സുപ്രീംകോടതിയല്ല മേലാധികാരി; ഭരണഘടന കോടതിക്ക് പരമാധികാരം നല്‍കുന്നില്ലെന്ന് ജസ്റ്റിസ് ചെലമേശ്വര്‍

സുപ്രീം കോടതിയല്ല പരമോന്നത കോടതിയെന്ന പ്രസ്താവനയുമായി ജസ്റ്റിസ് ജസ്തി ചെലമേശ്വര്‍. ഭരണഘടന പരമാധികാരം സുപ്രീം കോടതിക്ക് വിഭാവനം ചെയ്യുന്നില്ല. പക്ഷേ ജഡ്ജിമാരെ നിയമിക്കുന്നതിനും സ്ഥലം മാറ്റുന്നതിനുമൊക്കെയുള്ള അധികാരം സുപ്രീം കോടതി സ്വമേധയാ വിനയോഗിച്ചു വരികയാണെന്ന് അദ്ദേഹം ആരോപിച്ചു. ജോര്‍ജ് എച്ച് ഗഡ്‌ബോയ്‌സിന്റെ “സുപ്രീം കോര്‍ട്ട് ഓഫ് ഇന്ത്യ- ദ ബിഗിനിങ്‌സ്” എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനനന്മ ലക്ഷ്യമാക്കി സുപ്രീംകോടതിയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. പുരോഗമനപരമായ ജനാധിപത്യത്തിന്റെ അതിജീവനത്തിന് സ്വാതന്ത്ര്യവും പക്ഷപാതിത്വ രഹിതവുമായ നീതിന്യായ വ്യവസ്ഥയാണ് ആവശ്യം. ജനങ്ങളുടെ ജീവിതത്തെ ബാധിക്കുന്നവയാണു സുപ്രീംകോടതിയുടെ വിധിപ്രസ്താവങ്ങള്‍. സുപ്രീംകോടതിയുടെ വിശ്വാസ്യത വീണ്ടെടുത്താലേ ജനാധിപത്യം ശക്തിപ്പെടൂ. തുടര്‍ച്ചയായ പ്രക്രിയയാണിത്. നീതിന്യായ വ്യവസ്ഥയില്‍ നിരന്തരമായ പരിശോധന ആവശ്യമാണ്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം അതിന്റെ ഭരണഘടന തന്നെയാണ് ഏറ്റവും വലിയ പൊതുനയമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ജസ്റ്റിസ് ചെലമേശ്വര്‍ ഉള്‍പ്പെടെ നാല് സുപ്രീം കോടതി ജഡ്ജിമാര്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസായ ദീപക് മിശ്രക്കെതിരെ രംഗത്തു വന്നത് ഏറെ വിവാദമായിരുന്നു. ജസ്റ്റിസുമാരായ രഞ്ജന്‍ ഗൊഗോയ്, മദന്‍ ബി.ലൊക്കൂര്‍, കുര്യന്‍ ജോസഫ് എന്നിവരാണു മറ്റു മൂന്നുപേര്‍. വിവാദ വിഷയങ്ങളുമായി ബന്ധപ്പെട്ട പൊതുതാല്‍പര്യ ഹര്‍ജികള്‍ ജഡ്ജിമാര്‍ക്കു വീതിച്ചു നല്‍കുന്നതില്‍ ചീഫ് ജസ്റ്റിസ് വിവേചനം കാണിക്കുന്നു എന്നായിരുന്നു ജഡ്ജിമാരുടെ വിമര്‍ശനം.

Latest Stories

ബിജു മേനോൻ നായകനാകുന്ന മാജിക് ഫ്രെയിംസിന്റെ 35 മത് ചിത്രം 'അവറാച്ചൻ & സൺസ്' ആരംഭിച്ചു

ഇന്റർ മയാമി മിനി ബാഴ്‌സലോണയാവുന്നു; മറ്റൊരു ഇതിഹാസത്തെ കൂടെ ടീമിലെത്തിച്ച് അമേരിക്കൻ ക്ലബ്

എന്ത് നാശമാണിത്, അസഹനീയം, വിവാഹം വിറ്റ് കാശാക്കി..; നയന്‍താരയെ വിമര്‍ശിച്ച് ശോഭ ഡേ

'സിബിഐ കൂട്ടിലടച്ച തത്ത'; നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം വേണ്ടെന്ന് എം വി ഗോവിന്ദൻ

കട്ട് പറഞ്ഞിട്ടും നടന്‍ ചുംബിച്ചു കൊണ്ടേയിരുന്നു.. ഇന്റിമേറ്റ് രംഗങ്ങളില്‍ അഭിനയിക്കുമ്പോള്‍ പലരും അത് പ്രയോജനപ്പെടുത്തും: സയാനി ഗുപ്ത

ക്ഷേമ പെൻഷൻ തട്ടിച്ച് 1,458 സർക്കാർ ജീവനക്കാർ; ആരോഗ്യവകുപ്പിൽ മാത്രം 370 പേർ, കർശന നടപടിക്കൊരുങ്ങി ധനവകുപ്പ്

ICL ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് LLCയ്ക്ക് ഐക്യരാഷ്ട്ര സംഘടനയുടെ ലോക ടൂറിസം ഓര്‍ഗനൈസേഷനില്‍ അഫിലിയേഷന്‍; ആഗോളതലത്തില്‍ 100ല്‍ പരം പുതിയ ശാഖകളുമായി വിപുലീകരണവും ഉടന്‍

സംഭലിലേക്ക് പുറപ്പെട്ട മുസ്‍ലിം ലീഗ് എംപിമാരെ യുപി അതിർത്തിയിൽ തടഞ്ഞു, തിരിച്ചയച്ചു

ചീഞ്ഞ രാഷ്ട്രീയ കളികളാണ് ഇവിടെ നടക്കുന്നത്, എന്‍ഡോസള്‍ഫാനെക്കാളും വിഷം നിറഞ്ഞതാണ് ഇവിടുത്തെ രാഷ്ട്രീയം: സീമ ജി നായര്‍

ലേലത്തില്‍ അണ്‍സോള്‍ഡ്; ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും വേഗമേറിയ സെഞ്ച്വറി കുറിച്ച് കലിപ്പടക്കല്‍, പിന്നിലായി പന്ത്