തമിഴ്നാട് മന്ത്രി സെന്തിൽ ബാലാജി വീണ്ടും ഇഡി കസ്റ്റഡിയിൽ. കള്ളപ്പണക്കേസിൽ നേരത്തെ തന്നെ സെന്തിൽ ബാലാജി അറസ്റ്റിലായിരുന്നു.ചെന്നൈ പുഴൽ ജയിലിൽ എത്തിയാണ് ഇ ഡി സെന്തിലിനെ കസ്റ്റഡിയിൽ എടുത്തത്. ഇദ്ദേഹത്തെ കസ്റ്റഡിയിൽ വിട്ട് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.
കസ്റ്റഡിയിൽ ചോദ്യം ചെയാൻ ഇഡിക്ക് അധികാരം ഉണ്ടെന്ന മദ്രാസ് ഹൈക്കോടതി വിധിക്കെതിരെ, മന്ത്രിയും ഭാര്യയും നൽകിയ ഹർജികൾ തള്ളിക്കൊണ്ടായിരുന്നു സുപ്രീം കോടതി ഉത്തരവിട്ടത്. തുടർന്ന് ഇഡി അപേക്ഷ പരിഗണിച്ച ചെന്നൈ പ്രിൻസിപ്പൽ സെഷൻസ് കോടതി , മന്ത്രിയെ ഈ മാസം 12 വരെ ചോദ്യം ചെയ്യാൻ അനുമതി നൽകി.
ജൂൺ 14 -നു അറസ്റ്റ് ചെയ്തെങ്കിലും, ഇതുവരെ ഇഡിക്ക് മന്ത്രിയെ ചോദ്യം ചെയാൻ കഴിഞ്ഞിരുന്നില്ല. ശനിയാഴ്ച വരെ ഇദ്ദേഹത്തെ ചോദ്യം ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ.