ലാവലിന്‍ കേസ് ഇന്ന് സുപ്രീംകോടതിയിൽ; പരിഗണിക്കുന്നത് 34 തവണ മാറ്റിവച്ചതിനു ശേഷം

എസ്.എന്‍.സി. ലാവലിന്‍ കേസ് ഇന്ന് സുപ്രീം കോടതി പരിഗണിക്കും.ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ദീപാങ്കർ ദത്ത, ജസ്റ്റിസ് ഉജ്ജൽ ഭുവിയാൻ എന്നിവരടങ്ങുന്ന മൂന്നംഗ ബെഞ്ചാണ് ഹർജി പരിഗണിക്കുക. കഴിഞ്ഞമാസവും പരിഗണനയിക്കെത്തിയ കേസ് പതിവുപോലെ തന്നെ കോടതി മാറ്റിവയ്ക്കുകയായിരുന്നു.

സിബിഐക്ക് വേണ്ടി ഹാജരാകുന്ന അഡീഷണൽ സോളിസിറ്റർ ജനറൽ എസ് വി രാജു മറ്റൊരു കേസിന്റെ തിരിക്കിലായതിനാലാണ് കഴിഞ്ഞതവണ കേസ് മാറ്റിവച്ചത്. കഴിഞ്ഞ 6 വർഷത്തിനിടെ 34 തവണയാണ് ലാവ്ലിന്ഡ കേസ് മാറ്റി വയക്കുന്നത്. 2017 ലാണ് കേസ് സുപ്രീം കോടതിയിലെത്തുന്നത്.

പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കാനഡയിലെ എസ്.എന്‍.സി. ലാവലിന്‍ കമ്പനിയുമായി കരാറുണ്ടാക്കിയതില്‍ ക്രമക്കേടുണ്ടായെന്നും ഇതുവഴി 86.25 കോടിയുടെ നഷ്ടം സംഭവിച്ചുവെന്നുമാണ് കേസ്.

മുഖ്യമന്ത്രി പിണറായി വിജയൻ, ഊർജവകുപ്പ്‌ സെക്രട്ടറി കെ. മോഹനചന്ദ്രൻ, ജോയന്റ് സെക്രട്ടറി എ. ഫ്രാൻസിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ 2017-ലെ ഹൈക്കോടതി വിധിക്കെതിരായ സി.ബി.ഐ.യുടെ ഹർജിയാണ് സുപ്രീം കോടതി പ്രധാനമായും പരിഗണിക്കുന്നത്.

കേസിൽ വിചാരണ നേരിടേണ്ട വൈദ്യുതിബോർഡ് മുൻ സാമ്പത്തിക ഉപദേഷ്ടാവ് കെ.ജി. രാജശേഖരൻ നായർ, ബോർഡ് മുൻ ചെയർമാൻ ആർ. ശിവദാസൻ, മുൻ ചീഫ് എൻജിനിയർ കസ്‌തൂരിരംഗ അയ്യർ എന്നിവർ ഇളവുവേണമെന്ന് ആവശ്യപ്പെടുന്ന ഹർജികളുമാണ് സുപ്രീംകോടതിയുടെ പരിഗണനയിൽ വന്നിരിക്കുന്നത്.

Latest Stories

പങ്കാളിയെ മാത്രമല്ല പണവും മാട്രിമോണി നല്‍കും; പണമില്ലാത്തതുകൊണ്ട് വിവാഹം കഴിക്കാതിരിക്കേണ്ടെന്ന് മാട്രിമോണി ഗ്രൂപ്പ്

ഗോവയില്‍ നിന്നും മദ്യം തന്നെയാണ് ഞാന്‍ വാങ്ങിയത്, പക്ഷെ..; വൈറല്‍ വീഡിയോയെ കുറിച്ച് അല്ലു അര്‍ജുന്‍

അർജന്റീനയ്ക്ക് മുട്ടൻ പണി കിട്ടാൻ സാധ്യത; ക്യാമ്പിൽ ആശങ്ക; സംഭവം ഇങ്ങനെ

രഞ്ജിയിൽ ചരിത്രം; ഒരു ഇന്നിംഗ്‌സിൽ 10 വിക്കറ്റ് വീഴ്ത്തി ഹരിയാന പേസർ കംബോജ്

ബൗണ്ടറി വരയില്‍ നിന്ന് അല്പം വിട്ട് കളിക്കളത്തിനുള്ളില്‍ തന്നെ വലിയൊരു മരം, അന്താരാഷ്ട്ര മത്സരങ്ങളടക്കം നടന്ന വിചിത്ര മൈതാനം!

വിശദീകരിച്ചു, പോയി; സംസ്ഥാന സെക്രട്ടേറിയറ്റ് കഴിയും മുൻപേ ഇപി മടങ്ങി

എനിക്കും അന്ന് ജോലി രാജി വയ്‌ക്കേണ്ടി വന്നു.. പ്രശാന്തിന് ഇതൊരു വിശ്രമസമയം മാത്രം: ജി വേണുഗോപാല്‍

കള്ളപ്പണം വെളുപ്പിക്കലില്‍ സാന്റിയാഗോ മാര്‍ട്ടിനെ വിടാതെ ഇഡി; ഒരേ സമയം 20 സ്ഥലങ്ങളില്‍ പരിശോധന; ലോട്ടറി രാജാവിന്റെ 'ഫ്യൂച്ചര്‍ ഗെയിമിങ്' വീണ്ടും വിവാദത്തില്‍

നിങ്ങൾ എന്തിനാണ് ആവശ്യമില്ലാത്തത് പറയാൻ പോയത്, സഞ്ജുവിന്റെ പിതാവിനെതിരെ മുൻ ഇന്ത്യൻ താരം; പറഞ്ഞത് ഇങ്ങനെ

ചാമ്പ്യന്‍സ് ട്രോഫി: ഇന്ത്യ-പാക് പോരില്‍ ബിസിസിഐയുടെ ഉശിരന്‍ നീക്കം, വിധി അടുത്തയാഴ്ച!