മധുര ചിത്തിര ഉത്സവം; തിക്കിലും തിരക്കിലും പെട്ട് രണ്ട് പേര്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്

തമിഴ്നാട്ടിലെ മധുരയില്‍ ചിത്തിര ഉത്സവത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് രണ്ട് പേര്‍ മരിച്ചു. ഒരു സ്ത്രീയും ഒരു പുരുഷനുമാണ് മരിച്ചത്. തിരക്കില്‍ പെട്ട് നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തേനി ജില്ലയിയില്‍ നിന്നുള്ള സെല്‍വന്‍(40) എന്നയാളാണ് മരിച്ചത്. 60 വയസ് പ്രായം വരുന്ന സ്ത്രീ ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല.

ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. ഉത്സവത്തിന്റെ പ്രധാനപ്പെട്ട ചടങ്ങായ കല്ലഴഗര്‍ ഭഗവാന്റെ വിഗ്രഹം വൈഗ നദിയില്‍ ആറാട്ടിനായി എത്തിച്ചപ്പോഴായിരുന്നു അപകടം. വെഗ നദിയിലേക്കുള്ള പ്രവേശന സമയത്ത് വലിയ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്. ജനക്കൂട്ടത്തിനിടയില്‍ കുടുങ്ങി ശ്വാസം മുട്ട് അനുഭവപ്പെട്ട് ചിലര്‍ തലകറങ്ങിവീണു. ഇവരെ ഉടനെ രാജാജി സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചു.

എന്നാല്‍ ആശുപത്രിയിലേക്കുള്ള വഴിയില്‍ വച്ചാണ് രണ്ട് പേര്‍ മരിച്ചത്. 24 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ അഞ്ച് പേരുടെ നില ഗുരുതരമാണ്.

മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റവര്‍ക്ക് രണ്ട് ലക്ഷം രൂപയും ചെറിയ പരിക്ക് സംഭവിച്ചവര്‍ക്ക് ഒരു ലക്ഷം രൂപ വീതവും ധനസഹായം നല്‍കുമെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ അറിയിച്ചിട്ടുണ്ട്. ഇതിനുള്ള ഫണ്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് അനുവദിക്കും.

കഴിഞ്ഞ രണ്ട് വര്‍ഷമോയി കോവിഡ് വ്യാപനം കാരണം ചിത്തിര ഉത്സവം വലിയ ആഘോഷമായി നടത്തിയിരുന്നില്ല. ഈ വര്‍ഷം ഇളവുകള്‍ അനുവദിച്ചതോടെയാണ് ഉത്സവം പൂര്‍ണ തോതില്‍ നടത്തിയത്. ഏപ്രില്‍ 12ന് തുടങ്ങിയ പരിപാടിയില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് ആളുകളാണ് എത്തിച്ചേര്‍ന്നത്.

Latest Stories

അമേരിക്കയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് അവസാനഘട്ടത്തില്‍; ആദ്യഫല സൂചനകള്‍ മണിക്കൂറുകള്‍ക്കുള്ളില്‍; പെന്‍സില്‍വാനിയയില്‍ റിപ്പബ്ലിക്കന്‍ ക്യാമ്പിന് പ്രതീക്ഷ

പാലക്കാട്ട് കോണ്‍ഗ്രസ് നേതാക്കള്‍ താമസിക്കുന്ന ഹോട്ടലില്‍ റെയിഡ്; പുറത്ത് തമ്പടിച്ച് സിപിഎം ബിജെപി പ്രവര്‍ത്തകര്‍; വ്യാപക സംഘര്‍ഷം

ക്രിസ്റ്റ്യാനോ റൊണാൾഡോ, ഡേവിഡ് ബെക്കാം, സിനദീൻ സിദാൻ എന്നിവർ ഉപയോഗിച്ചിരുന്ന ഡ്രസ്സിംഗ് റൂം ലോക്കറുകൾ റയൽ മാഡ്രിഡ് 10,000 പൗണ്ടിന് ലേലത്തിൽ വെച്ചതായി റിപ്പോർട്ട്

"എന്റെ ചിന്നത്തമ്പി ദുല്‍ഖറിന്റെ ചിത്രം ലക്കി ഭാസ്‌കറും ഗംഭീരമായി പോകുന്നുവെന്നറിഞ്ഞു, സിനിമ കാണാത്തവരുണ്ടെങ്കില്‍ പോയി കാണണം' വൈറൽ ആയി സൂര്യയുടെ വാക്കുകൾ

സിനിമാ മാഫിയയുടെ ശക്തി: തന്നെ പുറത്താക്കിയ പ്രൊഡ്യൂസഴ്സ് അസോസിയേഷനെതിരെ സാന്ദ്ര തോമസിന്റെ വെളിപ്പെടുത്തലുകൾ

കേരളത്തെ ശ്രീലങ്കയാക്കാന്‍ ശ്രമം; കെ റെയില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് വിഡി സതീശന്‍

എടിപി ഫൈനലിൽ നിന്ന് പിന്മാറി ജോക്കോവിച്ച്

തലയെടുപ്പും വണങ്ങലും വേണ്ട, സ്വകാര്യ ആവശ്യങ്ങള്‍ക്ക് ആനകളെ ഉപയോഗിക്കരുത്; ആനപ്രേമികള്‍ക്ക് തിരിച്ചടിയായി അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

ഓണം സ്വര്‍ണ്ണോത്സവം 2024: ബംബര്‍ പ്രൈസ് 100 പവന്‍ കൂപ്പണ്‍ നമ്പര്‍ 2045118; സ്വര്‍ണം വാങ്ങിയ ജ്വല്ലറിയിലെത്തി 15 ദിവസത്തിനുള്ളില്‍ സമ്മാനം നേടാം

ഫുട്ബോൾ കളിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ കൊല്ലപ്പെട്ടു, നാല് പേർക്ക് പരിക്ക്