'രാജ്യസഭാ അംഗത്വം രാജിവെക്കില്ല, നുണ പരിശോധനയ്ക്ക് തയ്യാര്‍'; ആംആദ്മി പാര്‍ട്ടി നേതാക്കള്‍ തന്നെ അപമാനിക്കുന്നുവെന്ന് സ്വാതി മലിവാള്‍

നുണ പരിശോധനയ്ക്ക് തയ്യാറാണെന്ന് വ്യക്തമാക്കി സ്വാതി മലിവാള്‍ എംപി. തന്റെ ആരോപണങ്ങളെല്ലാം സത്യമാണെന്നും ആംആദ്മി പാര്‍ട്ടി നേതാക്കള്‍ തന്നെ അപമാനിക്കുകയാണെന്നും എംപി പറഞ്ഞു. സിസിടിവി ദൃശ്യങ്ങളില്‍ കൃത്രിമം നടന്നുവെന്നും എംപി ആരോപിച്ചു. അതേസമയം രാജ്യസഭാംഗത്വം രാജിവെക്കണമെന്ന എഎപിയുടെ ആവശ്യം എംപി നിഷേധിച്ചു.

അരവിന്ദ് കെജ്രിവാളിൻ്റെ പിഎ മര്‍ദ്ദിച്ചെന്ന ആരോപണവുമായി ബന്ധപ്പെട്ട വിവാദത്തിന് പിന്നാലെ രാജ്യസഭാംഗത്വം രാജിവെക്കണമെന്ന ആവശ്യവുമായി എഎപി രംഗത്തെത്തിയത്. മാന്യമായി ആവശ്യപ്പെട്ടിരുന്നെങ്കിൽ പരിഗണിച്ചേനെയെന്നും തല്ലി തിരികെ വാങ്ങുന്ന രീതിക്ക് വഴങ്ങില്ലെന്നും സ്വാതി മലിവാള്‍ പറഞ്ഞു. പോരാടാൻ തന്നെയാണ് തീരുമാനമെന്നും സ്വാതി മലിവാൾ വ്യക്തമാക്കി.

അരവിന്ദ് കെജ്‌രിവാള്‍ വസതിയില്‍ ഉള്ളപ്പോഴാണ് താന്‍ ആക്രമിക്കപ്പെട്ടത്. മര്‍ദനമേറ്റ് താന്‍ നിലവിളിച്ചപ്പോള്‍ പോലും ആരും രക്ഷിക്കാനെത്തിയില്ല എന്നും മര്‍ദനം ആരുടെയെങ്കിലും നിര്‍ദേശ പ്രകാരം ആണോ എന്ന് അന്വേഷിക്കണമെന്നും സ്വാതി മലിവാള്‍ പറഞ്ഞു. കെജ്‌രിവാളിന്റെ പിഎ ബിഭവ് കുമാര്‍ ഫോണില്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് മാധ്യമങ്ങള്‍ക്ക് നല്‍കിയത്. സിസിടിവി ദൃശ്യങ്ങളില്‍ കൃത്രിമം നടന്നുവെന്നും സ്വാതി മലിവാള്‍ പറഞ്ഞു.

കേസില്‍ കെജ്‌രിവാളിന്റെ മാതാപിതാക്കളെ ചോദ്യം ചെയ്യാനാണ് ഡല്‍ഹി പൊലീസിന്റെ തീരുമാനമെന്നും സ്വാതി മലിവാള്‍ പറഞ്ഞു. പരാതിക്കാസ്പദമായ സംഭവം നടക്കുമ്പോള്‍ അവിടെയുണ്ടായിരുന്ന എല്ലാവരെയും ചോദ്യം ചെയ്യുക എന്ന സ്വാഭാവിക നടപടിയാണ് ഇതെന്നാണ് ഡല്‍ഹി പൊലീസ് പറയുന്നത്. ചോദ്യം ചെയ്യാനുള്ള തീയതി ഇത് വരെ തീരുമാനിച്ചിട്ടില്ല. കെജ്‌രിവാളിന്റെ വസതിയില്‍ വെച്ച് സ്വാതി മലിവാളിനെ കെജ്‌രിവാളിന്റെ പി എ മര്‍ദിച്ചുവെന്നാണ് കേസ്.

Latest Stories

ലോക ചെസ് ചാമ്പ്യൻഷിപ്പിന് ശേഷം ഗുകേഷിന് റേറ്റിംഗിൽ ഇടിവ്; നേട്ടം സ്വന്തമാക്കി ഡിംഗ്

സിനിമ സീരിയൽ താരം മീന ഗണേഷ് അന്തരിച്ചു

ഹേമ കമ്മിറ്റി റിപ്പോർട്ട്; കേസെടുത്ത് അന്വേഷണം നടത്താനുള്ള ഉത്തരവിനെതിരായ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

എംആര്‍ അജിത്കുമാറിന്റെ പ്രൊമോഷന്‍ കേരളത്തെ വെല്ലുവിളിക്കുന്നത്; രൂക്ഷ വിമര്‍ശനവുമായി പിവി അന്‍വര്‍

നേവി ബോട്ട് യാത്രാ ബോട്ടിലിടിച്ചുണ്ടായ അപകടം; 13 പേര്‍ക്ക് ദാരുണാന്ത്യം

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്ല്; 20 ബിജെപി അംഗങ്ങള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്

കോണ്‍ഗ്രസ് വാക്കുകള്‍ വളച്ചൊടിച്ചു; അംബേദ്കറെ അവഹേളിച്ചെന്ന ആരോപണത്തില്‍ പ്രതികരിച്ച് അമിത്ഷാ

ഒന്നര ലക്ഷത്തോളം പേര്‍ക്ക് വിദേശ സ്ഥിരതാമാസ- പഠന അവസരങ്ങള്‍ ഒരുക്കി 15ാം വര്‍ഷത്തിലേക്ക് ഗോഡ്‌സ്പീഡ് ഇമിഗ്രേഷന്‍

ജില്ല വിട്ടുപോകാം, ജില്ലാ പഞ്ചായത്ത് യോഗങ്ങളില്‍ പങ്കെടുക്കാം; പിപി ദിവ്യയ്ക്ക് ജാമ്യവ്യവസ്ഥയില്‍ ഇളവ്

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച ആർ.അശ്വിനെ കുറിച്ചുള്ള രസകരമായ 10 വസ്തു‌തകൾ