ചെന്നൈയ്ക്ക് സമാനമായി ഗ്ലോബല്‍ സിറ്റി; രാമേശ്വരത്ത് വിമാനത്താവളം; വമ്പന്‍ പ്രഖ്യാപനങ്ങളുമായി തമിഴ്‌നാട് ബജറ്റ്

തമിഴ്‌നാട്ടില്‍ വമ്പന്‍ പ്രഖ്യാപനങ്ങളുമായി ഡിഎംകെ സര്‍ക്കാരിന്റെ ബജറ്റ് അവതരണം. അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന ചെന്നൈ നഗരം വികസിപ്പിക്കുന്നതിന് പകരം പുതിയ നഗരം സ്ഥാപിക്കുമെന്നാണ് പുതിയ പ്രഖ്യാപനം. ചെന്നൈയ്ക്ക് സമീപം 2,000 ഏക്കറിലായി വ്യാപിച്ചുകിടക്കുന്ന ഗ്ലോബല്‍ സിറ്റി നിര്‍മ്മിക്കുമെന്നാണ് ബജറ്റിലെ പ്രഖ്യാപനം.

തമിഴ്നാട് ധനമന്ത്രി തങ്കം തെന്നരസുവാണ് ബജറ്റ് അവതരിപ്പിച്ചുകൊണ്ട് ഇക്കാര്യം വ്യക്തമാക്കിയത്. ഗ്ലോബല്‍ സിറ്റിയ്ക്ക് പുറമേ തെക്കന്‍ തമിഴ്‌നാട്ടില്‍ രാമനാഥപുരം ജില്ലയിലെ രാമേശ്വരത്ത് പുതിയ വിമാനത്താവളം നിര്‍മ്മിക്കുമെന്നും തങ്കം തെന്നരസു അറിയിച്ചു. നഗര ആസൂത്രണ വിദഗ്ധരുടെ നിര്‍ദ്ദേശം കണക്കിലെടുത്താണ് തീരുമാനങ്ങള്‍.

ഐടി പാര്‍ക്കുകള്‍, ഫിന്‍-ടെക് വ്യാപാര മേഖലകള്‍, ഗവേഷണ വികസന കേന്ദ്രങ്ങള്‍, ഹൈടെക് കമ്പനികള്‍, ബാങ്കിംഗ്, ഇന്‍ഷുറന്‍സ് സ്ഥാപനങ്ങള്‍, ഷോപ്പിംഗ് കോംപ്ലക്സുകള്‍, വ്യാപാര കേന്ദ്രങ്ങള്‍, കോണ്‍ഫറന്‍സ് ഹാളുകള്‍, പൊതു, സ്വകാര്യ സ്ഥാപനങ്ങളുടെ വിദ്യാഭ്യാസ, ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവ ഗ്ലോബല്‍ സിറ്റിയില്‍ ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു.

ഉയര്‍ന്ന വരുമാനക്കാര്‍, മധ്യവര്‍ഗക്കാര്‍, താഴ്ന്ന വരുമാനക്കാര്‍ എന്നിവര്‍ക്കായി ബഹുനില റെസിഡന്‍ഷ്യല്‍ കെട്ടിടങ്ങള്‍ നഗരത്തിലുണ്ടാകും. അതേസമയം രാമേശ്വരത്ത് പുതിയ വിമാനത്താവളം വരുന്നതോടെ തെക്കന്‍ തമിഴ്നാട്ടിലേക്കുളള വിനോദസഞ്ചാരികളുടെ വരവ് വര്‍ദ്ധിപ്പിക്കുന്നതിന് ഇത് സഹായകരമാകുമെന്നാണ് വിലയിരുത്തലുകള്‍.

Latest Stories

ഷീല സണ്ണിയെ വ്യാജ ലഹരിക്കേസിൽ കുടുക്കിയ നാരായണദാസ് ഒളിവിൽ; ഷീലയുടെ മൊഴി ഇന്നു രേഖപ്പെടുത്തും, ചോദ്യം ചെയ്യലിന് എത്താതെ മകൻ

കളമശ്ശേരി പോളിടെക്‌നിക്കിലെ കഞ്ചാവ് വേട്ട; പണമിടപാട് നടത്തിയ കൊല്ലം സ്വദേശിയായ വിദ്യാർഥിക്കായി തെരച്ചിൽ ഊർജിതം

കൊച്ചിയില്‍ പറ്റില്ലെങ്കില്‍ നാളെ ഡല്‍ഹിയില്‍ ഹാജരാകണം; കെ രാധാകൃഷ്ണന്‍ എംപിക്ക് വീണ്ടും ഇ ഡി സമന്‍സ്; കരുവന്നൂര്‍ കള്ളപ്പണ ഇടപാടില്‍ നിലപാട് കടുപ്പിച്ചു

നിങ്ങളുടെ സമയം അവസാനിച്ചു; കപ്പലുകളില്‍ തൊട്ടാല്‍ ഇനി ദുരന്തം; ഹൂതി കേന്ദ്രങ്ങളില്‍ ആക്രമിച്ച് യുഎസ്; ട്രംപിന്റെ ഏറ്റവും വലിയ സൈനിക നടപടി; 19 പേര്‍ കൊല്ലപ്പെട്ടു

നൃത്താധ്യാപിക തൂങ്ങിമരിച്ച നിലയില്‍; മൃതദേഹം കണ്ടത് പഠിക്കാനെത്തിയ വിദ്യാര്‍ഥികള്‍

ചൊവ്വ ദൗത്യം അടുത്ത വര്‍ഷം; വിജയകരമായാല്‍ 2029-ല്‍ മനുഷ്യനെ ചൊവ്വയിലിറക്കുമെന്ന് ഇലോണ്‍ മസ്‌ക്

മെഡിക്കല്‍ കോളേജില്‍ നിന്ന് ശരീരഭാഗങ്ങള്‍ മോഷണം പോയ സംഭവം; ഗ്രേഡ് 1 ജീവനക്കാരന് സസ്‌പെന്‍ഷന്‍

കൊച്ചിയില്‍ ഐഡി പ്രൂഫ് ചോദിച്ച എസ്‌ഐയെ കരണത്തടിച്ചുവീഴ്ത്തി; പൊലീസ് വാഹനത്തിന് നേരെയും ആക്രമണം; യുവാവ് അറസ്റ്റില്‍

സെക്രട്ടറിയേറ്റ് ഉപരോധവും പരിശീലന പരിപാടിയും ഒരേ ദിവസം; ആശാ വര്‍ക്കര്‍മാരുടെ സമരം പൊളിക്കാന്‍ സര്‍ക്കാര്‍ നീക്കമെന്ന് ആരോപണം

ടൂത്ത് പേസ്റ്റെന്ന് കരുതി എലിവിഷം ഉപയോഗിച്ച് പല്ലുതേച്ചു; മൂന്ന് വയസുകാരിയ്ക്ക് ദാരുണാന്ത്യം