എയര്‍ ടാക്‌സിയുമായി തമിഴ്‌നാട്; ഒന്‍പത് സീറ്റുകളുള്ള ചെറുവിമാനങ്ങള്‍ ഇനി ചെന്നൈയ്ക്ക് മുകളില്‍ പാറിപ്പറക്കും

ഒരു രാജ്യത്തിന്റെ വികസനം കണക്കാക്കുന്നതില്‍ അവിടുത്തെ എയര്‍പോര്‍ട്ടുകളുടെ എണ്ണം ഒരു ഘടകമാണെന്നാണ് വിലയിരുത്തലുകള്‍. എയര്‍പോര്‍ട്ടുകള്‍ നിര്‍മ്മിക്കാന്‍ സാധ്യമല്ലാത്ത സ്ഥലങ്ങളില്‍ എയര്‍സ്ട്രിപ്പുകള്‍ സ്ഥാപിച്ച് ചെറു നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്നതും രാജ്യത്തെ ടൂറിസം ഉള്‍പ്പെടെയുള്ള സംരംഭങ്ങള്‍ക്കും വികസനത്തിനും അനിവാര്യമാണ്.

ഇത്തരത്തില്‍ ചെറു നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കാന്‍ ലക്ഷ്യം വച്ച് കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ച ഉഡാന്‍ പദ്ധതിയുടെ ഗുണഭോക്താക്കളാകാന്‍ ഒരുങ്ങുകയാണ് അയല്‍ സംസ്ഥാനമായ തമിഴ്‌നാട്. നെയ്‌വേലി-ചെന്നൈ നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ചെറുവിമാന സര്‍വീസിന് ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഏവിയേഷന്‍ അനുമതി നല്‍കി കഴിഞ്ഞു.

നേരത്തെ നെയ്‌വേലിയില്‍ നിന്ന് ചെന്നൈയിലേക്ക് വിമാന സര്‍വീസ് ഉണ്ടായിരുന്നു. 15 വര്‍ഷത്തിന് മുന്‍പ് സര്‍വീസ് ലാഭകരമല്ലാത്തതിനാല്‍ അവസാനിപ്പിക്കുകയായിരുന്നു. നിലവില്‍ നെയ്‌വേലിയില്‍ നിന്ന് ഒന്‍പത് സീറ്റുള്ള എയര്‍ ടാക്‌സി സര്‍വീസാണ് പദ്ധതിയിടുന്നത്. ഇതിനായി കേന്ദ്ര കല്‍ക്കരി മന്ത്രാലയത്തിന് കീഴിലുള്ള നെയ്‌വേലി ലിഗ്നൈറ്റ് കോര്‍പ്പറേഷന്റെ പരിധിയിലുള്ള എയര്‍ സ്ട്രിപ്പാണ് ഉപയോഗിക്കുക.

എയര്‍സ്ടിപ്പിന്റെയും വിമാനത്താവളത്തിന്റെയും നവീകരണത്തിനായി കേന്ദ്ര സര്‍ക്കാര്‍ ഇതോടകം 15.38 കോടി രൂപ അനുവദിച്ചു. ബംഗളൂരു ആസ്ഥാനമായുള്ള ഒരു വിമാനക്കമ്പനി തയ്യാറായിട്ടുണ്ടെന്ന് കടലൂര്‍ എംപി വിഷ്ണു പ്രസാദ് അറിയിക്കുന്നു.

Latest Stories

സംസ്ഥാന സ്‌കൂള്‍ കായിക മേള; പ്രതിഷേധിച്ച സ്‌കൂളുകള്‍ക്ക് ഒരു വര്‍ഷത്തേക്ക് വിലക്ക്

BGT 2025: ടെസ്റ്റിനോട് ഗുഡ് ബൈ പറയാൻ ഒരുങ്ങി രോഹിത് ശർമ്മ; ഇന്ത്യൻ ക്യാമ്പിൽ ആശങ്ക; സംഭവം ഇങ്ങനെ

നിതീഷ് കുമാറിനായി വാതിലുകള്‍ മലര്‍ക്കെ തുറന്നിട്ടുണ്ടെന്ന് ലാലു പ്രസാദ്; എന്താ കഥയെന്ന് ചിരിയോടെ ബിഹാര്‍ മുഖ്യമന്ത്രി; തിരിച്ചെത്തുമോ 'ബഡാ ഭായ് - ഛോട്ടാ ഭായ്' സഖ്യം

അൽകസാറിനും XUV700 നും എതിരാളിയായി ഇനി മാരുതിയുടെ ഹൈബ്രിഡ് 7-സീറ്റർ എസ്‌യുവി !

വയനാട് പുനരധിവാസം; ജനുവരി 15ന് ആദ്യഘട്ട പട്ടിക പുറത്തിറക്കുമെന്ന് മന്ത്രി കെ രാജന്‍

'നായികയാകാന്‍ കഷ്ടപ്പെടുന്ന വെറുമൊരു കൊച്ച് കുഞ്ഞ്', പരിഹാസങ്ങളില്‍ നിന്നുള്ള ഉയര്‍ച്ച..; കുറിപ്പുമായി എസ്തര്‍

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകൻ എസ് ജയചന്ദ്രൻ നായര്‍ അന്തരിച്ചു

മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫ് നിയമനം; പിഎസ്‌സിയ്ക്കും സംസ്ഥാന സര്‍ക്കാരിനും മറുപടി നല്‍കാന്‍ ആറ് ആഴ്ചത്തെ സമയം

കലൂർ സ്റ്റേഡിയത്തിലെ അപകടം; ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിടാതെ ജിസിഡിഎ, പൊലീസിന് മുന്നിൽ കീഴടങ്ങി മൃദംഗ വിഷൻ സിഇഒ

ഗായകന്‍ അര്‍മാന്‍ മാലിക് വിവാഹിതനായി