ നൽകി ഏഴാം ക്ലാസുകാരൻ

ഒപ്പം പഠിക്കുന്ന സഹപാഠിയെ പീഡിപ്പിച്ച് കൊലപ്പെടുത്താൻ ഒൻപതാം ക്ലാസുകാരന് 100 രൂപയുടെ ക്വട്ടേഷൻ നൽകി ഏഴാം ക്ലാസുകാരൻ. മഹാരാഷ്ട്രയിലെ പുണെയിലെ ദൗണ്ഡിലാണ് സംഭവം. കൂടെ പഠിക്കുന്ന പെൺകുട്ടിയോട് പ്രതികാരം തീർക്കാനാണ് ഏഴാം ക്ലാസുകാരൻ ക്വട്ടേഷൻ നൽകിയത്. അതേസമയം സംഭവത്തിൽ സ്‌കൂൾ ഹെഡ്‌മാസ്‌റ്റർക്കും രണ്ട് അധ്യാപകർക്കുമെതിരെ കേസ് എടുത്തിട്ടുണ്ട്.

പ്രോഗസ് കാർഡിൽ വ്യാജ ഒപ്പിട്ടത് ക്ലാസ് ടീച്ചറെ അറിയിച്ചതിൽ പ്രകോപിതനായ വിദ്യാർത്ഥി വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു കൊലപ്പെടുത്താനാണ് നിർദേശിച്ചത്. എന്നാൽ, ക്വട്ടേഷൻ ലഭിച്ച വിദ്യാർത്ഥി വിവരം അധ്യാപകരെ അറിയിച്ചതോടെ പദ്ധതി പൊളിയുകയായിരുന്നു. അതിനിടെ പെൺകുട്ടിയുടെ അച്‌ഛൻ സ്‌കൂൾ അധികൃതർക്ക് പരാതി നൽകിയിരുന്നു.

എന്നാൽ പരാതി നൽകിയിട്ടും നടപടി എടുക്കാതിരുന്നതോടെയാണ് പെൺകുട്ടിയുടെ അച്‌ഛനാണ് പൊലീസിൽ പരാതി നൽകിയത്. തുടർന്ന് സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. അതേസമയം ഈ വിവരം സ്‌കൂൾ ഹെഡ്‌മാസ്‌റ്ററും അധ്യാപകരും അറിഞ്ഞിരുന്നു. എന്നാൽ ഈ വിവരം ഇവർ മറിച്ച് വെക്കുകയായിരുന്നു. സംഭവത്തിൽ ഈ വിവരം അറിഞ്ഞിട്ടും നടപടിയെടുക്കാതിരുന്ന സ്‌കൂൾ ഹെഡ്‌മാസ്‌റ്റർക്കും രണ്ട് അധ്യാപകർക്കുമെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

Latest Stories

പിബിയിലെ രണ്ട് വനിതകളും ഒഴിയും; ഇത്തവണയും വനിത ജനറല്‍ സെക്രട്ടറി ഉണ്ടായേക്കില്ലെന്ന് ബൃന്ദ കാരാട്ട്

'എമ്പുരാനി'ല്‍ 24 വെട്ട്, താങ്ക്‌സ് കാര്‍ഡില്‍ നിന്നും സുരേഷ് ഗോപിയെയും നീക്കി; സെന്‍സര്‍ വിവരങ്ങള്‍ പുറത്ത്

മ്യാൻമർ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 2000 കടന്നു; കാണാതായത് 270 പേരെ, രക്ഷാ പ്രവർത്തനം തുടരുന്നു

ഹൈദരാബാദിൽ ജർമൻ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് മൂന്നംഗ സംഘം; ആളൊഴി‌ഞ്ഞ സ്ഥലത്തെത്തിച്ച് പീഡനം

IPL 2025: നീ എന്നെ കൊണ്ട് ആവശ്യമില്ലാത്തത് പറയിപ്പിക്കും, ധോണിയെ തെറി പറഞ്ഞ് റോബിൻ ഉത്തപ്പ; പറഞ്ഞത് ഇങ്ങനെ

'സമരം തീർക്കാൻ ആശമാരും വിചാരിക്കണം, സമരത്തിന് പിന്നിൽ പ്രവർത്തിക്കുന്നവർക്ക് രാഷ്ട്രീയ ലക്ഷ്യം'; വിമർശിച്ച് എംബി രാജേഷ്

'എമ്പുരാന്‍' നിരോധിക്കണം; മതവിദ്വേഷത്തിന് വഴിമരുന്ന് ഇടുന്ന സിനിമ, ഹൈക്കോടതിയില്‍ ഹര്‍ജി

കളമശേരിക്ക് പിന്നാലെ തലസ്ഥാനത്തും റെയ്‌ഡ്; പാളയം യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റലിൽ എക്സൈസ് നടത്തിയ പരിശോധനയിൽ കഞ്ചാവ് പിടികൂടി

IPL 2025: അവര്‍ പാവങ്ങള്‍, അത് ആസ്വദിക്കട്ടെ; ആര്‍സിബിയെ ട്രോളി സെവാഗ് പറഞ്ഞത് ഇങ്ങനെ

'യുവാക്കളുടെ മനസുകളിൽ പ്രതീക്ഷ നിറച്ചില്ലെങ്കിൽ, അവർ അവരുടെ സിരകളിൽ ലഹരി നിറയ്ക്കും'; രാഹുൽ ഗാന്ധി