സിബിഎസ്ഇ പരീക്ഷകള്‍ ഓണ്‍ലൈനായി നടത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ നല്‍കിയ ഹര്‍ജി തള്ളി സുപ്രീംകോടതി. പരീക്ഷകള്‍ സ്‌കൂളുകളില്‍ നേരിട്ട് നടത്തുന്നതിന് കോടതി അനുമതി നല്‍കി. ജസ്റ്റിസ് എഎം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി തള്ളിയത്.
സിബിഎസ്ഇ 10,12 ക്ലാസുകളിലെ പരീക്ഷ ഓണ്‍ലൈനായി നടത്തണം എന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. എന്നാല്‍ പരീക്ഷ ഇത്തരം ഹര്‍ജികള്‍ തെറ്റായ സന്ദേശം നല്‍കുമെന്നും കോവിഡിന്റെ രണ്ടാം തരംഗം രൂക്ഷമായിരുന്നതിനെ തുടര്‍ന്നാണ് കഴിഞ്ഞ തവണ പരീക്ഷ നടത്തുന്നത് സംബന്ധിച്ച വിഷയത്തില്‍ ഇടപെട്ടത് എന്നും കോടതി പറഞ്ഞു.
പരീക്ഷ നടത്തുന്നത് സംബന്ധിച്ച് തീരുമാനം എടുക്കേണ്ടത് അധ്യാപകരാണ്. ഹര്‍ജി വിദ്യാര്‍ത്ഥികളുടെ ആത്മവിശ്വാസം തകര്‍ക്കുന്നതാണ്. ഇത്തരം ഹര്‍ജിയുമായി സമീപിക്കരുത് എന്ന് ഹര്‍ജിക്കാര്‍ക്ക് കോടതി താക്കീതും നല്‍കി.