ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം കേരള അതിര്‍ത്തിയില്‍; പഞ്ചനക്ഷത്ര താമസസൗകര്യങ്ങള്‍, അത്യാധുനികലോഞ്ചുകള്‍; ഞെട്ടിച്ച് തമിഴ്‌നാട് സര്‍ക്കാര്‍; ഉടന്‍ നിര്‍മ്മാണം

കേരളത്തിന്റെ അതിര്‍ത്തി ജില്ലയില്‍ ലോകത്തിലെ ഏറ്റവും വിലയ ക്രിക്കറ്റ് സ്റ്റേഡിയം നിര്‍മ്മിക്കാനൊരുങ്ങി തമിഴ്നാട്. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തെക്കാള്‍ വലിയ ക്രിക്കറ്റ് സ്റ്റേഡിയമാണ് കോയമ്പത്തൂരില്‍ നിര്‍മ്മിക്കുന്നത്. കോയമ്പത്തൂര്‍ നഗരത്തില്‍നിന്ന് 16 കിലോമീറ്റര്‍ അകലെ ജയില്‍വകുപ്പിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് സ്റ്റേഡിയം നിര്‍മ്മിക്കുന്നത്. അത്യാധുനിക സൗകര്യങ്ങളോടെയായിരിക്കും നിര്‍മ്മാണം. ഉള്‍ക്കൊള്ളാന്‍ കഴിയുന്ന കാണികളുടെ എണ്ണത്തില്‍ ലോകത്തിലെ ഏറ്റവുംവലിയ ക്രിക്കറ്റ് സ്റ്റേഡിയമായിരിക്കും കോയമ്പത്തൂരിലേത്. നിലവില്‍ നരേന്ദ്രമോദി സ്റ്റേഡിയത്തിനാണ് ഒന്നാംസ്ഥാനം.

സ്റ്റേഡിയത്തിന്റെ രൂപരേഖയും സ്റ്റാലിന്‍ പുറത്തുവിട്ടിട്ടുണ്ട്. കായിക മേഖലയിലെ അടിസ്ഥാനസൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ ഡിഎംകെ സര്‍ക്കാരും കായിക മന്ത്രി ഉദയനിധി സ്റ്റാലിനും പരിശ്രമിക്കുകയാണെന്നും അദേഹം പറഞ്ഞു. തമിഴ്നാട്ടിലെ ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തിന് കാലപ്പഴക്കമുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു.

ഐപിഎല്‍ മത്സരങ്ങളിലടക്കം ഏറ്റവും കൂടുതല്‍ ആരാധകരുള്ളത് തമിഴ്നാട്ടില്‍ നിന്നുള്ള ചെന്നൈ സൂപ്പര്‍ കിംങ്സ് ടീമിനാണ്. സിഎസ്‌കെയുടെ ഹോം ഗ്രൗണ്ടാണ് ചെപ്പോക്ക് സ്റ്റേഡിയം. അതിനാല്‍ തന്നെ ഐപിഎല്‍ മത്സരങ്ങള്‍ ഉള്ള ദിവസങ്ങളില്‍ നഗരത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷമാണ്.

കോയമ്പത്തൂരില്‍ പുതിയ സ്റ്റേഡിയം പണി പൂര്‍ത്തികരിക്കുന്നതോടെ ക്രിക്കറ്റ് മാച്ചുകള്‍ ഉള്‍പ്പെടെ ഇങ്ങോട്ട് മാറ്റാനാണ് ഉദേശിക്കുന്നത്. ഇതോടെ നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകുകയും കേരളത്തിലും കര്‍ണാടകയിലും നിന്നുള്ളവരെ സ്റ്റേഡിയത്തിലേക്ക് ആകര്‍ഷിക്കാന്‍ സാധിക്കുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്.

കോയമ്പത്തൂരില്‍ അത്യാധുനികനിലവാരത്തില്‍ ക്രിക്കറ്റ് സ്റ്റേഡിയം ഡി.എം.കെ.യുടെ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ ഇടംനേടിയ വാഗ്ദാനമായിരുന്നു. 200 ഏക്കര്‍ സ്ഥലമാണ് പുതിയ സ്റ്റേഡിയത്തിനായി ഏറ്റെടുക്കുന്നത്.

ക്രിക്കറ്റ് മ്യൂസിയം, പഞ്ചനക്ഷത്ര താമസസൗകര്യങ്ങള്‍, അത്യാധുനികലോഞ്ചുകള്‍, റസ്റ്ററന്റുകള്‍ തുടങ്ങിയവയും സ്റ്റേഡിയം സമുച്ചയത്തിലുണ്ടാകും.

