ജംഷഡ്പൂരിലെ ടാറ്റാ സ്റ്റീല്‍ പ്ലാന്റിനു തീപിടിച്ച് തൊഴിലാളികളായ രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 10.20 നായിരുന്നു സംഭവം.കാേക്ക് പ്ലാന്റിന്റെ ബാറ്ററി ആറിലെ ഫൗള്‍ ഗ്യാസ് ലൈനിനുണ്ടായ പൊട്ടിത്തെറിയായിരുന്നു തീപിടുത്തത്തിനു കാരണം.
ബാറ്ററി പ്രവര്‍ത്തന സജ്ജമല്ലാതിരുന്നതിനാല്‍ പൊളിച്ചുമാറ്റല്‍ പ്രക്രിയ നടക്കുകയായിരുന്നുവെന്ന് പ്രസ്താവനയില്‍ പറയുന്നു.
തല്‍സമയം അഗ്‌നിശമന സേനയും ആംബുലന്‍സും സ്ഥലത്തി രക്ഷാനടപടികള്‍ ആരംഭിച്ചതിനാല്‍ വലിയ അപകടമൊഴിവായി.
അപകടത്തില്‍ പരുക്കേറ്റ തൊഴിലാളികളെ ടാറ്റാ ആശുപത്രിയിലെത്തിച്ചൂ. നെഞ്ചു വേദനയെ തുടര്‍ന്ന് മറ്റൊരു തൊഴിലാളിയെ ഇതേ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇയാളുടെ ആരോഗ്യ നില മെച്ചപ്പെട്ടുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
ഉത്തരവാദിത്തപ്പെട്ട അധികാരികളെ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും കമ്പനി വ്യക്തമാക്കി.