നെഞ്ച് വേദനയെന്ന് പറഞ്ഞിട്ടും ഫലമില്ല; വിട്ടുവീഴ്ച്ചയില്ലാതെ സുപ്രീംകോടതിയും; തിരഞ്ഞെടുപ്പില്‍ തിരിച്ചടിക്കുമെന്ന് ഭയം; വകുപ്പില്ലാ മന്ത്രി സെന്തില്‍ ബാലാജി രാജിവച്ചു

സര്‍ക്കാര്‍ ജോലിക്ക് കൈക്കൂലി വാങ്ങിയെന്ന കേസില്‍ ജയിലില്‍ കഴിയുന്ന തമിഴ്‌നാട് മന്ത്രി സെന്തില്‍ ബാലാജി രാജിവച്ചു. 2023 ജൂണ്‍ 14നാണ് സെന്തില്‍ അറസ്റ്റിലായത്. പിന്നീട് നിരവധി തവണ ജാമ്യാപേക്ഷ നല്‍കിയെങ്കിലും കോടതികള്‍ തള്ളി. തുടര്‍ന്ന് നെഞ്ച് വേദനയെ തുടര്‍ന്ന് ചികിത്സ തേടിയെങ്കിലും കോടതി ജാമ്യം അനുവദിച്ചില്ല. ഇഡി അറസ്റ്റ് ചെയ്‌തെങ്കിലും സെന്തില്‍ ബാലാജി സ്റ്റാലിന്‍ മന്ത്രിസഭയില്‍ വകുപ്പില്ലാ മന്ത്രിയായി തുടരുകയായിരുന്നു.

2013-14ല്‍ എഐഡിഎംകെ മന്ത്രിസഭയില്‍ ഗതാഗത മന്ത്രിയായിരിക്കെ ഡ്രൈവര്‍, കണ്ടക്ടര്‍, മെക്കാനിക്ക്, എന്‍ജിനീയര്‍ തസ്തികകളില്‍ ജോലി വാഗ്ദാനം ചെയ്ത് കോഴ വാങ്ങിയെന്നാണു സെന്തില്‍ ബാലാജിക്കെതിരായ കേസ്.

കേസുമായി ബന്ധപ്പെട്ട് സെന്തില്‍ ബാലാജി മദ്രാസ് ഹൈക്കോടതിയിലും സുപ്രീം കോടതിയിലും സമര്‍പ്പിച്ച ജാമ്യാപേക്ഷകള്‍ നിരവധി പ്രാവശ്യം തള്ളിയിരുന്നു. സ്റ്റാലിന്‍ മന്ത്രിസഭയില്‍ വൈദ്യുതി മന്ത്രിയായിരുന്നു സെന്തില്‍. ലോകസഭ തെരഞ്ഞെടുപ്പ് അടുത്ത സമയത്തുള്ള സെന്തില്‍ ബാലാജിയുടെ രാജി ഡിഎംകെ മുഖം മിനുക്കല്‍ നടപടിയുടെ ഭാഗമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ പുഴല്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുകയാണ് സെന്തില്‍ ബാലാജി.വകുപ്പില്ലാ മന്ത്രിയായി സെന്തില്‍ തുടരുന്നതിനെ മദ്രാസ് ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം