സുനന്ദ പുഷ്‌ക്കറിന്റെ ദൂരഹ മരണവുമായി ബന്ധപ്പെട്ട് ശശി തരൂര്‍ എംപിയെ ഫോറന്‍സിക് സൈക്കോളജിക്കല്‍ പരിശോധനയ്ക്ക് വിധേയനാക്കി. ഡല്‍ഹി പൊലീസാണ് തരൂരിനെ പരിശോധനയ്ക്ക് വിധേയനാക്കിയത്. ആധുനിക അന്വേഷണ രീതിയായ ഈ പരിശോധന അപൂര്‍വമായി മാത്രമാണ് നടത്തിയിട്ടുള്ളത്. ഇത് മൂന്നാം തവണയാണ് ഫോറന്‍സിക് സൈക്കോളജിക്കല്‍ പരിശോധന ഡല്‍ഹി പൊലീസ് നടത്തുന്നത്. ഇതിനു മുമ്പ് മറ്റ് രണ്ടു കേസുകളില്‍ മാത്രമാണ് പൊലീസ് ഈ പരിശോധന നടത്തിയത്.
പരിശോധന ഫലം പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. ഫലം പരിശോധിക്കുകയാണെന്നു പൊലീസ് അറിയിച്ചു. കേന്ദ്ര ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലാണ് ഇതു സംബന്ധിച്ച പരിശോധനയ്ക്കു എംപിയെ വിധേയനാക്കിയത്.
2014 ജനുവരി 14 നാണ് സുന്ദപുഷ്‌ക്കറിനെ ഡല്‍ഹിയിലെ ലീലാ പാലസ് ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നത്. ദുരൂഹ സാഹചര്യത്തിലുള്ള മരണത്തെക്കുറിച്ച് പൊലീസ് അന്വേഷിച്ചു വരികയാണ്.