മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേന്ദ്രമന്ത്രിയെ വളഞ്ഞിട്ട് ആക്രമിച്ച് തമിഴ്‌നാട്; സുരേഷ് ഗോപിയെ അംഗീകരിക്കില്ല; കോണ്‍ഗ്രസ് നേതൃത്വത്തിന് പിന്നാലെ മുന്‍മുഖ്യമന്ത്രിയും രംഗത്ത്

കേന്ദ്രമന്ത്രി സുരേഷ് ഗോപി മുല്ലപ്പെരിയാര്‍ അണക്കെട്ടിനെക്കുറിച്ച് നടത്തിയ പ്രസ്താവന ഒരു കേന്ദ്രമന്ത്രിക്ക് യോജിച്ചതല്ലെന്ന് തമിഴ്നാട് മുന്‍മുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വം.

അണക്കെട്ട് സുരക്ഷിതമാണെന്ന് സുപ്രീംകോടതി നിയോഗിച്ച വിദഗ്ധ സമിതി കണ്ടെത്തിയതാണ്. എന്നാല്‍, വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ അനാവശ്യമായ ഭീതി പടര്‍ത്തുകയാണ്. ഇതിനിടെ മുല്ലപ്പെരിയാര്‍ അണക്കെട്ട് സുരക്ഷിതമല്ലെന്ന തരത്തില്‍ സുരേഷ് ഗോപി നടത്തിയ പ്രസ്താവന അംഗീകരിക്കാനാകില്ല. ഭാവിയില്‍ ഇത്തരത്തിലുള്ള നടപടികള്‍ അദ്ദേഹം ഒഴിവാക്കണമെന്നും പനീര്‍ശെല്‍വം ആവശ്യപ്പെട്ടു.

അതേസമയം, സുരേഷ് ഗോപിക്കെതിരെ തമിഴ്‌നാട് കോണ്‍ഗ്രസ് നേതൃത്വവും നേരത്തെ രംഗത്തെത്തിയിരുന്നു. മുല്ലപ്പെരിയാറിലുള്ള സുപ്രീംകോടതിയുടെ വിധിക്ക് വിരുദ്ധമായ പ്രസ്താവനയാണ് സുരേഷ് ഗോപി നടത്തിയത്. അന്യായമായി കേരളത്തിന്റെ പക്ഷംപിടിക്കാനാണ് ശ്രമിക്കുന്നത്, കേന്ദ്രമന്ത്രിയുടെ ഇത്തരം പ്രസ്താവനകള്‍ ശരിയല്ലെന്നും ടിഎന്‍സിസി പ്രസിഡന്റ് കെ. സെല്‍വപെരുന്തഗൈ പറഞ്ഞിരുന്നു.

സുരേഷ് ഗോപി കേരളത്തിന്റെമാത്രം മന്ത്രിയാണോയെന്നും സെല്‍വപെരുന്തഗൈ ചോദിച്ചു. മുല്ലപ്പെരിയാര്‍ അണക്കെട്ട് ഒരു ഭീതിയായി നിലനില്‍ക്കുകയാണെന്ന് കഴിഞ്ഞദിവസം സുരേഷ് ഗോപി പറഞ്ഞതിന്റെപേരിലാണ് ടിഎന്‍സിസി പ്രസിഡന്റ് പ്രതിഷേധവുമായെത്തിയത്. മുല്ലപ്പെരിയാര്‍ അണക്കെട്ട് സുരക്ഷിതമാണെന്നും ജലനിരപ്പ് 152 അടിയായി ഉയര്‍ത്തണമെന്നുമാണ് സര്‍ക്കാരിന്റെയും രാഷ്ടീയപാര്‍ട്ടികളുടെയും നിലപാടെന്നും അദേഹം വ്യക്തമാക്കി.

