നഷ്ടപരിഹാരം നൽകി ഏറ്റെടുക്കുന്ന ഭൂമിയുടെ പൂർണ അവകാശം സർക്കാരിന്; സുപ്രീംകോടതി

നിയമപരമായി നഷ്ടപരിഹാരം നൽകി ഏറ്റെടുക്കുന്ന ഭൂമി പൂർണമായും സംസ്ഥാന സർക്കാരിനായിരിക്കുമെന്ന് സുപ്രീം കോടതി. ഗ്രേറ്റർ നോയിഡ ഇൻഡസ്ട്രിയൽ ഡവലപ്മെന്റ് അതോറിറ്റിയുടെ നോട്ടിസിനെതിരെ യുപി സ്വദേശി നൽകിയ ഹർജിയാണ് സുപ്രീം കോടതി തള്ളിയാണ് വിധി.

സംസ്ഥാന സർക്കാർ ഭൂമി ഏറ്റടുത്തതിനു ശേഷവും ഭൂമിയുടെ മേൽ അവകാശം ഉന്നയിക്കുന്ന വ്യക്തിയെ അതിക്രമിച്ചു കയറിയ ആളായി കണക്കാക്കണമെന്ന അലഹാബാദ് ഹൈക്കോടതിയുടെ നിരീക്ഷണം ജസ്റ്റിസ് എം.ആർ ഷാ അധ്യക്ഷനായ അവധിക്കാല ബെഞ്ചാണ് ശരിവച്ചത്.

സർക്കാർ നഷ്ടപരിഹാരം നൽകി ഏറ്റെടുത്ത ഭൂമിയിൽ പഴയ ഉടമയായ ഹർജിക്കാരൻ നടത്തിയ അനധികൃത കയ്യേറ്റങ്ങൾ നീക്കാനായിരുന്നു  കോടതി നോട്ടിസ്.

സംസ്ഥാനങ്ങൾ വിവിധ പദ്ധതികൾക്കായി വലിയ തോതിൽ സ്ഥലം ഏറ്റെടുക്കുമ്പോൾ അത് ഉപയോഗിക്കും വരെ ഭൂമി നിലനിർത്താൻ വ്യക്തിയെയോ പൊലീസിനെയോ നിയോഗിക്കുകയോ കൃഷി ഇറക്കുകയോ ചെയ്യേണ്ട കാര്യമില്ലാത്ത സ്ഥിതിക്ക് ഭൂമിക്കു മേൽ അവകാശം ഉന്നയിക്കുന്നവരെ അതിക്രമിച്ചു കയറുന്നവരായി കണക്കാക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം