അധ്യാപക ദിനത്തില്‍ വിദ്യാര്‍ത്ഥിനിയുടെ മുടി മുറിച്ച് അധ്യാപകന്‍; ഇയാള്‍ 'അധ്യാപഹയനെന്ന്' സോഷ്യല്‍ മീഡിയ

മധ്യപ്രദേശില്‍ അധ്യാപക ദിനത്തില്‍ അധ്യാപകന്‍ വിദ്യാര്‍ത്ഥിനിയുടെ മുടി മുറിച്ചതായി പരാതി. സെമല്‍ഖേദിയിലെ സര്‍ക്കാര്‍ പ്രൈമറി സ്‌കൂളിലാണ് കഴിഞ്ഞ ദിവസം സംഭവം നടന്നത്. സംഭവത്തെ തുടര്‍ന്ന് അധ്യാപകനായ വീര്‍ സിംഗ് മേധയെ സ്‌കൂളില്‍ നിന്ന് സസ്‌പെന്റ് ചെയ്തിട്ടുണ്ട്. ഇയാള്‍ക്കെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തതായി ജില്ലാ കളക്ടര്‍ അറിയിച്ചു.

വിദ്യാര്‍ത്ഥിനി പഠിച്ചില്ലെന്ന് ആരോപിച്ചാണ് ഇയാള്‍ കുട്ടിയുടെ മുടി മുറിച്ചത്. സ്‌കൂളില്‍ നിന്ന് തുടരെയുള്ള കരച്ചില്‍ കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് സംഭവം പുറത്തറിയിച്ചത്. കൈയില്‍ കത്രികയുമായി കുട്ടിയുടെ മുടിയില്‍ പിടിച്ച് നില്‍ക്കുന്ന പ്രതിയുടെ ദൃശ്യങ്ങള്‍ നാട്ടുകാര്‍ പകര്‍ത്തിയിരുന്നു.

എന്നാല്‍ ഈ സമയം പ്രതി നാട്ടുകാരെ ഭീഷണിപ്പെടുത്തുന്നതും വീഡിയോയിലുണ്ട്. പ്രതി സംഭവ സമയം മദ്യപിച്ചിരുന്നതായും നാട്ടുകാര്‍ ആരോപിക്കുന്നു. കുട്ടി പഠിക്കാത്തതിനാല്‍ ശിക്ഷ നല്‍കിയതാണെന്നായിരുന്നു നാട്ടുകാര്‍ക്ക് പ്രതി നല്‍കിയ മറുപടി. സംഭവത്തില്‍ കൂടുതല്‍ അന്വേഷണത്തിന് കളക്ടര്‍ ഉത്തരവിട്ടു.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