തിയേറ്ററിലെ ദേശീയഗാനം നിര്‍ത്തിയേക്കും: ചട്ടം പരിഷ്‌കരിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍

തിയേറ്ററുകളില്‍ സിനിമ തുടങ്ങുന്നതിന് മുമ്പ് ദേശീയ ഗാനം കേള്‍പ്പിക്കണമെന്ന ഉത്തരവ് തൽക്കാലം വേണ്ടെന്ന് വെയ്ക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇക്കാര്യവുമായി ബന്ധപ്പെട്ട് പുതിയ ചട്ടങ്ങള്‍ രൂപീകരിക്കാന്‍ മന്ത്രിതല സമിതി രൂപവത്കരിച്ചിട്ടുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു.

പുതിയ നിയമം രൂപികരിക്കാന്‍ ആറുമാസം വേണ്ടി വരുമെന്നും കേന്ദ്രം സത്യവാങ് മൂലം നല്‍കി. ദേശീയ ഗാന വിഷയം ചീഫ് ജസ്റ്റിസ് ദീപക് മിശ്ര തലവനായ ബെഞ്ച് നാളെ പരിഗണിക്കാനിരിക്കെയാണ് കേന്ദ്രത്തിന്റെ സത്യവാങ് മൂലം.

2016 നവംബര്‍ 30-നാണ് രാജ്യത്തെ തീയേറ്ററുകളില്‍ സിനിമ തുടങ്ങുന്നതിന് മുമ്പ് ദേശീയ ഗാനം കേള്‍പ്പിക്കണമെന്നും ആദരവ് പ്രകടിപ്പിച്ച് കൊണ്ട് സിനിമ കാണാനെത്തിയവര്‍ എല്ലാവരും എഴുന്നേറ്റ് നില്‍ക്കണമെന്നുമുള്ള ഉത്തരവ് സുപ്രീംകോടതി പുറപ്പെടുവുപ്പിച്ചത്.

ജസ്റ്റിസ് ദീപക് മിശ്ര തന്നെ തലവനായ മൂന്നംഗ ബെഞ്ചിന്റേതായിരുന്നു ഉത്തരവ്. ഇതിനെതിരെ വ്യാപക പ്രതിഷേധ ഉയര്‍ന്നിരുന്നെങ്കിലും ഉത്തരവ് റദ്ദാക്കാന്‍ സുപ്രീംകോടതി വിസമ്മതിച്ചിരുന്നു.

Latest Stories

ഇത് താങ്ങാന്‍ പറ്റുന്ന വിയോഗമല്ല, ജയേട്ടന് ഇങ്ങനെ സംഭവിക്കുമെന്ന് വിശ്വസിക്കുന്നില്ല: എംജി ശ്രീകുമാര്‍

വേനല്‍ച്ചൂടില്‍ ആശ്വാസം, സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴ വരുന്നു

ഭാവഗാനം നിലച്ചു; പി. ജയചന്ദ്രന്‍ അന്തരിച്ചു

" ആ താരങ്ങൾ ഒരുമിച്ച് ഉണ്ടായിരുന്നെങ്കിൽ ഓസ്‌ട്രേലിയയുടെ കാര്യത്തിൽ തീരുമാനം ആയേനെ "; റിക്കി പോണ്ടിങ്ങിന്റെ വാക്കുകൾ വൈറൽ

അറ്റകുറ്റപ്പണിയ്ക്ക് മുന്‍കൂറായി പണം നല്‍കിയില്ല; പഞ്ചായത്ത് സെക്രട്ടറിയെ ആക്രമിക്കാന്‍ ശ്രമിച്ച കേസില്‍ കോണ്‍ഗ്രസ് നേതാവിന് ജാമ്യം

ഒറ്റ സിക്‌സ് പോലും അടിക്കാതെ ഒരോവറില്‍ 29 റണ്‍സ്!, റെക്കോര്‍ഡ് പ്രകടനവുമായി ജഗദീശന്‍

രണ്ടും കല്പിച്ച് സഞ്ജു സാംസൺ; ചാമ്പ്യൻസ് ട്രോഫിക്കുള്ള ടീമിൽ ഇടംപിടിക്കാനുളള വലിയ സിഗ്നൽ കൊടുത്ത് താരം; വീഡിയോ വൈറൽ

ലൈംഗികാധിക്ഷേപ പരാതി, ബോബി ചെമ്മണ്ണൂര്‍ കാക്കനാട് ജില്ലാ ജയിലിലേക്ക്

'കോണ്‍ഗ്രസ് മുക്ത' ഇന്ത്യ മുന്നണി

ചാമ്പ്യന്‍സ് ട്രോഫി 2025: ദുബായില്‍ വമ്പന്‍ ഒരുക്കങ്ങള്‍, ഇന്ത്യയുടെ തയ്യാറെടുപ്പുകള്‍ ഇങ്ങനെ