മധ്യപ്രദേശിലെ അധ്യാപകര്‍ക്ക് കൂട്ട സ്ഥലമാറ്റം നല്‍കിയിരിക്കുകയാണ് സര്‍ക്കാര്‍. തികച്ചും സ്വാഭാവികമായ നടപടിയില്‍ 30,000 അധ്യാപകര്‍ക്കാണ് സ്ഥലം മാറ്റം നേരിടേണ്ടി വന്നത്. എന്നാല്‍ ഈ കൂട്ടത്തില്‍ വ്യത്യസ്ഥനാവുകയാണ് തമലിയയിലെ മങ്കല്‍ ദീന്‍ പട്ടേല്‍.
മങ്കല്‍ ദീന്‍ പട്ടേലിനെ പിരിയാന്‍ പക്ഷേ അദ്ദേഹത്തിന്റെ കുട്ടികള്‍ക്ക് താല്‍പര്യമില്ല. അവര്‍ അദ്ദേഹത്തെ തടയുകയാണ്. പ്രിയപ്പെട്ട തങ്ങളുടെ അധ്യാപകനെ കെട്ടിപ്പിടിച്ച് കരയുന്ന കുട്ടികളുടെ ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
തങ്ങളുടെ പ്രിയപ്പെട്ട മാസ്റ്റര്‍ സ്‌കൂളില്‍ നിന്നും പോകുകയാണെന്ന് കേട്ടതോടെയാണ് കുട്ടികള്‍ അദ്ദേഹത്തെ തടഞ്ഞ് വച്ചത്. അവര്‍ക്ക് സഹിക്കാനാവുന്നതിലും അപ്പുറമായിരുന്നു ഇത്. അവര്‍ അധ്യാപകനെ കെട്ടിപ്പിടിച്ച് കരയാന്‍ തുടങ്ങി. കുട്ടികളുടെ സ്‌നേഹത്തിന് മുന്നില്‍ അധ്യാപകനും പലപ്പോഴും പിടിച്ച് നില്‍ക്കാനായില്ല. ഇതിനിടെ മറ്റാരോ മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് നവ മാധ്യമങ്ങള്‍ ഏറ്റെടുത്തത്.