ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കവെ ഓള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ ദേശീയ അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസി വലിയ വിജയത്തിലേക്ക്. ഹൈദരാബാദില്‍ നിന്നും മത്സരിക്കുന്ന ഉവൈസി നിലവില്‍ ബിജെപി സ്ഥാനാര്‍ത്ഥി ഡോക്ടര്‍ ഭഗവത് റാവുവിനേക്കാള്‍ ഒരു ലക്ഷത്തി മുപ്പത്തിരണ്ടായിരം വോട്ടിനു മുന്നിലാണ്.
തുടര്‍ച്ചയായ നാലാം തവണയാണ് ഉവൈസി ഇവിടെ നിന്നും തിരഞ്ഞെടുക്കാന്‍ പോകുന്നത്. ആകെ പോള്‍ ചെയ്ത വോട്ടിന്റെ 51.11 ശതമാനം വോട്ട് നേടിയാണ് ഉവൈസി ലീഡ് ചെയ്യുന്നത്. ടിആര്‍എസിന്റെ ശ്രീകാന്ത് ആണ് മൂന്നാമത്. കോണ്‍ഗ്രസ് ഇവിടെ നാലാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു.
നിലവില്‍ തെലുങ്കാനയില്‍ ടിആര്‍എസ് ആണ് ലീഡ് ചെയ്യുന്നത്. 17 സീറ്റിലാണ് തെലുങ്കാന രാഷ്ട്ര സമിതി മുന്നിട്ട് നില്‍ക്കുന്നത്.