ലക്ഷദ്വീപില്‍ സ്‌കൂള്‍ ഭക്ഷണത്തില്‍ നിന്ന് മാംസം ഒഴിവാക്കിയ നടപടി സുപ്രീംകോടതി ശരിവെച്ചു. ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്റെ നയപരമായ വിഷയത്തില്‍ ഇടപെടുന്നില്ലെന്ന് വ്യക്തമാക്കിയാണ് സുപ്രീംകോടതി ഉത്തരവ് പുറത്തിറക്കിയത്.
നല്‍കണോ വേണ്ടയോ എന്നത് ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്റെ വിവേചനാധികാരത്തില്‍ ഉള്‍പ്പെടുന്ന വിഷയമാണെന്ന് വാദം. സുപ്രീംകോടതിയിലാണ് അഡ്മിനിസ്ട്രേഷന്‍ ഈ വാദം ഉന്നയിച്ചത്. ഉച്ചഭക്ഷണത്തിന് മാംസാഹാരം നല്‍കേണ്ടതില്ലെന്ന തീരുമാനം ചോദ്യംചെയ്തുള്ള ഹര്‍ജി ജസ്റ്റിസ് അനിരുദ്ധാബോസ് അധ്യക്ഷനായ ബെഞ്ചാണ് പരിഗണിച്ചത്. മാംസാഹാരം ഒഴിവാക്കാനും ഡെയറിഫാമുകള്‍ അടയ്ക്കാനുമുള്ള അഡ്മിനിസ്ട്രേഷന്റെ തീരുമാനം ചോദ്യംചെയ്തുള്ള ഹര്‍ജി കഴിഞ്ഞവര്‍ഷം മേയില്‍ കേരള ഹൈക്കോടതി തള്ളിയിരുന്നു.
ഹൈക്കോടതി ഉത്തരവിനെതിരായ അപ്പീല്‍ പരിഗണിച്ച സുപ്രീംകോടതി അഡ്മിനിസ്ട്രേഷന്‍ ഉത്തരവ് നടപ്പാക്കുന്നത് നേരത്തെ സ്റ്റേ ചെയ്തിരുന്നു. തുടര്‍ന്ന് കേസില്‍ വിശദമായ വാദംകേട്ട ശേഷമാണ് ഹര്‍ജികള്‍ തള്ളിയത്. അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍ ചുമതലയേറ്റ ശേഷമാണ് ദ്വീപ് വാസികളുടെ താത്പര്യം കണക്കിലെടുക്കാതെ ഇത്തരം പരിഷ്‌കാരം കൊണ്ടുവരുന്നത്.