നടിയും എം.പിയുമായ സുമലതയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു

നടിയും രാഷ്ട്രീയക്കാരിയുമായ സുമലത അംബരീഷ് തനിക്ക് കോവിഡ് സ്ഥിരീകരിച്ചതായി തിങ്കളാഴ്ച അറിയിച്ചു. ശനിയാഴ്ച തലവേദനയും തൊണ്ടവേദനയും ഉണ്ടായതായി സുമലത പറഞ്ഞു. തന്റെ ജോലിയുടെ ഭാഗമായി കൊറോണ വൈറസ് ഹോട്ട്‌സ്‌പോട്ടുകൾ സന്ദർശിച്ചതിനാൽ, കോവിഡ് പരിശോധനയ്ക്ക് വിധേയയായി.

“ഇന്ന്, എനിക്ക് ഫലം ലഭിച്ചു. അത് പോസിറ്റീവ് ആണ്, ”സുമലത തന്റെ ഫെയ്സ്ബുക്ക് പേജിൽ എഴുതി. “ഡോക്ടർമാരുടെ ഉപദേശത്തെ തുടർന്ന് ഞാൻ ഇപ്പോൾ ഹോം ക്വാറൻറൈനിൽ ആണ്,” അവർ കൂട്ടിച്ചേർത്തു.

കോൺടാക്റ്റ് ട്രേസിംഗ് ആവശ്യങ്ങൾക്കായി താൻ അടുത്തിടെ സന്ദർശിച്ച ആളുകളുടെ വിശദാംശങ്ങൾ സർക്കാർ ഉദ്യോഗസ്ഥർക്ക് നൽകിയിട്ടുണ്ടെന്നും സുമലത കുറിച്ചു. എന്നിരുന്നാലും, ഈ അടുത്ത് താനുമായി സമ്പർക്കം പുലർത്തിയിട്ടുള്ളവർ ഉദ്യോഗസ്ഥരോട് സ്വമേധയാ റിപ്പോർട്ട് ചെയ്യണമെന്ന് അവർ അഭ്യർത്ഥിച്ചു.

https://www.facebook.com/SumalathaAmbi/posts/900728177071075

ശക്തമായ പ്രതിരോധശേഷിയും പൊതുജനങ്ങളുടെ അനുഗ്രഹവും ഉള്ളതിനാൽ വേഗത്തിൽ രോഗമുക്തയാകുമെന്ന് സുമലത അംബരീഷ് പ്രത്യാശ പ്രകടിപ്പിച്ചു.

അന്തരിച്ച കന്നഡ നടൻ അംബരീഷിന്റെ ഭാര്യയാണ് സുമലത. കഴിഞ്ഞ വർഷം മാണ്ഡ്യയിലെ തന്റെ ഭർത്താവിന്റെ സീറ്റിൽ നിന്ന് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അവർ മത്സരിച്ചു, എച്ച്ഡി കുമാരസ്വാമിയുടെ മകൻ നടൻ നിഖിൽ കുമാറിനെ രംഗത്തിറക്കിയ ജെ.ഡി (എസ്) ന് കനത്ത തോൽവി സമ്മാനിച്ച് അവർ വിജയിച്ചു.

Latest Stories

അമ്മയുടെ മൃതദേഹം വീട്ടുമുറ്റത്ത് കുഴിച്ചിട്ട സംഭവം; അസ്വാഭാവികതയില്ലെന്ന് വ്യക്തമാക്കി പൊലീസ്

അതിഥി തൊഴിലാളിയുടെ മകളുടെ മരണം കൊലപാതകമെന്ന് പ്രാഥമിക നിഗമനം; മാതാപിതാക്കള്‍ പൊലീസ് കസ്റ്റഡിയില്‍

അമിത്ഷാ മാപ്പ് പറയണം, മോദിക്ക് അദാനിയാണ് എല്ലാം; ബിജെപിയുടെയും ആര്‍എസ്എസിന്റെയും നിലപാട് അംബേദ്കര്‍ വിരുദ്ധമെന്ന് രാഹുല്‍ ഗാന്ധി

ചാമ്പ്യന്‍സ് ട്രോഫി 2025: ഇലക്കും മുള്ളിനും കേടില്ലാതെ അടിപിടി അവസാനിച്ചു, ഐസിസിയുടെ ഔദ്യോഗിക പ്രഖ്യാപനമെത്തി

റോഡ് കൈയേറി സിപിഎം പാര്‍ക്ക്; കര്‍ശന നടപടി സ്വീകരിക്കണമെന്ന് ബിജെപി

'നിങ്ങള്‍ ഈ കരാട്ടയും കുങ് ഫുവും പഠിച്ചത് എംപിമാരേ തല്ലാനോ?'; പാര്‍ലമെന്റിലെ പരിക്ക് ആരോപണങ്ങള്‍, രാഹുല്‍ ഗാന്ധി എംപിമാരെ തള്ളിയിട്ടെന്ന് ബിജെപി; ബിജെപിക്കാര്‍ വന്നത് വടിയുമായെന്ന് കോണ്‍ഗ്രസ്‌

ഒരു കാലത്ത് ഇന്ത്യന്‍ ആരാധകര്‍ ഒന്നടങ്കം വെറുത്ത താരം, ആളെ തികയ്ക്കാനെന്ന പോലെ ടീമില്‍ കയറിപ്പറ്റിയ ബോളര്‍

സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്‍ വിതരണം തിങ്കളാഴ്ച ആരംഭിക്കും

2024 തൂക്കിയ മലയാളം പടങ്ങൾ!

ഭൂമി ഇഷ്ടദാനം കിട്ടിയത്, വില്‍ക്കാന്‍ തങ്ങള്‍ക്ക് അവകശമുണ്ട്; മുനമ്പം വിഷയത്തില്‍ വഖഫ് ബോര്‍ഡിനെ തള്ളി ഫാറൂഖ് കോളേജ്