'കുറ്റം ഏറ്റെടുക്കാൻ ടാക്‌സി ഡ്രൈവറെ നിർബന്ധിച്ചു'; രേണുകാസ്വാമിയെ കൊന്നത് സിനിമ സ്റ്റൈലിൽ

കന്നഡ നടൻ ദർശൻ ഉൾപ്പെട്ട കൊലക്കേസിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്ത് വരുന്നത്. രേണുകാസ്വാമിയെ കൊന്ന കുറ്റം ഏറ്റെടുക്കാനായി ടാക്‌സി ഡ്രൈവറെ നിർബന്ധിച്ചതായിട്ടുള്ള റിപ്പോർട്ടുകളാണ് പുറത്ത് വന്നത്. അതേസമയം ചിത്രദുർഗ സ്വദേശിയായ രേണുകാസ്വാമിയെ കൊലപ്പെടുത്തിയ കേസിൽ 16 പേരാണ് നിലവിൽ അറസ്റ്റിലായിട്ടുള്ളത്. നടി പവിത്ര ഗൗഡയാണ് കേസിലെ ഒന്നാംപ്രതി. നടൻ ദർശൻ രണ്ടാംപ്രതിയും.

ദർശന്റെ ആരാധകനായ കൊല്ലപ്പെട്ട രേണുകാസ്വാമിയെ ചിത്രദുർഗയിൽനിന്ന് ബെംഗളൂരുവിലെത്തിച്ച വാഹനത്തിന്റെ ഡ്രൈവറായ രവിശങ്കറിനോടാണ് കൊലയാളികൾ കുറ്റം ഏറ്റെടുക്കാൻ ആവശ്യപ്പെട്ടത്. എന്നാൽ, രവിശങ്കർ ഇതിന് വിസമ്മതിച്ചെന്നും തുടർന്ന് ടാക്സ‌സി വാടക വാങ്ങി ബെംഗളൂരുവിൽനിന്ന് മടങ്ങുകയാണുണ്ടായതെന്നും ഇയാളുടെ സഹപ്രവർത്തകർ പറഞ്ഞു.

സംഭവം നടന്ന് രണ്ടുദിവസത്തിന് ശേഷമാണ് നടൻ ദർശനും നടി പവിത്രയും കൊലക്കേസിൽ അറസ്റ്റിലായ വിവരം ഡ്രൈവറായ രവിശങ്കർ അറിയുന്നത്. കേസിൽ താനും പ്രതിയാണെന്ന വിവരവും മാധ്യമങ്ങളിലൂടെയാണ് ഇയാൾ അറിഞ്ഞത്. ഇതിൽ ഭയന്ന രവിശങ്കർ സുഹൃത്തുക്കളുടെ അടുത്തെത്തി കാര്യങ്ങളെല്ലാം തുറന്നുപറഞ്ഞു. തുടർന്ന് സുഹൃത്തുക്കളുടെ നിർദേശപ്രകാരം വ്യാഴാഴ്‌ച ഇയാൾ ചിത്രദുർഗ പോലീസിൽ കീഴടങ്ങുകയായിരുന്നു.

കൃത്യം നടന്ന ദിവസം രാവിലെ ദർശൻ ഫാൻസ് അസോസിയേഷൻ ഭാരവാഹിയായ ജഗദീഷ് എന്നയാളാണ് രവിശങ്കറിൻ്റെ ടാക്‌സി ഓട്ടത്തിനായി വിളിച്ചതെന്നാണ് മറ്റുഡ്രൈവർമാർ പറയുന്നത്. ബെംഗളൂരുവിലേക്ക് പോകാനായി ചിത്രദുർഗയിലെ ടാക്‌സി ഡ്രൈവറായ സുരേഷിനെയാണ് ഇയാൾ ആദ്യം സമീപിച്ചത്. എന്നാൽ, ചിക്കമഗളൂരുവിലേക്ക് നേരത്തെ ബുക്ക്‌ ചെയ്ത‌ ഓട്ടംപോകേണ്ടതിനാൽ സുരേഷാണ് രവിശങ്കറിനെ ബന്ധപ്പെടുത്തിയത്. തുടർന്ന് രവിശങ്കർ ജഗദീഷിനെ വിളിക്കുകയും ഇയാൾ പറഞ്ഞതനുസരിച്ച് ഒരു പെട്രോൾ പമ്പിന് സമീപത്തുനിന്ന് നാലുപേരെ വാഹനത്തിൽ കയറ്റുകയുംചെയ്തു.

