തുറസായ സ്ഥലത്ത് പോകാന്‍ വയ്യെന്ന് പെണ്‍കുട്ടി; ശൗചാലയമില്ലാത്തതിനാല്‍ യുവാവിന്റെ വിവാഹം മുടങ്ങി

വരന്റെ വീട്ടില്‍ ശൗചായമില്ലാത്തതിനാല്‍ വധുവിന്റെ വീട്ടുകാര്‍ വിവാഹത്തില്‍ നിന്ന് പിന്‍മ്മാറി. ഉത്തര്‍പ്രദേശിലെ ശിവ്ദാസ്പൂരിലെ റിക്ഷാ തൊഴിലാളിയായ നന്ദലാലിന്റെ മകന്‍ കല്‍ഫുവിന്റെ വിവാഹമാണ് വീട്ടില്‍ ശൗചാലയമില്ലാത്തതിന്റെ പേരില്‍ മുടങ്ങിയത്. സാമ്പത്തികമായി വളരെ പിന്നില്‍ നില്‍ക്കുന്ന കുടുംബം ശൗചാലയം ആവശ്യപ്പെട്ട് ഗ്രാമ പഞ്ചായത്ത് അധികൃതര്‍ക്കും അപേക്ഷ നല്‍കിയിരുന്നു.

അപേഷയുമായി ചെന്നപ്പോള്‍ എല്ലാവരും വിസര്‍ജനത്തിനായി വെളിമ്പ്രദേശങ്ങളെയാണ് കൂടുതലായും ആശ്രയിക്കുന്നത് എന്നാണ് പഞ്ചായത്ത് അധികൃതര്‍ നന്ദിലിന് നല്‍കിയ മറുപടി. വിവാഹം മുടങ്ങിയ സംഭവം വാര്‍ത്തയായതോടെ ഇത്തരം ഒരു ഒരു ആവശ്യവുമായി നന്ദിലാല്‍ തങ്ങളെ സമീപിച്ചിട്ടില്ലെന്നാണ് പഞ്ചായത്ത് പഞ്ചായത്ത് അധികൃതര്‍ പറയുന്നത്. വിവരത്തെപ്പറ്റി കൂടുതല്‍ അന്വേഷണം നടത്തുമെന്നും അതിനുശേഷം നന്ദിലാലിന് ശൗചാലയം പണിത് നല്‍കുമെന്നും പബ്ലിക് റിലേഷന്‍ ഓഫീസറായ ആനന്ദ് സിംഗ് പറഞ്ഞു.

രാജ്യത്ത് സമ്പൂര്‍ണ്ണ ശൗചാലയങ്ങള്‍ ഉറപ്പുവരുത്തുകയെന്നത് പ്രധാനമന്ത്രിയുടെ സ്വച്ഛ് ഭാരത് മിഷന്റെ ലക്ഷ്യങ്ങളിലൊന്നാണെന്നിരിക്കെയാണ് ഉത്തര്‍പ്രദേശില്‍ നിന്ന് ഈ വാര്‍ത്ത്. 2019 ഒമ്പതോടു കൂടി രാജ്യത്ത് പൂര്‍ണ്ണമായും ശൗചാലയങ്ങള്‍ നിര്‍മ്മിക്കുമെന്ന മോഡിയുടെ വാഗ്ദാനം എവിടെ എത്തി നില്‍ക്കുന്നു എന്നതിന് ഉത്തമ ഉദാഹരണമാണ് ഈ സംഭവം.