അണ്ണാമലൈയുമായി ഉടക്കിയ നടി ഗായത്രി രഘുറാം അണ്ണാഡിഎംകെയില്‍; തമിഴ്‌നാട് ബിജെപിയില്‍ തമ്മിലടി തുടരുന്നു

തമിഴ്‌നാട്ടില്‍ ബിജെപി വിട്ട നടി ഗായത്രി രഘുറാം അണ്ണാഡിഎംകെയില്‍ ചേര്‍ന്നു. അണ്ണാമലൈയുമായുള്ള തുടര്‍ച്ചയായ പോരിനു പിന്നാലെയാണ് ഗായത്രി ബിജെപിയില്‍ നിന്നും രാജിവെച്ചത്. പാര്‍ട്ടി അധ്യക്ഷന്‍ എടപ്പാടി കെ.പളനിസാമിയുടെ ചെന്നൈയിലെ വസതിയിലെത്തിയാണ് അംഗത്വം സ്വീകരിച്ചത്. കെ.അണ്ണാമലൈയുടെ നേതൃത്വത്തിലുള്ള ബിജെപിയില്‍ സ്ത്രീകള്‍ സുരക്ഷിതരല്ലെന്നു പറഞ്ഞായിരുന്നു പാര്‍ട്ടി തമിഴ് വികസന വിഭാഗം അധ്യക്ഷയായിരുന്ന ഗായത്രി രാജി പ്രഖ്യാപിച്ചത്.

Read more

ബിജെപി നേതാവ് തിരുച്ചി സൂര്യ വനിതാ അംഗത്തോട് അപമര്യാദയായി സംസാരിച്ച സംഭവത്തില്‍ പരസ്യ വിമര്‍ശനവുമായി രംഗത്തെത്തിയതോടെയാണു പാര്‍ട്ടി നേതൃത്വവുമായി ഗായത്രി പരസ്യമായി ഉടക്കിയത്. പൃഥിരാജ് സുകുമാരന്‍ നായകനായ ‘നക്ഷത്ര കണ്ണുള്ള രാജകുമാരന്‍ അവനുണ്ടൊരു രാജകുമാരി’ എന്ന മലയാള സിനിമയില്‍ ഗായത്രി നായികയായി അഭിനയിച്ചിട്ടുണ്ട്.