ഗവര്‍ണര്‍മാര്‍ക്ക് കൂടുതല്‍ അധികാരംനല്‍കുന്ന യുജിസിയുടെ കരടുചട്ടങ്ങള്‍ക്കെതിരേ പ്രമേയം പാസാക്കി തമിഴ്നാട്. നിയമസഭയില്‍ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനാണ് പ്രമേയം അവതരിപ്പിച്ചത്.
ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങളിലൊന്നായ ഫെഡറലിസത്തിനു മാത്രമല്ല സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ മേഖലയ്ക്കും എതിരാണ് പുതിയചട്ടമെന്ന് പ്രമേയത്തില്‍ പറഞ്ഞു. കരടുചട്ടത്തില്‍ പറയുന്ന, വൈസ് ചാന്‍സലര്‍മാരുടെ നിയമനവുമായി ബന്ധപ്പെട്ട വ്യവസ്ഥകള്‍ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടു. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാനസര്‍ക്കാരുകളുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കാനാണ് ബിജെപി. നേതൃത്വംനല്‍കുന്ന കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് സ്റ്റാലിന്‍ സഭയില്‍ പറഞ്ഞു. ഇവ കണ്ടിട്ടിട്ട് മിണ്ടാതിരിക്കാനാവില്ലെന്നും സ്റ്റാലിന്‍ പറഞ്ഞു.
Read more
കേന്ദ്രസര്‍ക്കാര്‍ തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം അറിയിച്ചു. സംസ്ഥാനസര്‍ക്കാരുകളുടെ പണംകൊണ്ടുണ്ടാക്കിയ സര്‍വകലാശാലകളെ കേന്ദ്രസര്‍ക്കാര്‍ അന്യായമായി പിടിച്ചെടുക്കാന്‍ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.