സംഭവത്തിൽ സിനിമാരംഗങ്ങളെ അനുസ്‌മരിപ്പിക്കുന്നവിധത്തിലായിരുന്നു പട്ടണഗരെയിലെ ഷെഡ്ഡിൽ കൊലപാതകം നടന്നതെന്നാണ് റിപ്പോർട്ട്. ജൂൺ എട്ടിന് വൈകിട്ട് മൂന്നുമണിയോടെ രവിശങ്കറിൻ്റെ വാഹനം എത്തുമ്പോൾ ഏകദേശം മുപ്പതോളം പേർ ഇവിടെ കാത്തുനിൽപ്പുണ്ടായിരുന്നു. തുടർന്ന് ഇവരിൽ ചിലർ മടങ്ങിപ്പോയി. പിന്നാലെയാണ് രേണുകാസ്വാമിയെ മർദിക്കാൻ ആരംഭിച്ചത്. ഈ സമയം മുതൽ രാത്രി വൈകും വരെ ടാക്‌സി ഡ്രൈവറായ രവിശങ്കർ ഷെഡ്ഡിന് പുറത്ത് കാത്തുനിൽക്കുകയായിരുന്നു.

ഇതിനിടെ, പലരും ഷെഡ്ഡിനുള്ളിലേക്ക് വരികയും പോവുകയുംചെയ്‌തു. പിന്നാലെ ഷെഡ്ഡിൽനിന്ന് ചില ശബ്ദങ്ങളും കേട്ടു. അകത്ത് എന്താണെന്ന് നടക്കുന്നതറിയാതെ പുറത്തുനിന്ന രവിശങ്കർ എത്രയുംവേഗം ടാക്‌സി കൂലിയും വാങ്ങി സ്ഥലത്തുനിന്ന് മടങ്ങാനാണ് വിചാരിച്ചത്. എന്നാൽ, വാടക കിട്ടാനായി അർധരാത്രി വരെ കാത്തിരിക്കേണ്ടിവന്നു. ഇതിനിടെ, കൊലയാളിസംഘത്തിൽപ്പെട്ട ഒരാൾ കൊലക്കുറ്റം ഏറ്റെടുത്താൽ പാരിതോഷികം തരാമെന്ന് വാഗ്‌ദാനംചെയ്‌തു. എന്നാൽ, രവിശങ്കർ ഇതിന് തയ്യാറായില്ല. തുടർന്ന് ടാക്‌സി കൂലിയായ 4000 രൂപയും വാങ്ങി രവിശങ്കർ അവിടെനിന്ന് മടങ്ങുകയായിരുന്നു.

ഇക്കഴിഞ്ഞ ദിവസമാണ് സോമനഹള്ളി സ്വദേശി രേണുകസ്വാമിയുടെ മൃതദേഹം കണ്ടെത്തിയത്. ചിത്രദുർഗയിൽ താമസിച്ചിരുന്ന ഇയാൾ മെഡിക്കൽ സപ്ലൈസ് സ്റ്റോറിൽ ജോലി ചെയ്യുകയായിരുന്നു. ഒരു മാസം മുൻപാണ് രേണുകസ്വാമി കൊല്ലപ്പെട്ടതെങ്കിലും ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത്. പാലത്തിനടിയിലായാണ് മൃതദേഹം കണ്ടെത്തിയത്.

