മുസ്ലിം ലീഗ് ഉൾപ്പെടെയുള്ള പാർട്ടികളെ നിരോധിക്കണമെന്ന ഹർജി സുപ്രീംകോടതി തള്ളി. മതചിഹ്നവും , പേരുകളും ഉപയോഗിക്കുന്ന പാർട്ടികളെ നിരോധിക്കണം എന്നാവശ്യപ്പെട്ടായിരുന്നു ഹർജി. യുപിയിലുള്ള സൈദ് വസീം റിസ്വി എന്നയാളാണ് നേരത്തേ ഹർജി നൽകിയത്. യുപിയിലെ ഷിയ വഖഫ് ബോർഡ് മുൻ ചെയർമാനാണ് റിസ്വി. പിന്നീട് ഇയാൾ ഹിന്ദു മതം സ്വീകരിച്ചിരുന്നു.
എന്നാൽ ഹർജിയിൽ ശക്തമായ എതിർവാദമാണ് മുസ്ലിംലീഗ് ഉയർത്തിയത്. മുസ്ലിംലീഗ്, എംഐഎം എന്നീ പാർട്ടികളെ മാത്രം കക്ഷിയാക്കാനാണ് ഹർജിക്കാരൻ ശ്രമിക്കുന്നത്. എന്തുകൊണ്ട് ശിവസേന, അകാലിദൾ തുടങ്ങിയ പാർട്ടികളെ കൂടി കക്ഷികളാക്കുന്നില്ല എന്നായിരുന്നു ലീഗിൻറെ ചോദ്യം.
Read more
ബിജെപി ഉപയോഗിക്കുന്ന താമര ചിഹ്നം ഹിന്ദുമതത്തിന്റേതാണ് എന്നും ലീഗ് വാദിച്ചു. എംഐഎമ്മിന് വേണ്ടി ഹാജരായ അഡ്വ. കെ കെ വേണുഗോപാൽ സമാന ഹർജി ഡൽഹി ഹൈക്കോടതിയിലുണ്ടെന്ന് ചൂണ്ടിക്കാട്ടി. ഹൈക്കോടതിയിൽ ഹർജി പരിഗണനയിലിരിക്കെ സുപ്രീംകോടതിയിൽ കൂടി വരുന്നത് ശരിയല്ലെന്നും, സാങ്കേതികമായി ഹർജി നിലനിൽക്കില്ലെന്നും അഡ്വ കെ കെ വേണുഗോപാൽ പറഞ്ഞു.