പുതിയ സ്റ്റേഡിയത്തിന്റെ നിര്‍മാണത്തിനുള്ള വിശദപദ്ധതിരേഖ (ഡി.പി.ആര്‍.) തയ്യാറാക്കാന്‍ ടെന്‍ഡര്‍ വിളിച്ചിട്ടുണ്ട്. ഒരു മാസത്തിനുള്ളില്‍ ഇത് പൂര്‍ത്തിയാകും. ഡി.പി.ആര്‍. തയ്യാറാകുന്നതോടെ സ്ഥലം ഏറ്റെടുപ്പ് പൂര്‍ത്തിയാക്കി തുടര്‍നടപടികള്‍ വേഗത്തിലാകുമെന്നും അധികൃതര്‍ പറഞ്ഞു.

35000 പേര്‍ക്ക് ഇരിക്കാവുന്ന സ്റ്റേഡിയമാണ് നിര്‍മിക്കാന്‍ സര്‍ക്കാര്‍ ഉദേശിക്കുന്നത്.
ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തിന് ശേഷം തമിഴ്‌നാട്ടിലെ രണ്ടാമത്തെ അന്താരാഷ്ട്ര നിലവാരമുള്ള ക്രിക്കറ്റ് വേദിയാകാനാണ് കോയമ്പത്തൂര്‍ ഒരുങ്ങുന്നതെന്ന് സ്റ്റാലിന്‍ പറഞ്ഞു.
വളര്‍ന്നുവരുന്ന ദേശീയ ക്രിക്കറ്റ് താരങ്ങളില്‍ പലരും പടിഞ്ഞാറന്‍ തമിഴ്‌നാട്ടില്‍ നിന്നുള്ളവരാണെന്നും തമിഴ്‌നാടിനായി മറ്റൊരു ലോകോത്തര ക്രിക്കറ്റ് സ്റ്റേഡിയം ആവശ്യമാണെന്ന് മന്ത്രി ടിആര്‍ബി രാജ തന്റെ എക്‌സ് പ്ലാറ്റ്‌ഫോമില്‍ പറഞ്ഞു.

Latest Stories

ഛത്തീസ്ഗഢ് സർക്കാരിന്റെ ധനസഹായം വാങ്ങാൻ 'സണ്ണി ലിയോണും'! പ്രതിമാസം വാങ്ങുന്നത് 1,000 രൂപ

'ഇപി ജയരാജന്‍ അത്ര പോര'; എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതിന്റെ കാരണം വെളിപ്പെടുത്തി എംവി ഗോവിന്ദന്‍

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പ്രതികാരം; 'മാധ്യമം' ലേഖകന്റെ ഫോണ്‍ പിടിച്ചെടുക്കാന്‍ ക്രൈംബ്രാഞ്ച് നീക്കം; സര്‍ക്കാരിനെതിരെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍

BGT 2024: കോഹ്‍ലിയെയും രോഹിത്തിനെയും തോൽപ്പിച്ച് ദ്രുവ് ജുറൽ, സ്വന്തമാക്കിയത് 300 ഡോളർ; കോളടിച്ച് ബുംറയും ജഡേജയും

ലൈംഗികാതിക്രമ കേസ്; മുകേഷ് എംഎല്‍എയ്‌ക്കെതിരെ കുറ്റപത്രം സമർപ്പിച്ചു

ശരദ് പവാര്‍ സഞ്ചരിച്ച വാഹനം ആംബുലന്‍സുമായി ഇടിച്ചു; അകമ്പടിയായി എത്തിയ വാഹനങ്ങള്‍ മാലപോലെ കൂട്ടിയിടിച്ചു; അപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു

അല്ലു അര്‍ജുന്റെ വീട് ആക്രമിച്ചതിന് പിന്നില്‍ മുഖ്യമന്ത്രിയോ? ആക്രമണം ആസൂത്രിതമെന്ന് സംശയം, കേസില്‍ വന്‍ വഴിത്തിരിവ്

BGT 2024-25: വാട്ട് ആന്‍ ഐഡിയ...; സ്റ്റാര്‍ക്കിനെ നേരിടാനുള്ള സാങ്കേതികത ഇന്ത്യയ്ക്ക് ഉപദേശിച്ച് പൂജാര

ഹിന്ദിക്കാരിയെയാണ് മകന്‍ കല്യാണം കഴിച്ചത്, ഞങ്ങള്‍ കര്‍ണാടകക്കാരും..; മകന്റെ വിവാഹം ആഘോഷമാക്കി രാജേഷ് ഹെബ്ബാര്‍

വണ്ടിപ്പെരിയാർ പോക്സോ കേസ്; ഹൈക്കോടതി ഉത്തരവിൽ വിചാരണ കോടതിയിൽ ഹാജരായി അർജുൻ