മലബാര്‍ ജേര്‍ണല്‍ എഡിറ്റര്‍ക്കെതിരെ യുഎപിഎ ചുമത്തി തെലുങ്കാന പൊലീസ്; ഏഴ് മലയാളികള്‍ പ്രതിപ്പട്ടികയില്‍; മാവോയിസ്റ്റ് നേതാവിനെ പിടികൂടിയതിന് പിന്നാലെ കേസ്

മലയാളി മാധ്യമപ്രവര്‍ത്തകനും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കുമെതിരെ യുഎപിഎ ചുമത്തി തെലുങ്കാന പൊലീസ്. മലബാര്‍ ജേര്‍ണല്‍ എഡിറ്റര്‍ ഇന്‍ ചീഫും എറണാകുളം സ്വദേശിയുമായ കെപി സേതുനാഥ്. മാര്‍ക്‌സിസ്റ്റ്ചിന്തകനും എഴുത്തുകാരനുമായ കെ. മുരളി (അജിത്ത്), മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സി.പി. റഷീദ്, സി.പി. ഇസ്മായില്‍, സി.പി. മൊയ്തീന്‍ (മലപ്പുറം), പ്രദീപ്, വര്‍ഗീസ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നതെന്ന് ‘ഈനാട്’പത്രത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

സെപ്റ്റംബര്‍ 15 ന്‌സി.പി.ഐ (മാവോയിസ്റ്റ്) കേന്ദ്രകമ്മിറ്റിയംഗം സഞ്ജയ്ദീപക്‌റാവുവിനെ തെലങ്കാന പൊലീസ്അറസ്റ്റ്‌ചെയ്തിരുന്നു. ഇതേതുടര്‍ന്നാണ്23 പേര്‍ക്കെതിരെ പുതിയ യു.എ.പി.എ കേസ്ചുമത്തിയതെന്ന്‌സെപ്റ്റംബര്‍ 21ന് പ്രസിദ്ധീകരിച്ച വാര്‍ത്തയില്‍ പറയുന്നു.

യുഎപിഎയുടെ സെക്ഷന്‍ 18 (ബി), 20 വകുപ്പുകളും തെലങ്കാന പൊതു സുരക്ഷാ നിയമവും ആയുധ നിയമത്തിന്റെ സെക്ഷന്‍ 25 പ്രകാരവുമാണ്‌കേസ്. കേസില്‍ ‘ഉയര്‍ന്ന മാവോയിസ്റ്റ്‌നേതാക്കള്‍’ എന്ന വിഭാഗത്തില്‍ നമ്പല്ല കേശവ റാവു, മുപ്പല്ല ലക്ഷ്ണ്‍ റാവു, മല്ലരാജ റെഡ്ഡഢി തുടങ്ങിയവരുടെ പേരുകള്‍ക്കൊപ്പമാണ്‌കെ. മുരളിയുടെ പേരുള്ളത്. ‘മറ്റ്‌നേതാക്കള്‍’ എന്ന വിഭാഗത്തിലാണ്‌സേതുനാഥിന്റെ ഉള്‍പ്പടെയുള്ള പേരുകളുള്ളത്. ബഹുജന സംഘടനകളയുടെ നേതാക്കള്‍ എന്ന്‌വിശേഷിപ്പിച്ച്‌തെലങ്കാനയിലെ ചിലരുടെ പേരുകളും പ്രതിപ്പട്ടികയിലുണ്ട്.

സാംസ്‌കാരിക സംഘടനയായ ‘വിരാസം ‘നേതാവ്എന്ന നിലക്കാണ്‌വേണുഗോപാലിനെ കേസില്‍ പ്രതിയാക്കിയത്. എന്നാല്‍ 14 വര്‍ഷം മുമ്പ്’വിരാസം’ വിട്ട തനിക്ക്ഒരു സംഘടനയുമായും ബന്ധമില്ലെന്ന്‌വേണുഗോപാല്‍ വ്യക്തമാക്കി. മുമ്പ്‌രണ്ട്തവണ യു.എ.പി.എ കേസ്തനിക്കെതിരെ ചുമത്താന്‍ തെലങ്കാന പൊലീസ്ശ്രമിച്ചെങ്കിലും ഹൈകോടതി രണ്ടുകേസുകളും തള്ളിയതായും വേണുഗോപാല്‍ ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.

Latest Stories

മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങ് അന്തരിച്ചു; വിടവാങ്ങിയത് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ മാറ്റിമറിച്ച സാമ്പത്തിക ശാസ്ത്രജ്ഞന്‍

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ ആരോഗ്യനില വഷളായി; ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചു

കേന്ദ്ര സര്‍ക്കാര്‍ പക വീട്ടുന്നു; കേന്ദ്ര സര്‍ക്കാരിനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി

വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് നടന്നിട്ടുണ്ട്; തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഗുരുതര ആരോപണവുമായി രാഹുല്‍ ഗാന്ധി

സീരിയല്‍ രംഗത്തും ലൈംഗികപീഡനം, ഒപ്പം ഭീഷണിയും; ബിജു സോപാനത്തിനും എസ്പി ശ്രീകുമാറിനുമെതിരെ നടിയുടെ പരാതി

'അണ്ണാമലൈയുടെ പ്രതികാരം'; ഇനി ചെരുപ്പ് ധരിക്കുക ഡിഎംകെ സര്‍ക്കാരിനെ പുറത്താക്കിയ ശേഷം

'ഇത് ഒരിക്കലും കാണാനാഗ്രഹിക്കാത്ത കാര്യം'; അനിഷ്ടം തുറന്നുപറഞ്ഞ് ശാസ്ത്രി

നരേന്ദ്ര മോദിയ്ക്കും പണി കൊടുത്ത് സൈബര്‍ തട്ടിപ്പുകാര്‍; വിശ്വസിക്കരുത് ഈ സന്ദേശങ്ങളെ, വീഴരുത് ഈ ചതിക്കുഴിയില്‍

BGT 2024-25: 'കോഹ്‌ലി ഇതോര്‍ത്ത് പിന്നീട് പശ്ചാത്തപിക്കും'; തുറന്നടിച്ച് ഇംഗ്ലീഷ് താരം

നിതീഷ് പഠിക്കാത്ത പാഠം! കെട്ടഴിയുന്ന ബിഹാര്‍ സഖ്യം!