രേണുകസ്വാമി കൊല്ലപ്പെട്ടത് ദർശൻ്റെ ബൗൺസർമാരാലാണെന്ന് കണ്ടെത്തിയിരുന്നു. മൃതദേഹം കണ്ടെത്തുമ്പോൾ നായ്ക്കൾ തിന്ന നിലയിലായിരുന്നു. കണ്ടയുടനെ തൊട്ടടുത്ത ഫ്ലാറ്റിൽ നിന്നുള്ള സെക്യൂരിറ്റി ജീവനക്കാരൻ പോലീസിനെ വിളിക്കുകയായിരുന്നു. അതേസമയം ദർശനുമായി സൗഹൃദമുള്ള നടിയ്ക്ക് രേണുകസ്വാമി പവിത്ര ഗൗഡയ്ക്ക് അശ്ലീല സന്ദേശം അയച്ചിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് കൊലപാതക കാരണമെന്നാണ് നിഗമനം. പവിത്രയുടെ നിർദേശപ്രകാരമായിരുന്നു കൊലപാതകം

Latest Stories

തഹാവൂര്‍ റാണയെ കൊച്ചിയില്‍ എത്തിക്കും; താജ് റസിഡന്‍സി ഹോട്ടലില്‍ തെളിവെടുക്കും; ഭീകരന്‍ കണ്ടത് 13 മലയാളികളെ; സാബിറുമായുള്ള ബന്ധവും പരിശോധിക്കുന്നു

ഒരുകോടിയിലേറെ വൃക്ഷത്തൈ നട്ട് നാടിന് തണണ്‍ കുടനിവര്‍ത്തി; ഇന്ത്യ പദ്മശ്രീ നല്‍കി ആദരിച്ച 'വൃക്ഷമനുഷ്യ'ന്‍ അന്തരിച്ചു

പൊലീസുകാരനെ ആക്രമിച്ചു; പാലക്കാട് നഗരസഭയിലേക്ക് ഓടിക്കയറി; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കേസെടുത്ത് പൊലീസ്

IPL 2025: യവൻ മുന്നെ നിന്നാകെ യെമനുക്കും കൊല നടുങ്ങും...സെഞ്ച്വറി ആഘോഷത്തിൽ അഭിഷേക് പുറത്ത് എടുത്ത കുറിപ്പ് വലിയ സമർപ്പണം; ഇതുപോലെ രീതി മുമ്പ് കാണാത്തത്

IPL 2025: കണ്ടു കണ്ടു കണ്ടില്ല, തൂക്കിയടി കണ്ട മത്സരത്തിൽ ചിരിപ്പിച്ച് ഇഷാൻ കിഷൻ; കോമഡി ആസ്വദിച്ച് കമ്മിൻസും സഹതാരങ്ങളും; വീഡിയോ വൈറൽ

PBKS VS SRH: പഞ്ചാബിന്റെ നെഞ്ചത്ത് അഭിഷേകിന്റെ പഞ്ചാരിമേളം; വെറും തൂക്കല്ല കോലത്തൂക്കെന്ന് ആരാധകർ

മദ്യലഹരിയില്‍ പിതാവിന്റെയും മകന്റെയും പരാക്രമം; അടിച്ചുതകര്‍ത്തത് പൊലീസ് വാഹനങ്ങള്‍ ഉള്‍പ്പെടെ; പിടികൂടിയത് നാട്ടുകാരുടെ സഹായത്തോടെ

PBKS VS SRH: ഷമി ഹീറോ അല്ല സീറോ; അതിദുരന്തമായ താരത്തെ എയറിൽ കേറ്റി പഞ്ചാബ് കിങ്‌സ്

റെക്കോഡിംഗും ലൈവ് സ്ട്രീമിംഗും സാധ്യമല്ല; എന്‍ പ്രശാന്ത് ഐഎഎസിന് മറുപടി നല്‍കി ചീഫ് സെക്രട്ടറി

PBKS VS SRH: ശ്രേയസ് അയ്യർ എന്ന സുമ്മാവ; പ്രമുഖ ബാറ്റ്‌സ്മാന്മാർ ഇവനെ കണ്ട് പഠിക്കണം; സൺറൈസേഴ്സിനെതിരെ സംഹാരതാണ്ഡവം