അവധിക്കാലത്ത് ശമ്പളം വാങ്ങുന്നത് കടുത്ത മനഃപ്രയാസത്തോടെയെന്ന്‌ സുപ്രീം കോടതി ജഡ്ജി

അവധിക്കാലത്ത് ശമ്പളം വാങ്ങുന്നത് മാനസിക പ്രയാസത്തോടെയാണ് എന്ന വെളിപ്പെടുത്തലുമായി സുപ്രീം കോടതി ജഡ്ജി ബി വി നാ​ഗരത്ന. ഒരു കേസിന്റെ വിചാരണക്കിടെയാണ് ജഡ്ജി ഇക്കാര്യം വ്യക്തമാക്കിയത്. കോടതിയുടെ വേനൽക്കാല അവധിക്കാലത്ത് ശമ്പളം സ്വീകരിക്കുന്നതിൽ താൻ അസ്വസ്ഥതയാണെന്നും ജഡ്ജി പറഞ്ഞു.

നേരത്തെ മധ്യപ്രദേശ് സർക്കാർ പിരിച്ചുവിട്ട നാല് ജഡ്ജിമാരെ സുപ്രീം കോടതിയുടെ ഇടപെടലിനെത്തുടർന്ന് തിരിച്ചെടുത്തിരുന്നു. ഇവർക്ക് മുൻകാല പ്രാബല്യത്തോടെ ശമ്പളം നൽകണമെന്ന കേസ് പരി​ഗണിക്കുമ്പോഴാണ് ബി വി നാ​ഗരത്നയുടെ പരാമർശം. ജസ്റ്റിസ് നാഗരത്‌നയും ജസ്റ്റിസ് എൻ കോടീശ്വർ സിംഗുമായിരുന്നു കേസ് പരിഗണിച്ചത്. നാല് ജഡ്ജിമാരുടെ പിരിച്ചുവിടൽ മധ്യപ്രദേശ് ഹൈക്കോടതി അസാധുവാക്കിയതായും മറ്റ് രണ്ട് ജഡ്ജിമാരെ കോടതി ശരിവെച്ചതായും വാദത്തിനിടെ മുതിർന്ന അഭിഭാഷകൻ ഗൗരവ് അഗർവാൾ അറിയിച്ചു.

അതേസമയം ജഡ്ജിമാർ സർവീസിൽ ഇല്ലാത്ത കാലയളവിൽ തിരിച്ചടവ് നൽകുന്നത് പരിഗണിക്കണമെന്ന് മുതിർന്ന അഭിഭാഷകൻ ആർ ബസന്ത് സുപ്രീം കോടതിയിൽ അപ്പീൽ നൽകി. പിരിച്ചുവിടൽ സമയത്ത് ജഡ്ജിമാർ ജോലി ചെയ്തിട്ടില്ലാത്തതിനാൽ ശമ്പളക്കുടിശ്ശിക പ്രതീക്ഷിക്കേണ്ടതില്ലെന്ന് ജസ്റ്റിസ് നാഗരത്ന പറഞ്ഞു. ഞങ്ങളുടെ ജോലിയുടെ സ്വഭാവം നിങ്ങൾക്കറിയാം. പുനഃസ്ഥാപിക്കപ്പെടുന്നവർക്ക് തങ്ങൾ ജഡ്ജിമാരായി പ്രവർത്തിക്കാത്ത കാലത്തെ ശമ്പളം പ്രതീക്ഷിക്കാനാവില്ലെന്നും അത് അനുവദിക്കുന്ന തൻ്റെ മനസ്സാക്ഷിക്ക് വിരുദ്ധമാണെന്നും സുപ്രീം കോടതി ജഡ്ജി ബി വി നാ​ഗരത്ന പറഞ്ഞു.

Latest Stories

ചേവായൂർ സംഘർഷം: കണ്ണൂരിൽ നാളെ ഹർത്താൽ; ആഹ്വാനം ചെയ്തത് കോൺഗ്രസ്സ്

ഒറ്റ പഞ്ചിന് വേണ്ടിയോ ഈ തിരിച്ചുവരവ്? ബോക്സിങ് ഇതിഹസം മൈക്ക് ടൈസന് ജേക്ക് പോളിനോട് ഏകപക്ഷീയമായ തോൽവി

ശാഖയ്ക്ക് കാവല്‍ നില്‍ക്കാന്‍ കെപിസിസി പ്രസിഡന്റ് ഒപ്പമുണ്ടാകും; സന്ദീപ് വാര്യരെ പരിഹസിച്ച് മുഹമ്മദ് റിയാസ്

ചുവന്ന സ്യൂട്ട്‌കേസില്‍ കണ്ടെത്തിയത് യുവതിയുടെ മൃതദേഹം; കാണാമറയത്ത് തുടരുന്ന ഡോ ഓമനയെ ഓര്‍ത്തെടുത്ത് കേരളം

നയന്‍താരയ്ക്ക് ഫുള്‍ സപ്പോര്‍ട്ട്; പിന്തുണയുമായി ധനുഷിനൊപ്പം അഭിനയിച്ച മലയാളി നായികമാര്‍

പഠിച്ചില്ല, മൊബൈലില്‍ റീല്‍സ് കണ്ടിരുന്നു; അച്ഛന്‍ മകനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി

'സരിന്‍ മിടുക്കന്‍; എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായതോടെ കോണ്‍ഗ്രസും ബിജെപിയും അങ്കലാപ്പില്‍'; പാലക്കാട്ടെ പ്രചാരണത്തിന്റെ ചുക്കാന്‍ ഏറ്റെടുത്ത് മുഖ്യമന്ത്രി പിണറായി

ഈ നിസാര രംഗത്തിനോ ഡ്യൂപ്പ്? ജീവിതത്തില്‍ ആദ്യമായി ഡ്യൂപ്പിനെ ഉപയോഗിച്ച് ടോം ക്രൂസ്!

'ബിജെപിയുടെ വളർച്ച നിന്നു, കോൺഗ്രസിന് ഇനി നല്ല കാലം'; സന്ദീപിന്റേത് ശരിയായ തീരുമാനമെന്ന് കുഞ്ഞാലിക്കുട്ടി

'മാഗ്നസ് ദി ഗ്രേറ്റ്' - ടാറ്റ സ്റ്റീൽ ചെസ് ഇന്ത്യ റാപിഡ് ടൈറ്റിൽ സ്വന്തമാക്കി മാഗ്നസ് കാൾസൺ