ഗാന്ധിയുടെ സ്വാതന്ത്ര്യസമരം ഫലം കണ്ടില്ല; യഥാർത്ഥ രാഷ്ട്രപിതാവ് നേതാജി; മഹാത്മാഗാന്ധിയെ രൂക്ഷമായി വിമർശിച്ച് തമിഴ്നാട് ഗവർണർ

രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ രൂക്ഷമായി വിമർശിച്ച് തമിഴ്നാട് ഗവർണർ ആർ.എൻ രവി. ഗാന്ധിയുടെ സ്വാതന്ത്ര്യസമരം ഫലം കണ്ടില്ല. 1942-നു ശേഷം ഗാന്ധിയുടെ പോരാട്ടങ്ങൾ അവസാനിച്ചു. ബ്രിട്ടീഷുകാർക്കെതിരെ ചെറുത്തുനിൽപ്പ് ഉണ്ടായില്ലെന്നും ആർ.എൻ രവി പറഞ്ഞു.നേതാജി സുഭാഷ് ഛത്ര ബോസ് ഇല്ലായിരുന്നെങ്കിൽ 1947ൽ ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുമായിരുന്നില്ലെന്നും ആർ.എൻ രവി കൂട്ടിച്ചേർ‌ത്തു.

നേതാജിയുടെ ജന്മദിനത്തോടനുബന്ധിച്ച് ചെന്നൈ കിണ്ടിയിലെ അണ്ണാ യൂണിവേഴ്സിറ്റിയിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു തമിഴ്നാട് ഗവർണർ.ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടതിന്റെ കാരണം ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പോരാട്ടങ്ങളല്ല. 1942ന് ശേഷം മഹാത്മാഗാന്ധി നടത്തിയ സമരങ്ങൾ ഫലം കണ്ടില്ല. ഇന്ത്യക്കകത്ത് ആളുകൾ പരസ്പരം ഏറ്റുമുട്ടുന്ന സാഹചര്യം ഉണ്ടായിരുന്നു.

ഇന്ത്യൻ കരസേനയുടെയും നാവികസേനയുടെയും വ്യോമസേനയുടെയും വിപ്ലവമാണ് ബ്രിട്ടീഷുകാർ ഇന്ത്യ വിടാൻ കാരണം. ഇത് മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ആറ്റ്‌ലി തന്നെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നേതാജി സുഭാഷ് ചന്ദ്രബോസാണ് ഇന്ത്യയുടെ രാഷ്ട്രപിതാവ്. രാജ്യത്തെ സർവകലാശാലകൾ നേതാജിയെ കുറിച്ചും ഇന്ത്യൻ നാഷണൽ ആർമിയെ കുറിച്ചും ഗവേഷണങ്ങൾ നടത്തണമെന്നും ഗവർണർ പറഞ്ഞു.

ബ്രിട്ടീഷുകാർ രാജ്യം വിട്ട് വളരെക്കാലം കഴിഞ്ഞപ്പോൾ നമ്മുടെ പൈതൃകവും സംസ്കാരവും ആത്മീയ ശ്രേഷ്ഠതയും നാം മറന്നു. സ്വാതന്ത്ര്യ സമര സേനാനികളെ നമ്മൾ മറന്നു. നേതാജി നിർമ്മിച്ച ഇന്ത്യൻ സൈന്യത്തിൽ ധാരാളം തമിഴർ ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്. തമിഴ്നാട്ടിൽ നിന്ന് പോരാടിയ സ്വാതന്ത്ര്യ സമര സേനാനികൾക്ക് അർഹമായ അംഗീകാരം ലഭിക്കുന്നില്ല. നേതാജി സൈന്യത്തിൽ വനിതാ സേന രൂപീകരിച്ചു. എന്നാൽ സ്വാതന്ത്ര്യം ലഭിച്ച് ഏകദേശം 7 തലമുറകൾക്ക് ശേഷമാണ് ഇന്ത്യൻ സൈന്യത്തിൽ സ്ത്രീകൾ പ്രധാന സ്ഥാനങ്ങളിൽ എത്തുന്നതെന്നും ആർ.എൻ രവി പറഞ്ഞു.

Latest Stories

'ജമ്മു കശ്മീരിലേക്കുള്ള യാത്രകൾ ഒഴിവാക്കണം'; മുന്നറിയിപ്പ് നൽകി അമേരിക്ക, ഇന്ത്യയിലേക്കുള്ള യാത്രകൾക്ക് ജാഗ്രതാ നിർദ്ദേശങ്ങളും

ലഹരി ഒരിക്കലും മാപ്പ് അര്‍ഹിക്കാത്ത കാര്യം, ഷൈന്‍ ടോമിന് ഇനി അവസരം കൊടുക്കാന്‍ സൗകര്യമില്ല: പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍

കശ്‌മീരിലെ ഉധംപുരിൽ ഏറ്റുമുട്ടൽ; ഒരു സൈനികന് വീരമൃത്യു

ക്രിക്കറ്റിലും പാകിസ്ഥാനെ ഒതുക്കാന്‍ ഇന്ത്യ, ഇന്ത്യ-പാക് ഗ്രൂപ്പ് സ്റ്റേജ് മത്സരങ്ങളും ഇനി ഉണ്ടാവില്ല, ഐസിസിയോട് ആവശ്യപ്പെടാന്‍ ബിസിസിഐ

തീവ്രവാദം മാരക ഭീഷണി, ഇന്ത്യ എടുക്കുന്ന ഏതു നിലപാടിനെയും പിന്തുണയ്ക്കും; അതിര്‍ത്തി കടന്നുള്ള ഭീകരവാദ അപലപനീയം; പാക്കിസ്ഥാനെ പൂര്‍ണമായും തള്ളി ഗള്‍ഫ് രാജ്യങ്ങള്‍

ഇത് ബ്ലാക്ക് മെയിലിങ്, ഒരു രൂപ പോലും വാങ്ങിയിട്ടില്ല..; 'ആഭ്യന്തര കുറ്റവാളി' റിലീസ് വൈകുന്നതില്‍ വിശദീകരണം

IPL 2025: കോടികള്‍ക്കൊന്നും ഒരു വിലയും തരാത്ത മരവാഴകള്‍, നോക്കി കളിക്കെടോ, ഗാലറിയില്‍ നിരാശപ്പെട്ട് കാവ്യ മാരന്‍, വീഡിയോ

ഷൈന്‍ എന്നോടും ലൈംഗികച്ചുവയോടെ സംസാരിച്ചു, വെള്ളപ്പൊടി തുപ്പിയത് എന്റെ മുന്നില്‍ വച്ച്, വിന്‍ പറഞ്ഞതെല്ലാം സത്യമാണ്: നടി അപര്‍ണ ജോണ്‍സ്

വ്ലോ​ഗർ മുകേഷ് നായർക്കെതിരെ പോക്സോ കേസ്

റഷ്യൻ കൂലി പട്ടാളത്തിലകപ്പെട്ട തൃശൂർ സ്വദേശിക്ക് മോചനം; ഡൽഹിയിലെത്തിയ ജെയിൻ കുര്യൻ ഇന്ന് നാട്ടിലെത്തും