മുല്ലപ്പെരിയാര്‍ ഡാം പൊട്ടിയാല്‍ ആര് ഉത്തരം പറയുമെന്നാണ് കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി ചോദിച്ചത്. കോടതികളോ നിയമപോരാട്ടം നടത്തുന്നവരോ ഉത്തരം പറയുമോ? കേരളത്തിന് ഇനി ഒരു കണ്ണീര്‍ താങ്ങാനാകില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. മുല്ലപ്പെരിയാര്‍ ഡാം ഭീതിയായി നിലനില്‍ക്കുന്നത്.

ഹൃദയത്തില്‍ ഇടിമുഴക്കം പോലെയാണ് മുല്ലപ്പെരിയാര്‍ നില്‍ക്കുന്നത്. പൊട്ടിയാല്‍ ആര് ഉത്തരം പറയും? കോടതികള്‍ ഉത്തരം പറയുമോ? കോടതികളില്‍ നിന്ന് അങ്ങനെയുള്ള തീരുമാനങ്ങള്‍ കൈപറ്റി ആ തീരുമാനങ്ങളുമായി ഇന്നത്തെ സ്ഥിതി വിശേഷം തുടരുന്ന അവസ്ഥയില്‍ കൊണ്ടുപോകുന്നവര്‍ ഉത്തരം പറയണം. എന്താണ് ഇതിന്റെ അനന്തരഫലമെന്ന് അവര്‍ ഉത്തരം പറയണം. നമുക്ക് ഇനി കണ്ണീരില്‍ മുങ്ങിത്താഴാന്‍ ആവില്ല’- സുരേഷ് ഗോപി പറഞ്ഞു.

Latest Stories

ഇത്തവണ കുഞ്ഞ് അയ്യപ്പന്‍മാര്‍ക്കും മാളികപ്പുറങ്ങള്‍ക്കും പ്രത്യേക പരിഗണന

ഹിസ്ബുള്ള വക്താവ് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍; പ്രതികരിക്കാതെ ഇസ്രായേല്‍ സേന

സംഘര്‍ഷങ്ങള്‍ ഒഴിയുന്നില്ല; മണിപ്പൂരില്‍ ബിജെപി സര്‍ക്കാരിന് പിന്തുണ പിന്‍വലിച്ച് എന്‍പിപി

മുഖ്യമന്ത്രി പാണക്കാട് തങ്ങളെ അധിക്ഷേപിച്ചു; സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെസി വേണുഗോപാല്‍

പുഷ്പ ഫയര്‍ കാതു, വൈല്‍ഡ് ഫയര്‍; സോഷ്യല്‍ മീഡിയയില്‍ കാട്ടുതീയായി പടര്‍ന്ന് പുഷ്പ 2 ട്രെയിലര്‍

ചില്ലുമേടയും ബിജെപി തിരക്കഥയും, കൈലാഷ് ഗെഹ്ലോട്ട് ഇതെങ്ങോട്ട്?; വീണ്ടും മോദി 'വാഷിംഗ് മെഷീനോ'?

വീണ്ടും മോദി 'വാഷിംഗ് മെഷീനോ'?

ടാറ്റ സ്റ്റീൽ ചെസ് ടൂർണമെന്റിൽ ക്ലീൻ സ്വീപ്പ്; ബ്ലിറ്റ്‌സ് കിരീടവും സ്വന്തമാക്കി മാഗ്നസ് കാൾസൺ

മണിപ്പൂരില്‍ സംഘര്‍ഷം കനക്കുന്നു; തിരഞ്ഞെടുപ്പ് പ്രചരണം അവസാനിപ്പിച്ച് അമിത്ഷാ ഡല്‍ഹിയ്ക്ക് മടങ്ങി

ഉണരുമ്പോഴും ഉറങ്ങുമ്പോഴും സ്മാര്‍ട്ട് ഫോണ്‍; തലവേദനയും കണ്ണിന് ചുറ്റും വേദനയുമുണ്ടോ? 'കംപ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോം', നിങ്ങളുടെ കാഴ്ച നഷ്ടമായേക്കാം