തരുൺ തേജ്പാൽ കുറ്റവിമുക്തനായ ബലാത്സംഗ കേസ്; അതിജീവിതയെ അപകീർത്തിപ്പെടുത്തി: ഗോവ സർക്കാർ കോടതിയിൽ

മാധ്യമ പ്രവർത്തകൻ തരുൺ തേജ്‌പാലിനെ കുറ്റവിമുക്തനാക്കിയ 2013ലെ ബലാത്സംഗ കേസിലെ അതിജീവിതയെ അപകീര്‍ത്തിപ്പെടുത്തിയെന്നും വിചാരണക്കോടതിയുടെ വിധി പ്രതിലോമപരവും അഞ്ചാം നൂറ്റാണ്ടിന് യോജിക്കുന്നതാണെന്നും ഗോവ സർക്കാർ ബുധനാഴ്ച ബോംബെ ഹൈക്കോടതിയുടെ ബെഞ്ചിനെ അറിയിച്ചു.

ജസ്റ്റിസുമാരായ രേവതി മൊഹിതേ ദേരെ, എം എസ് ജവാൽക്കർ എന്നിവരടങ്ങിയ ഹൈക്കോടതിയുടെ ഗോവ ബെഞ്ച് നവംബർ 16- ലേക്ക് വാദം കേൾക്കുന്നത് മാറ്റി. കേസിൽ തേജ്പാലിനെ കുറ്റവിമുക്തനാക്കിയതിനെതിരെ സംസ്ഥാന സർക്കാരിന്റെ അപ്പീൽ നിലനിർത്തുന്നത് ചോദ്യം ചെയ്തുള്ള തേജ്പാലിന്റെ അപേക്ഷയിൽ അന്ന് വാദം കേൾക്കും.

കേസിൽ അതിജീവിതയായ സ്ത്രീയെ അപകീർത്തിപ്പെടുത്തി എന്ന് ഗോവ സർക്കാരിനെ പ്രതിനിധീകരിച്ച് സോളിസിറ്റർ ജനറൽ ഓഫ് ഇന്ത്യ തുഷാർ മേത്ത ബെഞ്ചിന് മുമ്പാകെ പറഞ്ഞു. “ഈ കേസിൽ മാത്രമല്ല, എല്ലാ ബലാത്സംഗ കേസുകളിലും, തെളിവുകൾ വായിക്കാൻ ഞങ്ങൾ അഭിഭാഷകരെ അനുവദിക്കില്ല, ഞങ്ങൾ അത് സ്വയം വായിക്കും” എന്ന് ജസ്റ്റിസ് രേവതി മൊഹിതേ ദേരെ പറഞ്ഞു. പകരം തെളിവുകൾ സമർപ്പിക്കുമ്പോൾ ഒരു അഭിഭാഷകന് പേജ് നമ്പർ ചൂണ്ടിക്കാണിക്കാൻ അവസരം നൽകുമെന്നും അവർ പറഞ്ഞു.

ഗോവയിലെ പഞ്ചനക്ഷത്ര ഹോട്ടലിലെ ലിഫ്റ്റിൽ സഹപ്രവർത്തകയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ തെഹൽക മാസികയുടെ മുൻ ചീഫ് എഡിറ്റർ തരുൺ തേജ്പാലിനെ ഈ വർഷം മെയ് 21 ന് സെഷൻസ് കോടതി വെറുതെ വിട്ടിരുന്നു. 2013 നവംബറിൽ ഇരുവരും ഒരു പരിപാടിയിൽ പങ്കെടുക്കവെയാണ് സംഭവം. പിന്നീട് ഗോവ സർക്കാർ സെഷൻസ് കോടതിയുടെ വിധിക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകി.

തരുൺ തേജ്പാൽ നൽകിയ രണ്ട് അപേക്ഷകൾ പരിഗണിക്കാൻ തരുൺ തേജ്പാലിന്റെ അഭിഭാഷകൻ അമിത് ദേശായി കോടതിയിൽ സമർപ്പിച്ചപ്പോഴാണ് വിഷയം ബുധനാഴ്ച ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന് മുന്നിലെത്തിയത്.

സെഷൻസ് കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്ത് നൽകിയ അപേക്ഷ ഫയൽ ചെയ്ത ദിവസം അത് സമർപ്പിക്കാനുള്ള അനുമതി സംസ്ഥാന സർക്കാർ പബ്ലിക് പ്രോസിക്യൂട്ടർക്ക് നൽകിയിരുന്നില്ലെന്ന് അമിത് ദേശായി പറഞ്ഞു.

ഈ വിഷയത്തിൽ വാദം കേൾക്കുന്നത് സ്വകാര്യമായി പൊതുജനങ്ങളുടെയും മാധ്യമങ്ങളുടെയും അഭാവത്തിൽ. വേണമെന്നും തരുൺ തേജ്പാലിന്റെ അഭിഭാഷകൻ അപേക്ഷ നൽകിയിട്ടുണ്ട് . തരുൺ തേജ്പാലിന്റെ ഈ അപേക്ഷ ബെഞ്ച് പിന്നീട് പരിഗണിക്കും.

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്