ഇടതുപക്ഷം മത്സരിക്കുന്നുണ്ടെങ്കിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കരുത്തരെങ്കില്‍ അവര്‍ക്ക് വോട്ടു ചെയ്യുക; സീറ്റ് ധാരണ ഉണ്ടാകാത്തതില്‍ കോണ്‍ഗ്രസിനെ കുറ്റം പറയാന്‍ ഉദ്ദേശിക്കുന്നില്ലന്ന് ബംഗാള്‍ സി.പി.എം സംസ്ഥാന സെക്രട്ടറി

ബംഗാളില്‍ സിപിഎമ്മും കോണ്‍ഗ്രസും തമ്മിലുള്ള സീറ്റു ധാരണ നടക്കാതെ പോയതില്‍ പരസ്പരം കുറ്റപ്പെടുത്തിയിട്ടു കാര്യമില്ലെന്ന് ബംഗാള്‍ സിപിഎം സംസ്ഥാന സെക്രട്ടറി സൂര്യകാന്ത മിശ്ര. ബിജെപിയെയും തൃണമൂല്‍ കോണ്‍ഗ്രസിനെയും തോല്‍പ്പിക്കുകയാണ് പ്രധാനം. അതിനാല്‍, ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയുണ്ടെങ്കിലും കരുത്ത് കോണ്‍ഗ്രസിനാണെങ്കില്‍ അവര്‍ക്ക് വോട്ട് ചെയ്യണമെന്ന് അദേഹം പറഞ്ഞു. ബംഗാളില്‍ സീറ്റുകളില്‍ ധാരണയാകാത്തതില്‍ കോണ്‍ഗ്രസിനെ കുറ്റം പറയാന്‍ ഉദ്ദേശിക്കുന്നില്ല. എന്തുകൊണ്ട് ധാരണയുണ്ടായില്ലെന്ന് ജനങ്ങള്‍ തീരുമാനിക്കട്ടെ.
ബിജെപി ഇതര സഖ്യത്തിനായുള്ള മമതയുടെ ശ്രമങ്ങള്‍ തട്ടിപ്പാണ്. ബിജെപിയെ സഹായിക്കാനുള്ള ഗൂഢാലോചനയാണ് അതിനു പിന്നില്‍. പ്രതിപക്ഷ നിരയില്‍ ബിജെപിയുടെ ട്രോജന്‍ കുതിരയാണ് തൃണമൂല്‍ കോണ്‍ഗ്രസെന്ന് പിടിഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി.

നിങ്ങളുടെ മണ്ഡലത്തില്‍ ബിജെപി, തൃണമൂല്‍ സ്ഥാനാര്‍ത്ഥികളെ തോല്‍പ്പിക്കാന്‍ കരുത്ത് കോണ്‍ഗ്രസിനാണെങ്കില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്കു വോട്ടു ചെയ്യുക. ഇടതുപക്ഷത്തിനാണ് ആ കരുത്തെങ്കില്‍ ഇടതുപക്ഷത്തിനു വോട്ടു ചെയ്യണമെന്നും സൂര്യകാന്ത മിശ്ര പറഞ്ഞു. കേന്ദ്രത്തില്‍ മതേതര സര്‍ക്കാര്‍ അധികാരത്തില്‍ വരണമെന്നാണ് സിപിഎം ആഗ്രഹിക്കുന്നത്. ബിജെപിയെ അധികാരത്തില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ മതേതര സര്‍ക്കാരിന് ഞങ്ങളുടെ പിന്തുണ അനിവാര്യമെങ്കില്‍ തീര്‍ച്ചയായും നല്‍കുമെന്നും അദേഹം പറഞ്ഞു.

Latest Stories

'എന്തുകൊണ്ട് ദീപാവലിക്ക് രാമൻ്റെ വേഷം ധരിച്ചില്ല?' സൊമാറ്റോ ഡെലിവറി ബോയുടെ സാന്താക്ലോസ് വസ്ത്രം നീക്കം ചെയ്ത് 'ഹിന്ദു ജാഗരൺ മഞ്ച്'

വർക്കലയിൽ വയോധികനെ തലക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ ഒരാൾ പിടിയിൽ

ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിനെ തുടർന്ന് 12 വർഷത്തിലേറെയായി ജോലി ചെയ്തിരുന്ന സ്ഥാപനം കത്തിച്ച് ആത്മഹത്യ ചെയ്തു

'ട്വിറ്ററിന്' ശേഷം വിക്കിപീഡിയക്ക് വിലയിട്ട് എലോൺ മസ്‌ക്; പേരുമാറ്റാൻ 1 മില്യൺ ഡോളർ നിർദ്ദേശം

പിഎച്ച്ഡി വിദ്യാർത്ഥിനിയിൽ നിന്ന് ഓൺലി ഫാൻസ്‌ മോഡലിലേക്ക്; ഇതിനകം യുവതി സമ്പാദിച്ചത് $1 മില്യണിലധികം

ഡൽഹിയിൽ പാർലമെൻ്റ് മന്ദിരത്തിന് സമീപം തീകൊളുത്തിയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പുനഃസംഘടന വേഗത്തിലാക്കാന്‍ കോണ്‍ഗ്രസ്; മഹാരാഷ്ട്ര- ഹരിയാന തോല്‍വികള്‍ പഠിക്കാന്‍ കമ്മീഷന്‍?, കര്‍ണാടകയില്‍ നാളെ പ്രവര്‍ത്തക സമിതി

ഐസിസി ടെസ്റ്റ് ബൗളർ റാങ്കിംഗ്: ഇന്ത്യൻ ബൗളർമാരിൽ എക്കാലത്തെയും ഉയർന്ന റെക്കോർഡ് സ്വന്തമാക്കി ജസ്പ്രീത് ബുംറ

എല്ലാ കാര്യങ്ങളും ഒരുമിച്ച്; രണ്ട് താലി രണ്ട് ഭര്‍ത്താക്കന്‍മാര്‍; യുപിയില്‍ ഒരേ സമയം രണ്ട് പേരെ വിവാഹം ചെയ്ത് യുവതി

ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പിന് മുമ്പ് മുഖ്യമന്ത്രിയുടെ അറസ്റ്റ്?, വ്യാജകേസില്‍ അതിഷിയെ കുടുക്കാന്‍ ശ്രമമെന്ന് കെജ്രിവാള്‍; കേന്ദ്ര ഏജന്‍സികള്‍ക്ക് ബിജെപി നിര്‍ദേശം കൊടുത്തെന്ന് ആക്ഷേപം